Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വെയിലത്ത് ഇറങ്ങും മുന്‍പ് സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറന്ന് പോയോ? കരുവാളിപ്പെല്ലാം അകറ്റാന്‍ ഇതാ വഴി
suntan: സണ്‍സ്ക്രീന്‍ പുരട്ടാതെ ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയാല്‍ മതി, ആകെ മൊത്തത്തിലങ്ങ് കരുവാളിച്ച് പോകും. അത്രയ്ക്കും ചൂടാണ് ഇപ്പോള്‍ ഉള്ളത്. ഉച്ച സമയത്ത് പുറത്തേയ്ക്ക് നോക്കാന്‍ പോലും സാധിക്കാത്തത്ര ചൂടുണ്ട്. ഈ ചൂടുകാലത്ത് സണ്‍സ്ക്രീന്‍ പുരട്ടാതെ പുറത്തേയ്ക്കിറങ്ങുന്നത് വലിയൊരു മണ്ടത്തരമാണ്. പെട്ടെന്ന് നിങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറന്നുപോയെങ്കില്‍ വിഷമിക്കണ്ട, മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ മൂന്ന് ചേരുവ മതി. ഇവ ഈ വിധം ഉപയോഗിച്ചാല്‍ വളരെ വേഗത്തില്‍ കരുവാളിപ്പ് അകറ്റാന്‍ സാധിക്കുന്നതാണ്.

തയ്യാറാക്കുന്ന വിധം
ഈ സണ്‍സ്ക്രീന്‍ തയ്യാറാക്കാന്‍ രണ്ട് ടീസ്പൂണ്‍ പാല്‍പ്പൊടി എടുക്കുക ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും, കുറച്ച് പാലും ചേര്‍ത്ത് ഒന്ന് കുറുക്കി എടുക്കുക. ചൂടാറിയതിന് ശേഷം മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാന്‍ സാധിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇവ സഹായിക്കും.
ഗുണങ്ങള്‍
കാപ്പിപ്പൊടി ഉപയോഗിക്കുന്നതിനാല്‍ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ വളരെയധികം സഹായിക്കുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്കുന്നു. അതുപോലെ, ചര്‍മ്മം മൃദുവാക്കാനും കാപ്പിപ്പൊടി സഹായിക്കുന്നു. അതുപോലെ, പാലില്‍ അടങ്ങിയിരിക്കുന്ന ലാകോട്സ്, ചര്‍മ്മത്തിന്റെ മൃദുലത നിലനിര്‍ത്തുന്നു. ചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും, ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ അകറ്റാനും പാല് സഹായിക്കുന്നതാണ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കാപ്പിപ്പൊടി അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ചര്‍മ്മം അമിതമായി വരണ്ട് പോകുന്നതിന് കാപ്പിപ്പൊടി ഒരു കാരണമാണ്. ഇവ കൂടാതെ, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അലര്‍ജി പോലെയുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും ഇവ കാരണാകുന്നു. അതുപോലെ, ഈ ഫേയ്സ്പാക്ക് ദീര്‍ഘനേരം മുഖത്ത് പുരട്ടി വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ദീര്‍ഘനേരം വെയ്ക്കുന്നത് ചര്‍മ്മത്തില്‍ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാണ്. മേല്‍ പറഞ്ഞവയില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ചേരുവ അലര്‍ജി ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടാനും മറക്കരുത്.
സൺസ്ക്രീൻ
ഈ വേനൽകാലത്ത് അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുന്നതായാണ് പല റിപ്പോർട്ടുകളിലും പറയുന്നത്. അതിനാൽ സൺസക്രീൻ പുരട്ടാതെ പോകുന്നത് അനവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കാനുള്ള സാധ്യത കാണുന്നുണ്ട്. കൂടാതെ, കരുവാളിപ്പ് വളരെ വേഗത്തിൽ ചർമ്മത്തിൽ പടർന്ന് പിടിക്കാനും ഇവ കാരണമാകുന്നു. ദീർഘകാലം സൺസ്ക്രീൻ ഉപയോഗിക്കാതെ ഇരുന്നാൽ, ചർമ്മത്തിൽ നിന്നും കരുവാളിപ്പ് അകലാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. അതിനാൽ എസ്പിഎഫ് 50 ഉള്ള സൺസ്ക്രീൻ ഉപയോഗിക്കാൻ പരമാവധി ശ്രദ്ധിക്കുക.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
