Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ഏത് ടൈപ്പ് മുടിയെങ്കിലും ഈ എണ്ണ ധാരാളം മതി
നിങ്ങളുടെ മുടിക്ക് അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ് എന്നതില്‍ തര്‍ക്കമില്ല. കാരണം ഓരോരുത്തരുടേയും മുടിയുടെ അവസ്ഥ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. വ്യത്യസ്ത മുടിക്ക് വ്യത്യസ്ത എണ്ണകള്‍ ആവശ്യമാണ്.
നിങ്ങളുടെ മുടിയുടെ തരത്തിന് ഏറ്റവും മികച്ച എണ്ണ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നതാണ് ഈ ലേഖനം. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുടിക്കുണ്ടാവുന്ന അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിയുടെ സൗന്ദര്യം അതേ പടി സംരക്ഷിക്കുന്നതിനും ഇനി പറയുന്ന എണ്ണകള്‍ ധാരാളമാണ്.

വെളിച്ചെണ്ണ
എല്ലാത്തരം മുടികള്‍ക്കും വെളിച്ചെണ്ണ ഉത്തമമാണ്. ഇത് മുടിയുടെ തണ്ടിലേക്ക് തുളച്ചുകയറുകയും പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കേടായ അല്ലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു പ്രീ-വാഷ് ട്രീറ്റ്മെന്റ് അല്ലെങ്കില്‍ ലീവ്-ഇന്‍ കണ്ടീഷണറായി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എ്ല്ലാ തരത്തിലുള്ള മുടിയുടെ പ്രശ്നങ്ങളേയും ഇത് പരിഹരിക്കുന്നു.
അര്‍ഗന്‍ എണ്ണ
വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് അര്‍ഗന്‍ ഓയില്‍. ഇത് മുടിക്ക് ജലാംശം നല്‍കാനും മൃദുവാക്കാനും സഹായിക്കുന്നു. ഈ എണ്ണ വരണ്ടതോ അല്ലെങ്കില്‍ ചുരുണ്ടതോ ആയ മുടിക്ക് അനുയോജ്യമാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയെ മെരുക്കാനും തിളക്കം കൂട്ടാനും ഇത് ഉപയോഗിക്കവുന്നതാണ്. എല്ലാ തരത്തിലും മുടിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് അര്‍ഗന്‍ എണ്ണ മികച്ചതാണ്.
ജോജോബ ഓയില്‍
ജോജോബ ഓയില്‍ തലയോട്ടിയിലെ സ്വാഭാവിക എണ്ണകളെ നിലനിര്‍ത്തുന്നു. എണ്ണമയമുള്ളതോ നല്ലതോ ആയ മുടിക്ക് ഇത് ഉത്തമമാണ്. ഈ എണ്ണ നിങ്ങളുടെ മുടി ഇഴകളെ ഭാരപ്പെടുത്തില്ല. അറ്റം പിളരുന്നത് തടയാന്‍ ഇത് അറ്റത്ത് പുരട്ടാവുന്നതാണ്. ഇത് വഴി മുടിയുടെ ആരോഗ്യവും മികച്ചതാവുന്നു. ഒരു തരത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.
ഒലിവ് ഓയില്‍
ഒലീവ് ഓയില്‍ വിറ്റാമിന്‍ എ, ഇ എന്നിവയാല്‍ സമ്പന്നമാണ്. ഇതി ഉപയോഗിക്കുന്നത് വഴി പലപ്പോഴും മുടിയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കട്ടിയുള്ളതോ പരുക്കന്തോ വരണ്ടതോ ആയ മുടിക്ക് ഈ എണ്ണ നന്നായി പ്രവര്‍ത്തിക്കുന്നു. ആഴത്തിലുള്ള കണ്ടീഷനിംഗ് ഫലങ്ങള്‍ക്കായി ഒലീവ് ഓയില്‍ ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.
ആവണക്കെണ്ണ
ആവണക്കെണ്ണ ഉപയോഗിക്കുന്നത് വഴി അത് മുടിയുടെ ആരേ്ാഗ്യം മികച്ചതാക്കുന്നു. പലപ്പോഴു ഇത് ഉപയോഗിക്കുന്നത് മുടിയുടെ വളര്‍ച്ചയും കനവും വര്‍ദ്ധിപ്പിക്കുന്നു. നേര്‍ത്തതോ പൊട്ടുന്നതോ ആയ മുടിക്ക് ഇത് അനുയോജ്യമാണ്. രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക.
ബദാം എണ്ണ
ബദാം ഓയിലില്‍ ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍ എ, ബി, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി മിനുസപ്പെടുത്താനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. മുഷിഞ്ഞ അല്ലെങ്കില്‍ ജീവനില്ലാത്ത മുടിക്ക് ഈ എണ്ണ അനുയോജ്യമാണ്. പലപ്പോഴും ശരിയായ എണ്ണ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിലും രൂപത്തിലും വലിയ മാറ്റമുണ്ടാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications