Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
താരന് അകറ്റാന്‍ തേക്കിന്റെ ഇല ഇങ്ങനെ ഉപയോഗിക്കൂ
അമിതമായിട്ടുള്ള താരന് പലരും നേരിടുന്നൊരു സൗന്ദര്യ പ്രശ്നമാണ്. തലയില്‍ താരന് അമിതമായാല്‍ അത് സാവധാനത്തില്‍ മുഖത്തും പ്രത്യക്ഷപ്പെടാന്‍ ആരംഭിക്കും. പിന്നീട് പുരികം കൊഴിയുന്നതിലേയ്ക്കും അതുപോലെ, കണ്പീലി കൊഴിയുന്നതിന് വരെ കാരണമാകുന്നുണ്ട്.

താരന് കുറയ്ക്കാനും, അതുപോലെ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന തടിപ്പ്, കൊതുക് കുത്തിയാല്‍ ഉണ്ടാകുന്ന തടിപ്പ് എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ഒരു എണ്ണ വീട്ടില്‍ തയ്യാറാക്കാം. വെറും രണ്ട് ചേരുവകള്‍ മാത്രമാണ് ഈ എണ്ണ തയ്യാറാക്കാന്‍ ആവശ്യമായി വരുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
1 ലിറ്റര്‍- ചക്കിലാട്ടില വെളിച്ചെണ്ണ
4 എണ്ണം- തേക്കിന്റെ കൂമ്പില
1 എണ്ണം- സവാള അരിഞ്ഞത്
തയ്യാറാക്കാം
ആദ്യം നല്ല ഇരുമ്പിന്റെ ചീനചട്ടി അടുപ്പത്ത് വെയ്ക്കുക. ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേര്‍ക്കണം. വെളിച്ചെണ്ണ ചേര്‍ത്ത് നല്ലപോലെ ചൂടായി വരുമ്പോള്‍ ഇതിലേയ്ക്ക് തേക്കിന്റെ ഇല നുറുക്കി ചേര്‍ക്കുക. അതുപോലെ അരിഞ്ഞെുവെച്ച സവാളയും ചേര്‍ക്കണം. ചെറുതീയില്‍ ഈ വെളിച്ചെണ്ണ നല്ലപോലെ ചൂടാക്കുക. ഇതില്‍ ചേര്‍ത്തിരിക്കുന്ന സവാള നല്ലപോലെ മൊരിഞ്ഞുവരുമ്പോള്‍ എണ്ണ അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്. അതിനുശേഷം അരിച്ച് ഉപയോഗിക്കാം.
ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പണ്ടുകാലത്ത് ഉപയോഗിച്ച് വന്നിരുന്ന ഒരു ഇലയാണ് തേക്കിന്റെ ഇല. തേക്കിന്റെ ഇലയില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം, യീസ്റ്റ് ഇന്ഫക്ഷന് എന്നിവ ഇല്ലാതാക്കാന്‍ തേക്കിന്റെ ഇല വളരെ നല്ലതാണ്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, അതുപോലെ, തടിപ്പുകള്‍, താരന് എന്നിവ ഇല്ലാതാക്കാന്‍ തേക്കിന്റെ ഇല സഹായിക്കുന്നുണ്ട്. കൂടാതെ, ചര്‍മ്മത്തിലുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ ഇല്ലാതാക്കാനും ചര്‍മ്മത്തിലെ മുറിവുകള്‍, ചൊറി, എന്നിവ ഇല്ലാതാക്കാനും ഈ എണ്ണ സഹായിക്കുന്നു.
കേശ സംരക്ഷണം
തേക്കിന്റെ ഇല പോലെ തന്നെ, തേക്കിന്റെ കുരു കേശ സംരക്ഷണത്തിന് നല്ലതാണ്. മുടി നല്ലപോലെ വളരാനും, മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും തേക്കിന്റെ കുരുവിനും ഇലയ്ക്കും സാധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഓയില്‍ ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്താന്‍ മറക്കരുത്. നിങ്ങള്‍ക്ക് ഈ ഓയില്‍ ഉപയോഗിക്കുന്നത് മൂലം ചര്‍മ്മ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ അലര്‍ജി എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തുക. കഫക്കെട്ട്, നീരിറക്കം എന്നിവ ഉള്ളവര്‍, ഒരു ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം ഈ ഓയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
