Latest Updates
-
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ്
നരച്ച മുടി ഇനി വില്ലനല്ല, പരിഹാരം പ്രകൃതിദത്തമെങ്കില് ഫലം ഉറപ്പ്
മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന പല വിധത്തിലുള്ള ഉത്പ്പന്നങ്ങള്‍ ഇന്നത്തെ കാലത്ത് വിപണിയില്‍ ഉണ്ട്. എന്നാല്‍ അതിനെ എത്രത്തോളം വിശ്വസിച്ച് മുടിയില്‍ ഉപയോഗിക്കാം എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ പലരും മുടിയുടെ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നതും ആശ്രയിക്കുന്നതുമായ ഒരു പ്രകൃതിദത്ത മാര്‍ഗ്ഗമാണ് മൈലാഞ്ചിയിലകള്‍. ഇത് നാച്ചുറല്‍ ഹെയര്‍ ഡൈയിംഗിനുള്ള ജനപ്രിയ തിരഞ്ഞെടുപ്പാണ് എന്നതില്‍ സംശയം വേണ്ട.
മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഹെന്ന അഥവാ മൈലാഞ്ചി നമ്മുടെ മുടിയ്ക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. നരച്ച മുടി മറയ്ക്കുന്നതിന് ഇത് ഫലപ്രദമായ പരിഹാരം നല്കുന്നു. ഇത് നിറം മാത്രമല്ല മുടിയ്ക്ക് നല്‍കുന്നത് നല്ല പോഷണം നല്‍കുകയും ചെയ്യുന്നു, ഇത് വഴി മുടി ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

നീലയമരി
മൈലാഞ്ചിയോടൊപ്പം അല്പം നീലയമരി ചേര്‍ക്കുന്നത് മുടിക്ക് കൂടുതല്‍ നിറം നല്കുന്നു. ദീര്‍ഘകാലം കറുപ്പ് നിറം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഈ കുട്ട്. മറ്റൊരു പരിഹാരമായ നെല്ലിക്ക, മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അതോടൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു. മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബ്രഹ്മിയും കയ്യോന്നിയും ഉപയോഗിക്കാവുന്നതാണ്. ഇത് മൈലാഞ്ചിയില്‍ ചേര്‍ക്കുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുന്നു.
പോഷക ഗുണങ്ങള്‍
ഹെര്‍ബല്‍ മിശ്രിതം നിറം മാത്രമല്ല കൂടുതല്‍ നല്‍കുന്നത്. ഇത് മുടിയുടെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നു. മുടിയുടെ വരള്‍ച്ചയും പൊട്ടലും കുറയ്ക്കുന്നു. മൈലാഞ്ചി തന്നെ ഒരു പ്രകൃതിദത്ത കണ്ടീഷണറാണ്, കൂടാതെ ഷിക്കാക്കായ്, റീത്ത തുടങ്ങിയ സസ്യങ്ങളുമായി സംയോജിപ്പിക്കുമ്പോള്‍, ഇത് പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യാതെ തലയോട്ടി വൃത്തിയാക്കുന്നു. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും.
ഉപയോഗിക്കേണ്ടത് എങ്ങനെ?
മികച്ച ഫലങ്ങള്‍ക്കായി, മൈലാഞ്ചി ചെറുചൂടുള്ള വെള്ളത്തിലോ ചായയിലോ കലര്‍ത്തി പേസ്റ്റ് രൂപപ്പെടുത്തുക. മുടി വൃത്തിയാക്കുന്നതിന് മുമ്പ് ഇത് കുറച്ച് മണിക്കൂറുകളോളം ഇരിക്കട്ടെ. വെള്ളം ഉപയോഗിച്ച് നന്നായി കഴുകുന്നതിന് മുമ്പ് മിശ്രിതം കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും മുടിയില്‍ വെക്കണം. ഇതിനോടൊപ്പം മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം തന്നെ ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം ഇരട്ടി ഫലം നല്കുന്നു.
സ്വാഭാവികവും സുരക്ഷിതവുമാണ്
ഈ ഹെര്‍ബല്‍ കോമ്പിനേഷന്‍ സിന്തറ്റിക് ഡൈകളില്‍ കാണപ്പെടുന്ന രാസവസ്തുക്കളില്‍ നിന്ന് മുക്തമാണ്, ഇത് പതിവ് ഉപയോഗത്തിന് സുരക്ഷിതമാക്കുന്നു. ഇത് എല്ലാ മുടി തരങ്ങള്‍ക്കും അനുയോജ്യമാണ്, മാത്രമല്ല അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളോ മുടിയുടെ ഘടനയ്ക്ക് കേടുപാടുകളോ ഉണ്ടാക്കില്ല. ഈ പച്ചമരുന്നുകള്‍ എല്ലാം തന്നെ നിങ്ങള്‍ ഹെന്ന തയ്യാറാക്കുമ്പോള്‍ ഉപയോഗിക്കുന്നത് വഴി മുടി കാലക്രമേണ തിളക്കമുള്ളതും കറുത്തതും കരുത്തുറ്റതുമായി മാറുന്നു. കൂടാതെ ആരോഗ്യമുള്ള മുടിക്കും ഇടയാക്കും. വെളുത്ത മുടി മറയ്ക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ മുടി ശക്തവും തിളക്കവുമുള്ളതായി നിലനിര്‍ത്തുന്നതിന് സഹായിക്കും.



Click it and Unblock the Notifications
