Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എന്നും ഉപയോഗിക്കും പോലെയല്ല, വെളിച്ചെണ്ണയില്‍ ചേരുന്ന കൃത്യം ചെമ്പരത്തി എണ്ണം മുട്ടറ്റം മുടി നല്‍കും
മുടിയുടെ ആരോഗ്യം എന്നത് ആത്മവിശ്വാസത്തേയും കൂടി ബാധിക്കുന്ന ഒന്നാണ്. പലപ്പോഴും മുടിയുടെ അനാരോഗ്യം തന്നെയാണ് പലരിലും പല പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് എന്ന പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും പോഷകങ്ങളും പ്രോട്ടീനും അനിവാര്യമാണ്. അത് ലഭിക്കാത്ത അവസ്ഥയില്‍ പലപ്പോഴും മുടി എന്നന്നേക്കുമായി നശിക്കാന്‍ തുടങ്ങുന്നു. വെളിച്ചെണ്ണയും ചെമ്പരത്തിയും ചേര്‍ന്ന് തയ്യാറാക്കുന്ന എണ്ണ എന്തുകൊണ്ടും മുടിയുടെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതാണ്.
എന്നാല്‍ ഇത് തയ്യാറാക്കുന്നതില്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം മുടിയുടെ ആരോഗ്യത്തിനായി ചെമ്പരത്തിയിട്ട വെളിച്ചെണ്ണ എപ്രകാരം തയ്യാറാക്കണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മുടിയുടെ ആരോഗ്യവും തിളക്കവും നിലനിര്‍ത്തുന്ന കാര്യത്തില്‍ പലപ്പോഴും ഈ രണ്ട് ചേരുവകളും വഹിക്കുന്ന പങ്ക് നിസ്സാരമല്ല. എന്നാല്‍ എപ്രകാരം ഇത് തയ്യാറാക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എ്ന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
ഈ മാസ്ക് തയ്യാറാക്കാന്‍, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 12 ഉണങ്ങിയ ചെമ്പരത്തി ഇതളുകളും ആണ് വേണ്ടത്. അതിന് ശേഷം ചെറുതീയ്യില്‍ എണ്ണ ചൂടാക്കി തുടങ്ങി അതിലേക്ക് ചെമ്പരത്തി ഇതളുകള്‍ ചേര്‍ക്കണം. പിന്നീട് ഇത് നല്ലതുപോലെ ചൂടാക്കി എടുക്കണം. തിളപ്പിക്കരുത്. ഏകദേശം ചെറിയ തീയ്യില്‍ 5-10 മിനിറ്റ് ചൂടാക്കി എടുക്കണം. ഇതിലൂടെ മാത്രമേ ചെമ്പരത്തിയുടെ മുഴുവന്‍ ഗുണങ്ങളും എണ്ണയിലേക്ക് എത്തുകയുള്ളൂ. ഇത് എണ്ണയുടെ പോഷകഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
തണുപ്പിച്ച ശേഷം ഉപയോഗിക്കാം
ശേഷം എണ്ണ വാങ്ങി വെച്ച് അതിലെ പൊടികളെല്ലാം തന്നെ അരിച്ച് മാറ്റി വെക്കാവുന്നതാണ്. അതിന് ശേഷം ഇത് നല്ലതുപോലെ തണുക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ഇത് തലയോട്ടിയിലും തലയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം പത്ത് പതിനഞ്ച് മിനിറ്റോളം ഇത് മുടിയില്‍ തന്നെ വെക്കണം. അരമണിക്കൂര്‍ ആയാലും കുഴപ്പമില്ല. എന്നാല്‍ മാത്രമേ ഇതിന്റെ പൂര്‍ണ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.
ഷാമ്പൂ ഉപയോഗിക്കാം
എല്ലാം കഴിഞ്ഞ ശേഷം ചെറുചൂടുവെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകണം. അതിന് ശേഷം സാധാരണ ഉണങ്ങുന്നത് പോലെ മുടി ഉണങ്ങാന്‍ അനുവദിക്കണം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇടക്കിടക്ക് ഷാമ്പൂവും കണ്ടീഷണറും മാറ്റാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് മുടിയുടെ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം.
പതിവായി ഉപയോഗിക്കുന്നത്
പതിവായി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് മാത്രമല്ല മുടിയിലുണ്ടാവുന്ന താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഓയില്‍. വെളിച്ചെണ്ണയുടെ മോയ്സ്ചുറൈസിംഗ് ഗുണങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മുടിക്കുണ്ടാവുന്ന പ്രശ്നങ്ങളെ എല്ലാം പരിഹരിക്കാന്‍ മികച്ചതാണ് ഈ മിശ്രിതം.
മുടിയുടെ നീളം
മുടിയുടെ നീളം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാം. മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നതും. മുടി കൊഴിച്ചിലകറ്റി മുടിക്ക് ആരോഗ്യവും തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു ഈ ഓയില്‍. സ്ഥിര ഉപയോഗം നിങ്ങള്‍ക്ക് നല്ല ഉറക്കവും പ്രദാനം ചെയ്യുന്നു. വെളിച്ചെണ്ണയുടെ മോയ്സ്ചറൈസിംഗ് ഗുണങ്ങളും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുള്ള ചെമ്പരത്തി കഴിവും കാരണം പതിവ് ഉപയോഗം മുടിക്ക് കരുത്തും തിളക്കവും നല്‍കും.



Click it and Unblock the Notifications
