Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടിയുടെ വേരുകള്‍ക്ക് ബലം വേണം: ഊരിപ്പോരുന്ന മുടിക്ക് പരിഹാരം പെട്ടെന്ന്
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങളും തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നമ്മുടെ മുടിയുടെ ആരോഗ്യം നശിക്കുകയാണ് ചെയ്യുന്നത്. എപ്പോഴും ഒരേ തരത്തിലുള്ള സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും ഇടക്കിടെയുള്ള മാറ്റങ്ങള്‍ നല്ലതല്ല. ഉപയോഗിക്കുന്ന മാര്‍ഗ്ഗം ഫലപ്രാപ്തിയില്‍ എത്തുന്നത് വരെ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.
മുടിക്കുണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആദ്യം തന്നെ മുടിയുടെ വേരുകള്‍ക്ക് ബലം നല്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനോടൊപ്പം തന്നെ മുടിയുടെ വേരുകളെ ശക്തമാക്കുന്നതിനും സഹായിക്കണം.

ദുര്‍ബലമായ മുടി വേരുകള്‍ക്ക് കാരണം
എന്തുകൊണ്ടാണ് മുടിയുടെ വേരുകള്‍ക്ക് ബലമില്ലാതാവുന്നത് എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മള് വളരെയധികം ശ്രദ്ധിക്കണം. മുടിയുടെ തണ്ടിനെ വലയം ചെയ്ത് സൂക്ഷിക്കുന്ന പല ഘടകങ്ങളും പലപ്പോഴും ദുര്‍ബലമാവുന്ന അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് മുന്‍പ് നശിപ്പിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ മനസ്സിലാക്കണം. അതില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പോഷകാഹാര കുറവുകള്‍, സ്റ്റൈലിംഗ് ചെയ്യുമ്പോഴുള്ള ചൂട്, സമ്മര്‍ദ്ദം എന്നിവയെല്ലാം തന്നെ ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
എങ്ങനെ ശക്തമാക്കണം?
മുടിയുടെ വേരുകളെ എപ്രകാരം ശക്തമാക്കണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. .അതിന് വേണ്ടി മുടി കൊഴിച്ചില്‍ അകറ്റുകയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം തേടുകയും ചെയ്യാവുന്നതാണ്. ദുര്‍ബലമായ മുടി പലപ്പോഴും മുടിയുടെ വേരുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല മുടിയിഴകള്‍ ഇടക്ക് നിന്ന് പൊട്ടിപ്പോവുന്നതിലേക്കും എത്തുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം ഉള്ള ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. അത് കേശസംരക്ഷണത്തിന്റെ കാര്യത്തിലായാലും ആരോഗ്യം തന്നെയാണ് മുഖ്യം. കാരണം ആരോഗ്യത്തോടെ മുന്നോട്ട് പോവുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നു. മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണശീലം അത്യാവശ്യമാണ്. അതില്‍ തന്നെ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. കൂടാതെ അയേണ്‍, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കണം.
നല്ലതുപോലെ മസ്സാജ്
മുടിയുടെ ആരോഗ്യത്തിന് നിങ്ങളെ സഹായിക്കുന്നതാണ് തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുന്നത്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ദിനവും നാല് മിനിറ്റെങ്കിലും മുടിയില്‍ മസ്സാജ് ചെയ്യൂ. അത് നിങ്ങളുടെ മുടിയുടെ വേരുകളെ ശക്തമാക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല മുടി വളര്‍ച്ചക്ക് അനിവാര്യമായ ഓക്സിജനും മറ്റും നല്‍കുന്നതിനും ഈ മസ്സാജ് സഹായിക്കുന്നു.
കറ്റാര്‍ വാഴ
കേശ സംരക്ഷണത്തിന് കറ്റാര്‍വാഴ വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് മുടി വളരാന്‍ മാത്രമല്ല അതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതോടൊപ്പം തന്നെ മുടിക്കുണ്ടാവുന്ന പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു കറ്റാര്‍വാഴ. ഇതിലുള്ള ആന്റി ബാക്ടിരിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ മുടിയുടെ വേരുകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
മുട്ട മാസ്ക്
മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടിയിഴകള്‍ക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വേരുകള്‍ ശക്തിയുള്ളതാക്കുന്നതിനും മുട്ട വളരെയധികം സഹായിക്കുന്നു. ഇതിലുള്ള പ്രോട്ടീന്‍ മുടിയുടെ ഓരോ ഇഴകളിലും ഇറങ്ങിച്ചെന്ന് ആരോഗ്യമുള്ള മുടിയിഴ സമ്മാനിക്കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും മുട്ട മാസ്ക് ഉപയോഗിക്കുന്നത് മുടിക്ക് നല്ലതുപോലെ മാറ്റം കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള് പ്രതിസന്ധികളും മുട്ട നല്‍കുന്നില്ല.
ചെമ്പരത്തി
മുടിക്ക് തിളക്കം നല്കുന്ന കാര്യത്തിലും മുടി വളര്‍ച്ചക്കും മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ് ചെമ്പരത്തി. ഇതിലുള്ള വിറ്റാമിനുകളും അമിനോ ആസിഡുകളും മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഇവ ഒരു കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
തേങ്ങാപ്പാല്‍
മുടിക്ക് തിളക്കം നല്കുന്നതിനോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും വേരുകള്‍ക്ക് ബലം നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. ഇത് നിങ്ങളുടെ മുടിക്ക് നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. അവശ്യ കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍, പോഷകങ്ങള്‍ എന്നിവയുടെ സമ്പന്നമായ സംഭരണിയാണ് തേങ്ങാപ്പാല്‍. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ തലയോട്ടിയെയും രോമകൂപങ്ങളെയും പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
