Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മുടി കരുത്തോടെ വളരാന്‍ തലയോട്ടിയുടെ ആരോഗ്യം നിര്‍ബന്ധം: മഞ്ഞളും തൈരും ഇപ്രകാരം
മുടിയുടെ ആരോഗ്യത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് മുടി കൊഴിച്ചിലും മുടി വളരാത്തതും. പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടും മുടി വളരുന്നില്ല എന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ് പലരും . എന്നാല്‍ ഇത്തരം അവസ്ഥയില്‍ എന്ത് ഉപയോഗിക്കണം, എന്ത് ഉപയോഗിക്കരുത് എന്നത് പലര്‍ക്കും സംശയമുണ്ടാക്കുന്നതാണ്. പക്ഷേ നല്ല ആരോഗ്യമുള്ള മുടി വളരുന്നതിന് വേണ്ടി തലയോട്ടിയുടെ ആരോഗ്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരു സ്പെഷ്യല്‍ ഹെയര്മാസ്കിലൂടെ നമുക്ക് ഈ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാം.
നമ്മള് വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്ക് നമ്മുടെ മുടിയുടെ ആരോഗ്യത്തോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യവും സംരക്ഷിക്കുന്നു. തൈരും മഞ്ഞളും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ചേരുന്ന ഈ ഹെയര്‍മാസ്ക് നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ എപ്രകാരം ഈ ഹെയര്‍മാസ്ക് തയ്യാറാക്കണം എന്നും എന്തൊക്കെ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നിങ്ങള്‍ക്ക് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്.

തൈര് മഞ്ഞള്‍ ഹെയര്‍മാസ്ക്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്രകാരം തൈര് മഞ്ഞള്‍ ഹെയര്മാസ്ക ഉപയോഗിക്കാം എന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. അതിന് വേണ്ടി 4 സ്പൂണ്‍ മഞ്ഞള്‍പ്പൊടി തുല്യ അളവിലുള്ള തൈരുമായി നല്ലതുപോലെ കലര്‍ത്തുക. പൊടി നല്ലതുപോലെ മിക്സ് ആയി കഴിഞ്ഞാല്‍ അത് നല്ലൊരു പേസ്റ്റ് പോലെ കാണപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് ഇരുപത് മിനിറ്റിന് ശേഷം നിങ്ങള്‍ക്ക് ഇത് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകി വൃത്തിയാക്കുന്നതിന്. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.
ഗുണങ്ങള്‍
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് ഈ മിശ്രിതം. ഇത് നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മുടിയിലും തലയോട്ടിയിലും ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതിനാല്‍ ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മുടി വലിച്ചാലും പൊട്ടാത്ത അത്ര ഗുണങ്ങള്‍ നല്കുന്നു. തലയോട്ടിയുടെ ആരോഗ്യത്തിനും കരുത്തിനും ഈ മിശ്രിതം എന്തുകൊണ്ടും മികച്ചതാണ്. ഇത് കൂടാതെ മറ്റ് ചില ഹെയര്‍മാസ്കുകളും നമുക്ക് ഉപയോഗിക്കാവുന്നതാണ്.

ഒലീവ് ഓയില്‍ മഞ്ഞള്‍
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് അല്പം ഒലിവ് ഓയില്‍ മഞ്ഞള്‍ എന്നിവ ഒരേ അളവില്‍ കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തുടര്‍ന്ന പതിവ് പോലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
മഞ്ഞള്‍പ്പൊടിയും തേനും
മുടിയുടെ ആരോഗ്യത്തിന് വേണ്ടി മഞ്ഞള്‍പ്പൊടിയും തേനും ഉപയോഗിക്കുന്നതും മുടിക്ക് കരുത്ത് നല്കുന്നു. അതിന് വേണ്ടി 2 സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു സ്പൂണ്‍ തേനും കുറച്ച് പാലും ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മുഴുവന്‍ മൃദുവായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടി വളരുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മുടി കൊഴിച്ചില്‍ അകറ്റുകയും ചെയ്യുന്നു.

മുട്ടയും മഞ്ഞളും
കേശസംരക്ഷണത്തിന് പ്രോട്ടീന്‍ അനിവാര്യമാണ്. അതിന് മുട്ട ഉപയോഗിക്കാവുന്നതാണ്. രണ്ട് ട്ീസ്പൂണ് മഞ്ഞള്‍പ്പൊടി ഒരു മുട്ടയുടെ മഞ്ഞ എന്നിവ മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതുപോലെ പേസ്റ്റ് പരുവത്തില്‍ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുന്നു. കൂടാതെ മുടി തിളങ്ങുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.
മഞ്ഞളും മൈലാഞ്ചിയും
അകാലനരയെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മഞ്ഞളും മൈലാഞ്ചിയും. ഇത് രണ്ടും നല്ലതുപോലെ അരച്ച് പുരട്ടുവന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ എല്ലാം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ഇത് മുടിയുടെ ആരോഗ്യത്തിനും മുടിയില്‍ നല്ല കണ്ടീഷണര്‍ ഉപയോഗിച്ചതിന് തതുല്യമായ ഗുണങ്ങളുും നല്കുന്നു.



Click it and Unblock the Notifications