Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഒരൊറ്റ ഉപയോഗത്തില്‍ കരുവാളിപ്പകറ്റാം; ഇവയില്‍ ഒന്ന് പതിവാക്കിയാല്‍ മതി
ചര്‍മ്മത്തിലെ കരുവാളിപ്പകറ്റാന്‍ ഏറ്റവും ഫലപ്രദമായി ഉയോഗിക്കാവുന്ന ചില ഫേയ്സ്പാക്കുകളുണ്ട്. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ഇവ തയ്യാറാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. ചിലവ് കുറവില്‍ തയ്യാറാക്കി എടുക്കാവുന്ന ഈ ഫേയ്സ്പാക്കുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നവയും കൂടിയാണ്. ഇവ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.

മഞ്ഞള്‍- തൈര്
മഞ്ഞളും തൈരും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഫേയ്സ്പാക്ക് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും അഴുക്കും അമിമതായിട്ടുള്ള എണ്ണമയവും നീക്കം ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കവും, മൃദുലതയും, യുവത്വവും നല്കാന് ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്. മഞ്ഞളില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ ഇല്ലാതാക്കുന്നു. ഹൈപ്പര്‍ പിഗ്മെന്റേഷന് കുറയ്ക്കുന്നു. കരുവാളിപ്പ് ഇല്ലാതാക്കാനും, ചര്‍മ്മത്തിന് ഈവണ്‍ ടോണ്‍ ലഭിക്കാനും സഹായിക്കുന്നു.
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ഒരു ബൗളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് എടുക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കണം. നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.
കറ്റാര്‍വാഴ-തേന്‍
ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാന്‍ കറ്റാര്‍വാഴ വളരെ ഫലപ്രദമാണ്. ചര്‍മ്മത്തെ മൃദുലമാക്കാന്‍ കറ്റാര്‍വാഴ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും അഴുക്കും, മൃതകോശങ്ങളും നീക്കം ചെയ്യുന്നു. ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ കറ്റാര്‍വാഴ സഹായിക്കും. തേനില്‍ ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ നീക്കം ചെയ്യുന്നു. ചര്‍മ്മത്തിന് യുവത്വം നല്‍കാനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പകാറ്റാനും ഈ ഫേയ്സ്പാക്ക് നല്ലതാണ്.
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം ഒരു ബൗളില്‍ രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു ക്രീം പരുവത്തിലാകുന്നത് വരെ മിക്സ് ചെയ്യണം. അതിനുശേഷം കുറച്ച് വീതം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ഏലക്കായ- മഞ്ഞള്‍
ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പകറ്റാന്‍ ഏലക്കായ മഞ്ഞള്‍ ഫേയ്സ്പാക്ക് നല്ലതാണ്. മഞ്ഞളിലും ഏലക്കായയിലും ആന്റിഓക്സിഡന്റ്സ്, ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇവ ചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും മുഖക്കുരു പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റുന്നു. ചര്‍മ്മത്തിന് നിറം നല്കുന്നു. ഹൈപ്പര്‍ പിഗ്മെന്റേഷന് കുറയ്ക്കാനും, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നു.
ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതിനായി രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും, രണ്ട് ഏലക്കായയും എടുക്കുക. ഇവ നല്ലതുപോലെ ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഫേയ്സ്പാക്ക് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഉപയോഗിക്കുക. ചര്‍മ്മത്തിന് ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ആ ചേരുവകള്‍ ഒഴിവാക്കുക. ചര്‍മ്മ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
