Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ചര്‍മ്മം തിളങ്ങാന്‍ ക്രീമുകള്‍ തന്നെ വേണോ, വേനല്‍ക്കാലത്ത് ഈ ഏഴ് പഴങ്ങള്‍ എന്നും കഴിച്ചുനോക്കൂ
Summer Skin Care Tips: വേനല്‍ക്കാലം അത്ര സുഖമുള്ള സീസണ് അല്ല. ചൂട് കാരണം നട്ടം തിരിയും. ദാഹം, നിര്‍ജലീകരണം, സൂര്യാഘാതം, ചര്‍മ്മപ്രശ്നങ്ങള്‍, മുടി പ്രശ്നങ്ങള്‍, വിയര്‍പ്പ് അങ്ങനെ വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളും ചില്ലറയല്ല. പക്ഷേ, ഇതിനുള്ള പരിഹാരങ്ങള്‍ പ്രകൃതി തന്നെ നല്‍കുന്നുണ്ട്.

ചൂടും അതുകൊണ്ടുള്ള പ്രശ്നങ്ങളും കുറയാനും ഇല്ലാതാക്കാനും വേനല്‍ക്കാലത്ത് സുലഭമായ ചില പഴങ്ങള്‍ സഹായിക്കും. മാങ്ങ, ചക്ക, തണ്ണിമത്തന് അടക്കം സീസണില്‍ ലഭ്യമായ പഴങ്ങള്‍ ശരീരത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും രോഗങ്ങള്‍ വരാതിരിക്കാനും ചര്‍മ്മാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പോഷകസമ്പുഷ്ടമായ പഴങ്ങള്‍ എന്നും കഴിക്കുന്നത് വേനല്‍ക്കാലത്ത് ചര്‍മ്മസൗന്ദര്യം സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍ ബാഹ്യമായ പല കാര്യങ്ങളും നിങ്ങള്‍ ചെയ്യാറുണ്ടാകാം. എന്നാല്‍ അതേപോലെ ഉള്ളില്‍ നിന്നും സംരക്ഷണം നല്‍കേണ്ടതുണ്ട്. കൊളാജന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്താനും പ്രായമാകലിന്റെ ലക്ഷണങ്ങളെ ചെറുക്കാനും എപ്പോഴും യുവത്വമുള്ള, തിളക്കമുള്ള ചര്‍മ്മം നിലനിര്‍ത്താനും ചില ഫലങ്ങള്‍ നമ്മളെ സഹായിക്കും. അങ്ങനെയുള്ള ചില ഫലങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
പപ്പായ
പപ്പായുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. മിക്ക വീടുകളിലും സുലഭമായ ഈ പഴത്തിലെ പപ്പെയ്ന് എന്ന എന്‍സൈം മുഖക്കുരു കുറയ്ക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും.
തണ്ണിമത്തന്
വേനല്‍ക്കാലത്ത് മിക്കവരും ധാരാളം കഴിക്കുന്ന പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനിലെ വൈറ്റമിന്‍ സിയും ലൈക്കോപീനും സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. കൊളാജന്‍ ഉല്‍പ്പാദനത്തിലും ഈ പഴത്തിലെ ഘടകങ്ങള്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്.
മാമ്പഴം
പഴങ്ങളുടെ രാജാവായ മാങ്ങയുടെ രാജകീയ കാലമാണ് വേനല്‍ക്കാലം. മാമ്പഴത്തില്‍ വൈറ്റമിന്‍ എയും സിയും ധാരാളമുണ്ട്. ഇത് ചര്‍മ്മത്തിന് വേണ്ട പോഷകങ്ങളും ജലാംശവും നല്കുന്നു. ചര്‍മ്മത്തിലെ ചുളിവുകളും വരകളും ഇല്ലാതാക്കാന്‍ അവ സഹായിക്കും.
പൈനാപ്പിള്‍
വേനല്‍ക്കാലത്ത് സുലഭമായ, നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള മറ്റൊരു ഫലമാണ് പൈനാപ്പിള്‍. പൈനാപ്പിളില്‍ വൈറ്റമിന്‍ സിയും മാംഗനീസും ധാരാളമുണ്ട്. ഇത് ചര്‍മ്മത്തിന് നിറം നല്‍കാനും കലകളും മറ്റ് പാടുകളും അകലാനും സഹായിക്കും.
കിവി
വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളമുള്ള പഴമാണ് കിവി. കിവി കഴിക്കുന്നതിലൂടെ പാരിസ്ഥിതികമായ ഘടകങ്ങളാല്‍ ചര്‍മ്മത്തിനുണ്ടായ പ്രശ്നങ്ങള്‍ കുറയ്ക്കാനാകും. മാത്രമല്ല ഇത് കൊളാജന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുകയും ചെയ്യും.
സ്ട്രോബെറി
വളരെ രുചികരമായ കുട്ടികളുടെ പ്രിയ പഴമാണ് സ്ട്രോബെറി. ഈ ഫലത്തില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇത് സൂര്യരശ്മികള്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന ദോഷം കുറയ്ക്കുന്നു. കൂടാതെ, ചര്‍മ്മത്തിലെ ചുളിവുകളും വരകളും ഇല്ലാതാക്കുന്നു.
ഓറഞ്ച്
വൈറ്റമിന്‍ സിയും ഫ്ളവനോയിഡുകളും ധാരാളമുള്ള ഓറഞ്ച് ചര്‍മ്മത്തിന് തിളക്കമേകുകയും കറുത്ത കലകളും പാടുകളും മാറ്റി ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വേനല്‍ക്കാലത്ത് ചര്‍മ്മസൗന്ദര്യം സംരക്ഷിക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്ന ഏഴ് പഴങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ചര്‍മ്മാരോഗ്യം, ചര്‍മ്മത്തിന് നിറം കൂടാന്‍, ചര്‍മ്മം തിളങ്ങാന്‍, വേനല്‍ക്കാല പഴങ്ങള്‍, ഈ പഴങ്ങള്‍ കഴിച്ചാല്‍ ചര്‍മ്മത്തിന് തിളക്കം, ചര്‍മ്മ സൗന്ദര്യ രഹസ്യം, വേനല്‍ക്കാല ചര്‍മ്മ സംരക്ഷണം



Click it and Unblock the Notifications