Latest Updates
-
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ!
വെട്ടിയാലും വെട്ടിയാലും മുടി വളര്‍ത്തും എള്ള് മാജിക്: ഒരു മാസം ഉപയോഗിക്കൂ
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെക്കൂടി സ്വാധീനിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് മുടി കൊഴിച്ചില്‍ പലരേയും വല്ലാതെ തളര്‍ത്തുന്നത്. എന്നാല്‍ ഇനി മുടി കൊഴിച്ചിലും മുടിയുടെ അനാരോഗ്യവും എല്ലാം വെറും കെട്ടുകഥമാത്രമാക്കി നമുക്ക് മാറ്റാം. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു കിടിലന്‍ ഹെയര്‍മാസ്ക് ഉണ്ട്. അതിന് വേണ്ടി എള്ളും, ഉലുവയും കറ്റാര്‍വാഴയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ അനാരോഗ്യത്തെ പൂര്‍ണമായും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന മുന്തിയ തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ തന്നെ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ വേണ്ടത്ര ഫലം ലഭിക്കാത്തത് നമ്മളില്‍ പലരേയും നിരാശരാക്കുകയും ചെയ്യുന്നു. പക്ഷേ എത്രയൊക്കെ ശ്രദ്ധിച്ചാലും ചില അവസരങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടത് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ മുടി കൊഴിച്ചിലിന് പിന്നില്‍ ഇല്ല എന്നത് തന്നെയാണ്. അല്ലാത്ത പക്ഷം മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില മാന്ത്രികക്കൂട്ടുകള്‍ പരിചയപ്പെടാവുന്നതാണ്.

ഹെയര്‍മാസ്ക് തയ്യാറാക്കാം
ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി അല്പം എള്ള്, അല്പം ഉലുവ കുതിര്‍ത്തത്, കറ്റാര്‍വാഴ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. എള്ള് നല്ലതുപോലെ കുതിര്‍ത്ത് കഴുകി വൃത്തിയാക്കണം, ഉലുവയും ഇപ്രകാരം കഴുകി വൃത്തിയാക്കേണ്ടതാണ്. അതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഉലുവയും എള്ളും അല്പം കറ്റാര്‍വാഴ നീരും മിക്സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കണം. അതിന് ശേഷം ഒരു ചീനച്ചട്ടി എടുത്ത് അതിലേക്ക് ഇത് മാറ്റി അടുപ്പില്‍ വെച്ച് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കണം. അതിന് ശേഷം ഇത് ഒരു പാത്രത്തില്‍ നല്ലതുപോലെ അരിച്ചെടുത്ത് അതിലേക്ക് അല്പം തൈരും കൂടി മിക്സ് ചെയ്ത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. മുടിയുടെ എല്ലാ ഭാഗത്തും തലയോട്ടിയിലും എല്ലാം ഈ മിശ്രിതം നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. പത്തോ പതിനഞ്ചോ മിനിറ്റിന് ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടിയില്‍ നിന്ന് കഴുകിക്കളയേണ്ടതാണ്. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത് മുടിയില്‍ പ്രയോഗിക്കാം. ഒരു മാസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് പ്രകടമായ മാറ്റങ്ങള്‍ മുടിയില്‍ കാണാന്‍ സാധിക്കും.

മുടി കൊഴിച്ചില്‍ അകറ്റുന്നു
മുടി കൊഴിച്ചിലിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കുന്നവര്‍ക്ക് നല്ല ഉഗ്രന്‍ പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ഹെയര്‍മാസ്ക് മുടിയുടെ എല്ലാ പ്രശ്നങ്ങളേയും ഒരുമിച്ച് പരിഹരിക്കുന്ന കാര്യത്തില്‍ ഈ ഹെയര്‍മാസ്ക് മികച്ച ഫലം നല്കുന്നു. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ പൂര്‍ണമായും അകറ്റുകയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഈ ഹെയര്‍മാസ്ക് എന്നതാണ് സത്യം. മുടിയില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം എന്ന നിലക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് ഈ ഹെയര്‍മാസ്ക്.

കഷണ്ടിക്ക് പരിഹാരം
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ കഷണ്ടിയുണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടും ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ ഏത് കഷണ്ടിയേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. നെറ്റി കയറുന്നതിനും നെറ്റിയില്‍ നിന്ന് മുടി കൊഴിഞ്ഞ് പോവുന്നതിനും ഇതിലുള്ള കറ്റാര്‍വാഴയും ഉലുവയും വളരെ ആക്റ്റീവ് ആയി തന്നെ പ്രവര്‍ത്തിക്കുന്നു. ദിനവും നിങ്ങള്‍ക്ക് കറ്റാര്‍വാഴ മാത്രം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിയുടെ അനാരോഗ്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ ഹെയര്‍മാസ്ക് സഹായകമാണ്.

അകാലനരയെ പ്രതിരോധിക്കുന്നു
ചെറുപ്പക്കാരില്‍ പലരിലും പ്രതിസന്ധി ഉണ്ടാക്കുന്നതാണ് അകാല നര. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. ഇത് മുടിയുടെ ഓരോ വെളുപ്പിനേയും കറുപ്പിക്കുന്നു. കൂടാതെ മുടിയുടെ കരുത്തും കട്ടിയും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. യാതൊരു വിധ സംശയവും കൂടാതെ നിങ്ങള്‍ക്ക് ഈ മിശ്രിതം മുടിയില്‍ ഉപയോഗിക്കാം. അകാലനരയെന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി ആശ്വാസം പകരുന്നതാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.

താരനെ പ്രതിരോധിക്കുന്നു
താരനെ പ്രതിരോധിക്കുന്നതിനും ഈ മിശ്രിതം മികച്ചതാണ്. എല്ലാ വിധത്തിലും മുടിയില്‍ പ്രയോഗിക്കുന്നതിലൂടെ നിങ്ങളെ വലക്കുന്ന താരനേയും അതുണ്ടാക്കുന്ന അസഹനീയമായ ചൊറിച്ചിലിനേയും നമുക്ക് ഇല്ലാതാക്കാം. ദിവസവും കുളിക്കുന്നതിന് മുന്‍പ് അല്പം കറ്റാര്‍വാഴ മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് താരനെ ഒരു പരിധി വരെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം മുകളില്‍ പറഞ്ഞ ഹെയര്‍മാസ്ക് കൂടി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല മാറ്റങ്ങളും മുടിയില്‍ വരുത്തുന്നതിന് സാധിക്കുന്നു. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇതിലൂടെ സാധിക്കും.



Click it and Unblock the Notifications