Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഒരു ഗ്ലാസ്സ് സ്‌പെഷ്യല്‍ സ്മൂത്തി: മുടി കൊഴിച്ചിലെല്ലാം ഒരാഴ്ചയില്‍ സ്‌റ്റോപ്പ്
മുടി കൊഴിച്ചില്‍ എന്നത് പലരേയും ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് എന്ത് പരിഹാരം കാണണം എന്നത് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ പലരും അനുഭവിക്കുന്നതാണ്. എങ്ങനെയെങ്കിലും മുടി കൊഴിച്ചില്‍ മാറിയാല്‍ മതി എന്ന് വിചാരിക്കുന്നവരാവും നല്ലൊരു ശതമാനം ആളുകളും. അതിന് വേണ്ടി ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന എണ്ണകളും മറ്റും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ നമ്മുടെ ഭക്ഷണശീലത്തിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ ഒരു പരിധി വരേയും ഇല്ലാതാക്കാം എന്നതാണ് സത്യം.
മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ഒരു സ്‌പെഷ്യല്‍ സ്മൂത്തി തയ്യാറാക്കാം. അത് എപ്രകാരം എന്ന് നോക്കാം. ഇതിന് അധികം സമയം മിനക്കെടേണ്ടി വരില്ല എന്നതും എളുപ്പപ്പണി തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ സ്‌പെഷ്യല്‍ സ്മൂത്തി കഴിക്കാവുന്നതാണ്. ഇത് എപ്രകാരം തയ്യാറാക്കാം, എന്തൊക്കെയാണ് ചേരുവകള്‍ എങ്ങനെ മുടി കൊഴിച്ചില്‍ അകറ്റുന്നു എന്ന് നോക്കാം.

ചേരേണ്ടത് ഇവയെല്ലാം
സ്മൂത്തി തയ്യാറാക്കുമ്പോള്‍ അതില്‍ ചിയ സീഡ്‌സ് വളരെ അത്യാവശ്യമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചിയ. സീഡ്‌സ്. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുകയും അതോടൊപ്പം തന്നെ മുടി പൊട്ടുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൂടാതെ ഇവയില്‍ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പൂര്‍ണമായും മുടി കൊഴിച്ചില്‍ അകറ്റുന്നു.
ഫ്‌ളാക്‌സ് സീഡുകള്‍
ഫ്‌ളാക്‌സ് സീഡിന്റെ കാര്യത്തിലും ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ലിഗ്‌നാനുകളുടെയും മികച്ച ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അവ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതും ആണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തലയോട്ടിയിലെ വീക്കം കുറയ്ക്കാനും അനുയോജ്യമാണ്. അത് മാത്രമല്ല ഇവയിലൂടെ നമുക്ക് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു.
സൂര്യകാന്തി വിത്തുകള്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കുന്നതാണ് സൂര്യാകാന്തി വിത്തുകള്‍. ഇതിലുണ്ടാവുന്ന വിറ്റാമിന്‍ ഇ തന്നെയാണ് ആരോഗ്യത്തെ വ്യത്യസ്തമാക്കുന്നത്. ഇത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് മുടി സംരക്ഷിക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ തലോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇതിലൂടെ മുടി വളര്‍ച്ച വര്‍ദ്ധിക്കും എന്നതില്‍ സംശയം വേണ്ട. ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് സാധിക്കുന്നു.

മത്തങ്ങ വിത്തുകള്‍
മറ്റെല്ലാ വിത്തുകളേയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് മത്തങ്ങ വിത്തുകളും. ഇത് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ മുടി വളര്‍ച്ചയെ പ്രോ്ത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും മുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ എല്ല ഘടകങ്ങളും നല്‍കുകയും ചെയ്യുന്നു.
മറ്റ് ഘടകങ്ങള്‍
നമ്മള്‍ സ്മൂത്തിയില്‍ ചേര്‍ക്കുന്ന ബദാം, ഈന്തപ്പഴം എന്നിവയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. പല പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ ബദാം ബയോട്ടിന്റെ മികച്ച ഉറവിടമാണ്, ഇത് ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ പോഷകമാണ് എന്നതില്‍ തര്‍ക്കം വേണ്ട. ഇത് കൂടാതെ ഈന്തപ്പഴത്തില്‍ ഇരുമ്പും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും മികച്ചതാണ്.
സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെ?
ചേരുവകള്‍:
* 2 ടീസ്പൂണ്‍ ചിയ വിത്തുകള്‍
* 2 ടീസ്പൂണ്‍ ഫ്‌ളാക്‌സ് വിത്തുകള്‍
* 2 ടീസ്പൂണ്‍ സൂര്യകാന്തി വിത്തുകള്‍
* 2 ടീസ്പൂണ്‍ മത്തങ്ങ വിത്തുകള്‍
* 2 ടീസ്പൂണ്‍ താമര വിത്ത്
* 2 ഈന്തപ്പഴം
* കുതിര്‍ത്ത ബദാം അല്‍പം
തയ്യാറാക്കുന്ന വിധം
ആദ്യഘട്ടം എന്ന നിലക്ക് എല്ലാ വിത്തുകളും ചട്ടിയില്‍ വറുത്തെടുക്കുക. പിന്നീട് ഉയര്‍ന്ന പവര്‍ ബ്ലെന്‍ഡറോ ഫുഡ് പ്രോസസറോ ഉപയോഗിച്ച് അവയെ നല്ല പൊടിയായി യോജിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഈ പൊടി ഒരു മാസം വരെ ഫ്രിഡ്ജില്‍ എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ സൂക്ഷിക്കാം. അതുകൊണ്ട് തന്നെ താല്‍പ്പര്യമുള്ളപ്പോള്‍ സ്മൂത്തി തയ്യാറാക്കാം. ശേഷം നിങ്ങളുടെ ബ്ലെന്‍ഡറില്‍ വെള്ളം എടുത്ത ശേഷം രണ്ട് സ്പൂണ്‍ വിത്തുകള്‍ പൊടിച്ചത്, രണ്ട് പഴുത്ത ഈന്തപ്പഴം, കുതിര്‍ക്ക ഒരു പിടി ബദാം എന്നിവ ചേര്‍ക്കുക. പിന്നീട് ഇത് നല്ലതുപോലെ അരച്ചെടുക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വെള്ളം വീണ്ടും ചേര്‍ക്കാവുന്നതാണ്. വേണമെന്നുണ്ടെങ്കില്‍ ഐസ്‌ക്യൂബ്‌സ് ചേര്‍ക്കാം. ഇത് കുടിച്ച് നോക്കിയാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നു.



Click it and Unblock the Notifications











