Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
മുടി ആരോഗ്യമുള്ളതാവാന് ആദ്യം തലയോട്ടിയുടെ ആരോഗ്യം അനിവാര്യം
മുടിയുടെ ആരോഗ്യമില്ലായ്മയെപ്പറ്റി പലരും പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാല്‍ അതിന്റെയെല്ലാം അടിസ്ഥാനം തലയോട്ടിയുടെ ആരോഗ്യമാണെന്ന് പലര്‍ക്കും അറിയില്ല. അത്രയധികം പ്രാധാന്യം മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ തലയോട്ടി വഹിക്കുന്നു. ആരോഗ്യകരമായ മുടി നിലനിര്‍ത്തുന്നതിന് വേണ്ടി മുടി സംരക്ഷിക്കുന്നതോടൊപ്പം തന്നെ തലയോട്ടിയും സംരക്ഷിക്കേണ്ടതാണ്. എന്നാല്‍ മുടി ഏത് തരത്തില്‍ പെടുന്നതാണ് എന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രം മുടിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യണം.
ആരോഗ്യമുള്ള മുടിക്ക് വേണ്ടി നമ്മള് തുടക്കം മുതല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ചുരുണ്ട മുടിയോ നീളമുള്ള മുടിയോ ഏത് വേണമെങ്കിലും ആയാലും അത് എത്രത്തോളം നമ്മുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന്നോക്കാം. ആരോഗ്യകരമായ മുടി എന്നത് എല്ലാവരുടേയും സ്വപ്നമാണ്. അതിന് വേണ്ടി ഇനി പറയുന്ന കാര്യങ്ങള്‍ നമുക്കൊന്ന് നോക്കാം.

മുടി ഏത് തരത്തിലുള്ളത്?
ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ മുടി ഏത് തരത്തിലുള്ളതാണ് എന്ന് തിരിച്ചറിയേണ്ടതാണ്. അതിന് വേണ്ടി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം. നിങ്ങളുടെ മുടി സാധാരണയായി മിനുസമുള്ളതാണെങ്കില്‍ പെട്ടെന്ന് എണ്ണമയം പിടിക്കുന്നു. എന്നാല്‍ ചുരുണ്ട മുടിയാണെങ്കില്‍ പെട്ടെന്ന് ഈര്‍പ്പം പിടിക്കുന്നു. എന്നാല്‍ ചുരുണ്ട് ഇറുകിയ മുടികളാണെങ്കില് ഇവ പെട്ടെന്ന് വരണ്ട് പോവുന്നു. ഇതിനെയെല്ലാം കണ്ടെത്തി അതനുസരിച്ചുള്ള മാര്‍ഗ്ഗങ്ങള്‍ വേണം തിരഞ്ഞെടുക്കുന്നതിനും പരിഹാരം കാണാന്‍ ശ്രദ്ധിക്കുന്നതിനും. എന്നാല്‍ പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍
നിങ്ങളുടെ മുടിയുടെ ആരോഗ്യം മനസ്സിലാക്കി അതനുസരിച്ചുള്ള ഉത്പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. അതിനായി ഷാമ്പൂകളും കണ്ടീഷണറുകളും തിരഞ്ഞെടുക്കാം. നേരിയ മുടിയാണെങ്കില്‍ അധികം കട്ടിയില്ലാത്ത ഷാമ്പൂ കണ്ടീഷണറും തിരഞ്ഞെടുക്കണം. എന്നാല്‍ ചുരുണ്ട മുടിയാണെങ്കില്‍ അതിന്റെ സ്വാഭാവിക ഘടനക്ക് അനുയോജ്യമായ രീതിയിലുള്ള ഷാമ്പൂവും കണ്ടീഷണറും തിരഞ്ഞെടുക്കേണ്ടതാണ്. ഷാമ്പൂ ഉപയോഗിച്ചാല്‍ കണ്ടീഷണറും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ചുരുണ്ട മുടിയെങ്കില്‍
ചുരുണ്ട മുടിക്ക് ഈര്‍പ്പത്തിന്റെ അളവ് നിലനിര്‍ത്താന്‍ ആഴത്തിലുള്ള കണ്ടീഷനിംഗ് അനിവാര്യമാണ്. അതിനായി ഉള്ളത് തിരഞ്ഞെടുക്കണം. പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യുന്നത് തടയാന്‍ എല്ലാ മുടി തരങ്ങള്‍ക്കും സള്‍ഫേറ്റ് രഹിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. ഏത് തരത്തിലുള്ള മുടിയാണെങ്കില്‍ ഇടക്കിടെ അറ്റം മുറിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു.
ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നു
വിറ്റാമിനുകളാല്‍ സമ്പന്നമായ സമീകൃതാഹാരം മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് തലയോട്ടിയിലും മുടിയിലും ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അമിതമായ ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക, കാരണം ഇത് ഹെയര്‍ ഷാഫ്റ്റിന്റെ ക്യൂട്ടിക്കിള്‍ പാളിയെ നശിപ്പിക്കും.
മുടി കെട്ടുമ്പോള്‍
മുടി പിന്നിയിടുന്നതും ബണ്ണ് പോലെ കെട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് പലപ്പോഴും പൊട്ടലുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ സില്‍ക്ക് തലയിണയുടെ ഉപയോഗം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നില്ല. എപ്പോഴും ശരിയായ ഉല്‍പ്പന്നങ്ങളും ദിനചര്യകളും തിരഞ്ഞെടുക്കുന്നതിന് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് നിര്‍ണായകമാണ്. ഇവ കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
