Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
ഭക്ഷണവും താരന് വര്‍ദ്ധിപ്പിക്കുമോ, കഴിക്കും മുന്‍പ് അറിയണം ഇതെല്ലാം
താരന് പലപ്പോഴും പലരും സ്ഥിരമായി പരാതി പറയുന്ന ഒരു കാര്യമാണ്. എന്തൊക്കെ ചെയ്തിട്ടും എന്തൊക്കെ തേച്ചിട്ടും താരന് പോണില്ല എന്ന അവസ്ഥ പലപ്പോഴും വളരെയധികം സങ്കടമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ലോകമെമ്പാടുമുള്ള എല്ലാവരിലും താരന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല. നമ്മള് കഴിക്കുന്ന ഭക്ഷണമോ ഉപയോഗിക്കുന്ന വെള്ളമോ അല്ലെങ്കില്‍ കേശസംരക്ഷണ ഉത്പ്പന്നങ്ങളോ എല്ലാം താരന് വര്‍ദ്ധിപ്പിക്കുന്നത് തന്നെയാണ്. എന്നാല്‍ ഇതെങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നൊരു ചോദ്യം പലരിലും ഉയരുന്നുണ്ട്.
നമ്മുടെ ഭക്ഷണശീലവും താരനും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. പോഷകാഹാരക്കുറവും ഉപയോഗിക്കുന്ന വെള്ളവും എല്ലാം താരനെ സ്വാഗതം ചെയ്യുന്നു. എന്തൊക്കെയാണ് ഈ സാഹചര്യത്തില്‍ നാം അറിയേണ്ടത് എന്ന് നോക്കാം. ആത്മവിശ്വാസത്തെ വരെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് താരന് എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.

താരനില്‍ ഭക്ഷണക്രമത്തിന്റെ സ്വാധീനം
സമീകൃതാഹാരം നിലനിര്‍ത്തേണ്ടത് പലപ്പോഴും തലയോട്ടിയുടെ ആരോഗ്യത്തിന് അനിവാര്യമാണ്. ഇത് നമ്മുടെ മുടിയുടേയും തലയോട്ടിയുടേയും ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകളെ പിന്തുണയ്ക്കുന്നു. ആവശ്യമായ പോഷകങ്ങളുടെ അഭാവം താരന് ഉള്‍പ്പെടെയുള്ള വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് മനസ്സിലാക്കി ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
പോഷകാഹാരക്കുറവും തലയോട്ടിയുടെ ആരോഗ്യവും
ആദ്യത്തെ കാര്യം എന്നത് ശരീരത്തില്‍ പോഷകാഹാരക്കുറവുണ്ടാവുന്നത് താരനിലേക്ക് എത്തിക്കും എന്നതാണ്. കാരണം ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുകള്‍ താരന് വര്‍ദ്ധിപ്പിക്കുന്നതിന് പിന്നില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, സിങ്ക്, ബി വിറ്റാമിനുകള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കുറഞ്ഞ അളവ് തലയോട്ടിയുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. ഇത് പലപ്പോഴും ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വെല്ലുവിളിയായി മാറുന്നു. ഇത് താരന് വളരുന്നതിലേക്ക് നയിക്കും.
ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
തലയോട്ടിയുടെ ആരോഗ്യം നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും അത് താരനെന്ന വെല്ലുവിളിയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സാധിക്കും. നട്സ്, ഡ്രൈഫ്രൂട്സ്, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. അതുപോലെ തന്നെ മുട്ട, പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. കൂടാതെ സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ധാരാളം ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് അപകടകരമായ പല സാധ്യതകളും ഉണ്ടാക്കുന്നു. അതുപോലെ തന്നെയാണ് തലയോട്ടിയുടെ കാര്യത്തിലും. ആരോഗ്യമുള്ള തലയോട്ടിക്ക് ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഇത് ചര്‍മ്മത്തിലെ ഈര്‍പ്പത്തിന്റെ അളവ് നിലനിര്‍ത്തുന്നു. ഇത് വഴി താരനെ ഇല്ലാതാക്കുന്നതിനും താരന് തുടക്കത്തിലേ നശിപ്പിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ താരനെന്ന പ്രതിസന്ധിയെ ജലാംശം നിലനിര്‍ത്തുന്നത് വഴി ഇല്ലാതാക്കാം. മാത്രമല്ല തലയോട്ടിയുടെ വരള്‍ച്ചയും കുറക്കാന്‍ സാധിക്കുന്നു.
ജീവിതശൈലി മാറ്റങ്ങള്‍
മെച്ചപ്പെട്ട തലയോട്ടിയുടെ ആരോഗ്യത്തിന് ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കണം. പതിവായി വ്യായാമം ചെയ്യുന്നതിനും ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ശ്രദ്ധിക്കണം. കൂടാതെ യോഗ, ധ്യാനം പോലുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളും തലയോട്ടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. ഇത്തരത്തില്‍ ഭക്ഷണക്രമവും താരനും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിലൂടെ അവരുടെ ആരോഗ്യകരമായ മാറ്റങ്ങളിലേക്ക് നമ്മള് എത്തുന്നു. ഇത് വഴി താരന് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സ്വാഭാവിക പരിഹാരം നമുക്ക് ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
