Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക!
വിയര്‍പ്പും സൂര്യപ്രകാശവും തട്ടി നിര്‍ജീവമായ മുടിയെ പുനരുജ്ജീവിപ്പിക്കാന്‍ വഴിയിത്
വേനല്‍ക്കാലത്തെ കനത്ത ചൂട് ചര്‍മ്മത്തെയും മുടിയെയും വളരെയധികം ബാധിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് രോമങ്ങള്‍ നിര്‍ജീവമാകും. അത്തരമൊരു സാഹചര്യത്തില്‍, മുടിക്കും ചര്‍മ്മത്തിനും അധിക പരിചരണം ആവശ്യമാണ്. വേനല്‍ക്കാലത്ത് മുടിയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് വരണ്ട കെട്ടുപിണഞ്ഞ മുടി. കനത്ത വെയിലില്‍ വിയര്‍പ്പും സൂര്യപ്രകാശവും തട്ടി മുടി നിര്‍ജീവമായിത്തീരുന്നു. ദിവസവും ഈ പ്രശ്നവുമായി നിങ്ങള്‍ മല്ലിടുകയാണെങ്കില്‍ നിങ്ങളുടെ മുടി സംരക്ഷിക്കാന്‍ ചില വഴികളുണ്ട്.
ഈ പ്രശ്നം നേരിടാന്‍ നിങ്ങള്‍ക്ക് വിലകൂടിയ മുടി സംരക്ഷ ഉല്‍പ്പന്നങ്ങളൊന്നും ആവശ്യമില്ല. പകരം നിങ്ങളുടെ അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന ചില ഇനങ്ങളും ചില ജീവിതശൈലി മാറ്റങ്ങളും മാത്രം മതി. ഇതിലൂടെ നിങ്ങളുടെ നിര്‍ജീവമായ മുടി വീണ്ടും ആരോഗ്യത്തോടെ വളര്‍ത്താന്‍ സാധിക്കും. വിയര്‍പ്പും സൂര്യപ്രകാശവും തട്ടി നിര്‍ജീവമായ മുടിയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ ഇതാ.

ധാരാളം വെള്ളം കുടിക്കുക
നിങ്ങള്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കില്‍, മുടി സംരക്ഷണത്തിനായി എന്തുചെയ്തിട്ടും ഒരു കാര്യവുമില്ല. മുടിയുടെ ആരോഗ്യവും ജലാംശവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ശീതളപാനീയങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.

മുടി വളരെ മുറുകെ കെട്ടരുത്
ചൂടുകാലത്ത് പെണ്‍കുട്ടികള്‍ പലപ്പോഴും മുടി മുറുക്കെ കെട്ടി വയ്ക്കുന്നു. എന്നാല്‍, ഇത് ചെയ്യാന്‍ പാടില്ല. ഇത് മുടിക്ക് കേടുവരുത്തും.

മുടി മൂടുക
നിങ്ങള്‍ വെയിലില്‍ ഇറങ്ങുമ്പോള്‍ നിങ്ങളുടെ തല മറയ്ക്കാന്‍ ഒരു സ്കാര്‍ഫോ അല്ലെങ്കില്‍ തൊപ്പയോ ഉപയോഗിക്കുക. ഇത് നിങ്ങള്‍ക്ക് അധിക അള്‍ട്രാവയലറ്റ് പരിരക്ഷ നല്കുന്നു. തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു.

മുടി നന്നായി കഴുകുക
വേനല്‍ക്കാലത്ത് മുടി കൂടുതല്‍ വൃത്തികെട്ടതായിത്തീരുന്നു. അതിനാല്‍ മുടി ദിവസേന വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഷാംപൂ ചെയ്യുന്നത് മാത്രമല്ല വഴി. നിങ്ങളുടെ മുടി കണ്ടീഷണര്‍ ഉപയോഗിച്ച് കൂടി കഴുകുക. നിങ്ങളുടെ മുടി നനയ്ക്കുക, കണ്ടീഷണര്‍ 2 മിനിറ്റ് പുരട്ടി കഴുകുക. ദിവസേനയുള്ള ഈ കോ-വാഷിംഗ് നിങ്ങളുടെ മുടി ഒരു പരിധിവരെ വൃത്തിയാക്കാനും 3-4 ദിവസത്തേക്ക് ഷാംപൂ ചെയ്യുന്നത് ഒഴിവാക്കാനും കഴിയും.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഒരു മികച്ച ക്ലെന്‍സറാണ്. ഇത് നിങ്ങളുടെ മുടി വരണ്ടതും മങ്ങിയതുമായി വിടാതെ തന്നെ അഴുക്കും ഗ്രീസും അലിയിച്ച് കളയുന്നു. മികച്ച ഫലങ്ങള്‍ക്കായി നിങ്ങളുടെ ഷാംപൂവില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് ഉപയോഗിക്കുക. ഷാംപൂ കൊണ്ട് മാത്രം മുടിയും തലയോട്ടിയും നന്നായി വൃത്തിയാകുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഈ രീതി നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

ഹെയര്‍ ഓയില്‍
ഷാംപൂ ചെയ്യുന്നതിന് മുമ്പ് മുടിയില്‍ ഒരു പ്രീ-വാഷ് ആയി എണ്ണ ഉപയോഗിക്കുക. മോയ്സ്ചറൈസിംഗ് ഓയിലുകള്‍ ഉപയോഗിച്ച് തല മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എണ്ണ നിങ്ങളുടെ മുടിയുടെ ജലാംശം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
വരളാത്ത കെട്ടുപിണഞ്ഞ് കിടക്കാത്ത തിളങ്ങുന്ന മുടി ലഭിക്കുന്നതിനുള്ള ഒരു ജനപ്രിയ വീട്ടുവൈദ്യമാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ആപ്പിള്‍ സിഡര്‍ വിനഗര്‍ തുല്യ ഭാഗങ്ങളില്‍ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം മുടി കഴുകുക.

അവോക്കാഡോ
അവോക്കാഡോയില്‍ ആരോഗ്യകരമായ ഫാറ്റി ആസിഡായ ഒലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷക സാന്ദ്രവും ചര്‍മ്മത്തെയും മുടിയെയും ഈര്‍പ്പമുള്ളതാക്കുന്ന ഒരു ഘടകമാണ്. ഒരു പഴുത്ത അവോക്കാഡോ പിഴിഞ്ഞെടുത്ത മുടിയില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് മുട്ടയോ തൈരോ ചേര്‍ക്കാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നത് മുടി പൊഴിയുന്നത് നിയന്ത്രിക്കാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കും.



Click it and Unblock the Notifications