Latest Updates
-
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ
സണ്‍സ്ക്രീന്‍ ഇല്ലാതെ ചര്‍മ്മം പരിപാലിക്കാം; ഉപയോഗിക്കേണ്ടത് ഇവ
Summer skin care: വേനല്‍ കടുക്കുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടത് വളരെ അിവാര്യമായിട്ടുള്ള കാര്യമാണ്. കാരണം, ചര്‍മ്മത്തില്‍ കരുവാളിപ്പ് വീഴാതിരിക്കാനും, അള്‍ട്രാവയ്ലറ്റ് രശ്മികള്‍ പതിച്ച് ചര്‍മ്മ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ വരാതിരിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനുമെല്ലാം സണ്‍സ്ക്രീന്‍ അനിവാര്യമാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മ്മത്തിന് യുവത്വം നല്‍കാനും സണ്‍സ്ക്രീന്‍ സാധിക്കും.

ഒരു ദിവസം രണ്ട് തവണയെങ്കിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടത് വളരെ അനിവാര്യമായിട്ടുള്ള കാര്യമാണ്. എന്നാല്‍, നമ്മള് ഉപയോഗിക്കുന്ന സണ്‍സ്ക്രീനില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ചിലപ്പോള്‍ കാരണമാകാം. ഈ പ്രശ്നം ഒഴിവാക്കാന്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് പ്രകൃതിദത്ത ചേരുവകളുടെ ഉപയോഗം. സണ്‍സ്ക്രീനിന്റെ അതേ ഗുണങ്ങള്‍ നല്കുന്ന ചില പ്രകൃതിദത്ത ചേരുവകളുണ്ട്. സൂര്യ പ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഇഴ സഹായിക്കുന്നതാണ്. ഈ പ്രകൃതിദത്ത ചേരുവകള്‍ ഏതെല്ലാമെന്ന് നോക്കാം.
വെളിച്ചെണ്ണ
നമ്മുടെ വീട്ടില്‍ സാധാരണ പാചകത്തിലും, കേശ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും ഉപയോഗിക്കുന്ന ഓയിലാണ് വെളിച്ചെണ്ണ. നല്ല ശുദ്ധമായ നാളികേരത്തില്‍ നിന്നും തയ്യാറാക്കി യെടുക്കുന്ന വെളിച്ചെണ്ണയില്‍ പോഷകങ്ങളും അനവധിയാണ്. പ്രത്യേകിച്ച്, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ശേഷിയുള്ള പോഷകങ്ങള്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. സൂര്യതാപം മൂലം ഉണ്ടാകുന്ന കരുവാളിപ്പ് കുറയ്ക്കാനും, ചൂട് ഏല്‍ക്കുന്നത് മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും, ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും വെളിച്ചെണ്ണ വളരെ നല്ലതാണ്. ചര്‍മ്മത്തെ എല്ലായ്പ്പോഴും ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ വെളിച്ചെണ്ണ സഹായിക്കുന്നതാണ്. പൂര്‍ണ്ണമായും സണ്‍സ്ക്രീന്‍ നല്കുന്ന പരിരക്ഷ നല്കുന്നില്ലെങ്കിലും, സൂര്യന്റെ ചൂട് മുലം ഉണ്ടാകുന്ന അനവധി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ വെളിച്ചെണ്ണ സഹായിക്കുന്നതാണ്.
ഓര്‍ക്കുക. അമിതമായി വെളിച്ചെണ്ണ പുരട്ടി നല്ല വെയിലുള്ള സമയത്ത് ഇറങ്ങുന്നത് നല്ലതല്ല. ചര്‍മ്മത്തില്‍ ചൂട് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. രാത്രിയില്‍ കിടക്കുമ്പോള്‍ രണ്ട് മൂന്ന് തുളഅളി വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. അതുപോലെ, രാവിലെ കുളിക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ പുരട്ടാവുന്നതാണ്. പുറത്ത് പോയി വന്നതിന് ശേഷം മുഖത്ത് കുറച്ച് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കരുവാളിപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, പുറത്ത് പോകുമ്പോള്‍ രണ്ട് തുള്ളി വെളിച്ചെണ്ണ മാത്രം മുഖത്ത് പുരട്ടാന്‍ ശ്രദ്ധിക്കുക. അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.
കറ്റാര്‍വാഴ ജെല്‍
ചര്‍മ്മ സംരക്ഷണത്തിന് പണ്ടുകാലം മുതല്‍ ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് കറ്റാര്‍വാഴ ജെല്‍. കേശ സംരക്ഷണത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നു. ഒട്ടുമിക്ക വീടുകളിലും എക്സോട്ടിക് പ്ലാന്റായും ഇന്ന് കറ്റാര്‍വാഴ വളര്‍ത്തുന്നുണ്ട്. കറ്റാര്‍വാഴ തണ്ടെടുത്ത്, അതില്‍ നിന്നും മഞ്ഞ ദ്രാവകം കളഞ്ഞതിനുശേഷം കറ്റാര്‍വാഴ ജെല്‍ എടുത്് മുഖത്ത് പതിവായി പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും. ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും, ചര്‍മ്മത്തിന്റെ ചുളിവ് അകറ്റാനും. ചര്‍മ്മത്തിന് യുവത്വം നല്‍കാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കുന്നു.
വീട്ടില്‍ കറ്റാര്‍വാഴ ഇല്ലെങ്കില്‍, ഇന്ന് പരിശുദ്ധമായ കറ്റാര്‍വാഴ ജെല്‍ കടകളില്‍ വിവിധ പേരില്‍ ലഭ്യമാണ്. ഇവ പതിവായി ഉപയോഗിക്കാവുന്നതാണ്. രാവിലെ പുറത്ത് പോകുന്നതിന് മുന്‍പ് മുഖം കഴുകി, കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ നല്ലതുപോലെ തേച്ച് പുരട്ടുക. ചെറുതായി മസാജ് ചെയ്ത്, കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ ആഗിരണം ചെയ്യാന്‍ അനുവദിക്കുക. അതിനുശേഷം മേയ്ക്കപ്പ് ഇടാവുന്നതാണ്. അതുപോലെ, രാത്രി കിടക്കുന്നതിന് മുന്‍പ് കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ നിന്നും കറുത്ത പാടുകള്‍ അകറ്റും. കരുവാളിപ്പ് അകറ്റും. അള്‍ട്രാവയ്ലറ്റ് കിരണങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഷിയ ബട്ടര്‍
ഇന്ന് അനവധി സൗന്ദര്യ വര്‍ദ്ധക ഉല്പന്നങ്ങളില് മോയ്സ്ച്വറൈസിംഗ് ഏജന്റായി ഉപയോഗിക്കുന്നത് ഷിയ ബട്ടറാണ്. ഷിയ മരത്തില്‍ നിന്നും പ്രകൃദത്തമായി വേര്‍തിരിച്ചെടുക്കുന്ന ഒരുതരം കൊഴുപ്പാണ് ഷിയ ബട്ടര്‍. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഷിയ ബട്ടര്‍ ഉല്പാദനം പ്രധാനമായും നിലനില്‍ക്കുന്നത്. ധാരാളം ഫാറ്റി അസിഡും, വിറ്റമിന്‍ എ, വിറ്റമിന്‍ ഇ എന്നിവയും ഷിയ ബട്ടറില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍ വെണ്ണ പോലെ ഉരുകി, ചര്‍മ്മത്തിന് തിളക്കവും മോയ്സ്ച്വറാസിംഗ് എഫക്ടും നല്കുന്ന ഷിയ ബട്ടര്‍ ചര്‍മ്മ സംരക്ഷണത്തിന് അത്യുത്തമമാണ്.
പുറത്ത് വെയില് ഉള്ള സമയത്ത് ഇറങ്ങുമ്പോള്‍ ചര്‍മ്മത്തില്‍ ഷിയ ബട്ടര്‍ പുരട്ടിയതിന് ശേഷം മേയ്ക്കപ്പ് ഇടുന്നത് നല്ലതായിരിക്കും. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. അതുപോലെ, സൂര്യതാപം ഏല്‍ക്കുന്നത് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും, അലര്‍ജി പ്രശ്നങ്ങള്‍ തടയാനും, ചര്‍മ്മം വരണ്ട് പോകുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ കരുവാളിപ്പ് വീഴാതെ സംരക്ഷിക്കാനും ഷിയ ബട്ടര്‍ സഹായിക്കുന്നതാണ്.



Click it and Unblock the Notifications