Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാ
കനത്ത ചൂടുള്ള വേനല്‍ക്കാലം നിങ്ങളുടെ മുടിയെ നിര്ജീവവും മങ്ങിയതുമാക്കുന്നുണ്ടോ? വേനല്‍ക്കാലത്ത് മുടി സംരക്ഷണം ഒരു ഭാരിച്ച ജോലിയായി മിക്കവര്‍ക്കും അനുഭവപ്പെടുന്നു. വേനല്‍ക്കാലത്ത് സൂര്യപ്രകാശം, മലിനീകരണം, അഴുക്ക് എന്നിവ കാരണം മുടിക്ക് ധാരാളം കേടുപാടുകള്‍ പറ്റുന്നു. തന്മൂലം നിങ്ങളുടെ മുടി വരണ്ടതും നിര്‍ജീവവുമായി കാണപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, മുടിക്ക് ശരിയായ പരിചരണം നല്‍കേണ്ടത് ആവശ്യമാണ്.
ചില ആയുര്‍വേദ വഴികള്‍ ഇതിന് വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ ഭക്ഷണ ശീലങ്ങളും കേശസംരക്ഷണ ദിനചര്യയും മുടിയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ആരോഗ്യമുള്ള മുടിക്ക് സമതുലിതമായ ജീവിതശൈലി, നല്ല പോഷകാഹാരം എന്നിവ ആവശ്യമാണ്. നിങ്ങള്‍ക്ക് മനോഹരവും ആരോഗ്യകരവുമായ മുടി വേണമെങ്കില്‍ വേനല്‍ക്കാലത്ത് ഈ ആയുര്‍വേദ നുറുങ്ങുകള്‍ പരീക്ഷിച്ചു നോക്കൂ.

കൂളിംഗ് ഹെയര്‍ ഓയില്‍
ചെമ്പരത്തി, നെല്ലിക്ക, കറിവേപ്പില, തേങ്ങ, ബ്രഹ്മി തുടങ്ങിയ തണുപ്പിക്കല്‍ ഗുണങ്ങളുള്ള ഔഷധങ്ങള്‍ കൊണ്ട് തയാറാക്കിയ എണ്ണ നിങ്ങളുടെ മുടിയില്‍ ഉപയോഗിക്കാം. നിങ്ങളുടെ മുടിയെ നേരിട്ട് പോഷിപ്പിക്കുന്നതിന് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം എണ്ണ പുരട്ടുക. രാത്രി മസാജ് ചെയ്ത് പിറ്റേന്ന് രാവിലെ മുടി കഴുകാം. നിങ്ങള്‍ക്ക് രാത്രിയില്‍ എണ്ണ പ്രയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, മുടിയില്‍ എണ്ണ പുരട്ടി 2 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

നെല്ലിക്ക
മുടികൊഴിച്ചില്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അര ടീസ്പൂണ്‍ നെല്ലിക്കപ്പൊടി കഴിക്കുക. നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ നെല്ലിക്ക സിറപ്പ് രൂപത്തിലും കഴിക്കാവുന്നതാണ്. ഇതുകൂടാതെ ബ്രഹ്മി, ഭൃംഗരാജ്, കറിവേപ്പില എന്നിവ ചേര്‍ത്ത് നെല്ലിക്ക തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലും നരയും തടയാന്‍ സഹായിക്കും.

കറ്റാര്‍ വാഴ ജെല്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും കറ്റാര്‍ വാഴ അത്ഭുതകരമായ ഗുണങ്ങള്‍ നല്കുന്നു. കറ്റാര്‍ വാഴ ജെല്‍ പുരട്ടി 30 മിനിട്ട് കഴിഞ്ഞ് മുടി കഴുകുക. ഇത് നിങ്ങളുടെ മുടി സ്വാഭാവികമായി മൃദുവാകാന്‍ സഹായിക്കുന്നു.

റോസ്-ചെമ്പരത്തി ചായ
ചില ഹെര്‍ബല്‍ ടീകള്‍ ആരോഗ്യത്തിനും മുടിക്കും ഉപയോഗപ്രദമാകും. റോസ്, ചെമ്പരത്തി എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച ചായ വളരെ ഫലപ്രദമാണ്. ദിവസവും ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുന്നു.

കഞ്ഞിവെള്ളം
കൊറിയന്‍ ആളുകളുടെ ചര്‍മ്മത്തിന്റെ രഹസ്യമാണ് കഞ്ഞിവെള്ളം. മുടി കഴുകാന്‍ നിങ്ങള്‍ക്ക് കഞ്ഞിവെള്ളം ഉപയോഗിക്കാം. ഇതിനായി, കഞ്ഞിവെള്ളം മുടിയില്‍ 20 മിനിറ്റ് നേരം പുരട്ടുക. തുടര്‍ന്ന് റൂം ടെമ്പറേച്ചര്‍ വെള്ളത്തില്‍ മുടി കഴുകുക.

പ്രകൃതിദത്ത ഹെയര്‍ മാസ്ക്
മുടി ശക്തവും തിളക്കവുമുള്ളതാക്കാന്‍ വീട്ടിലുണ്ടാക്കിയ ഹെയര്‍ മാസ്ക് ഉപയോഗിക്കുക. തൈര്, നെല്ലിക്ക, ചെമ്പരത്തി, വേപ്പ്, കറ്റാര്‍ വാഴ തുടങ്ങിയ ഔഷധസസ്യങ്ങളാല്‍ നിര്‍മ്മിച്ച ഹെയര്‍ മാസ്കുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ മുടിക്ക് പുരട്ടുന്നത് നല്ലതാണ്.

യോഗയും പ്രാണായാമവും
അനുലോമ വിലോം, ഭ്രമരി, ശഷിത്കാരി തുടങ്ങിയ പ്രാണായാമം ശരീരത്തില്‍ നിന്ന് അധിക പിത്തം കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ദോഷങ്ങളെ സന്തുലിതമാക്കാന്‍ യോഗ ആവശ്യമാണ്. ഈ യോഗാമുറകള്‍ നിങ്ങളുടെ മുടിക്കും മികച്ചതാണ്.

നസ്യം
നിങ്ങളുടെ രാത്രി ദിനചര്യയില്‍ നസ്യം ഉള്‍പ്പെടുത്തുക. രാത്രി ഉറങ്ങുമ്പോള്‍ രണ്ട് നാസാരന്ധ്രങ്ങളിലും 2 തുള്ളി പശുവിന്റെ നെയ്യ് ഉറ്റിക്കുക. രാത്രി ഉറങ്ങുമ്പോള്‍, പശുവിന് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് പാദങ്ങള്‍ മസാജ് ചെയ്യുക.

ഇത് ശ്രദ്ധിക്കുക
മുടി സുന്ദരമാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ വേണമെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ? ഇനി ഇതോടൊപ്പം എന്തെല്ലാം കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് കൂടി അറിയുക. മുടിയെ മോശമാക്കുന്ന ഹെയര്‍ സ്പ്രേയില്‍ നിന്നും മറ്റ് കെമിക്കല്‍ സമ്പുഷ്ടമായ മുടി ഉല്‍പ്പന്നങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കുക.



Click it and Unblock the Notifications

