Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദിവസവും വേണം സണ്‍സ്ക്രീന്‍: അത്രയധികം മാറ്റങ്ങള്‍ അനുഭവത്തില്‍
വേനല്‍ക്കാലത്തിന് ഓരോ ദിവസം ചെല്ലുന്തോറും ചൂടുകൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില സമയത്ത് നമ്മുടെ ശ്രദ്ധ ആരോഗ്യത്തില്‍ മാത്രമായി ഒതുങ്ങിപ്പോവുന്നു. ചര്‍മ്മത്തിന് ചൂടുകാലത്തുണ്ടാവുന്ന മാറ്റത്തേയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് പുറത്ത് പോവുന്ന വ്യക്തികളെങ്കില്‍ അത് അല്പം കൂടുതല്‍ ശ്രദ്ധിക്കണം. തിരക്കേറിയ ഈ സമയം വളരെയധികം ശ്രദ്ധ ഈ വേനല്‍ക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിനും നല്‍കേണ്ടതാണ്. സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
എന്നാല്‍ ദിനവും ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. ദിവസവും അല്പമെങ്കിലും സണ്‍സ്ക്രീന്‍ മുഖത്ത് പുരട്ടേണ്ടതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും നിറവ്യത്യാസത്തിനും എല്ലാം പരിഹാരം കാണുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ വളരെയധികം ശക്തമായിരിക്കും. ഇത് നിങ്ങളില്‍ അകാല വാര്‍ദ്ധക്യം, കറുത്ത പാടുകള്‍ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ദിനവും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നു.

എപ്രകാരം ഗുണം നല്‍കുന്നെന്ന് നോക്കാം?
ചര്‍മ്മത്തിന് എപ്രകാരം ഇത് ഗുണങ്ങള്‍ നല്കുന്നു എന്ന് നോക്കാം. സണ്‍സ്ക്രീന്‍ നിങ്ങളുടെ മുഖത്ത് എപ്പോഴും ഒരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തില്‍ ഏല്ക്കുന്ന എല്ലാ ദോഷകരമായ രശ്മികളേയും തടയുന്നു. മാത്രമല്ല ചര്‍മ്മത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിനവും നിങ്ങള്‍ക്ക് സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
സൂര്യതാപത്തിന് പരിഹാരം
സൂര്യതാപത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സണ്‍സ്ക്രീന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സൂര്യപ്രകാശത്തില്‍ നിന്ന് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിന് പ്രതിരോധം തീര്‍ക്കുന്നു. പലപ്പോഴും ചര്‍മ്മത്തില്‍ ഒരു സംരക്ഷണ പാളി തീര്‍ക്കുന്നതിന് സണ്‍സ്ക്രീന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിനവും ഇത് ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും.
സ്കിന്‍ ക്യാന്‍സര്‍ പ്രതിരോധം
സ്കിന്‍ ക്യാന്‍സര്‍ പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു എപ്പോഴും സണ്‍സ്ക്രീന്‍. ഇത് മുഖത്തും കഴുത്തിലും ചര്‍മ്മത്തിന് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന സ്കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നതാണ് എന്തുകൊണ്ടും സണ്‍സ്ക്രീന്‍. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ് സണ്‍സ്ക്രീന്‍ എന്നതില്‍ സംശയം വേണ്ട.
അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും സണ്‍സ്ക്രീന്‍. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പ്രായമാവുമ്പോള്‍ അത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നു, മാത്രമല്ല ചുളിവുകള്‍, പിഗ്മെന്റേഷന് എന്നിവയെ എല്ലാം കൂടുതല്‍ കാണപ്പെടുന്നു. എന്നാല്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് വഴി ഇതിനെല്ലാം ഒരു പരിധി വരെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ 20-കളുടെ അവസാനമ മുതല്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടതാണ്.
ഹൈപ്പര്പിഗ്മെന്റേഷന് പരിഹരിക്കാം
ഹൈപ്പര്പിഗ്മെന്റേഷന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് സണ്‍സ്ക്രീന്‍. ഇത് ചര്‍മ്മത്തിലും കഴുത്തിലും ഉണ്ടാവുന്ന കറുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സ്ഥിരമായി അല്പം സണ്‍സ്ക്രീന്‍ മുഖത്തും കഴുത്തിലും ഉപയോഗിക്കേണ്ടതാണ്. പലപ്പോഴും അമിതമായ സൂര്യപ്രകാശം മൂലമുണ്ടാവുന്ന കറുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സണ്‍സ്ക്രീന്‍ എന്നതില്‍ സംശയം വേണ്ട. അത്രയധികം ഗുണങ്ങളാണ് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന് ലഭിക്കുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
