മുടിയുടെ കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട: നെല്ലിക്കയില്‍ തീരാത്ത പ്രശ്‌നങ്ങളില്ല

മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. കാരണം പ്രത്യേക കാരണങ്ങളില്ലാതെ മുടി കൊഴിയുന്നത് അത്ര നല്ലതല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍ മുടി കൊഴിച്ചില്‍ അകറ്റി മുടിയുടെ നഷ്ടപ്പെട്ട ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടി നമുക്ക് ചി കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് നെല്ലിക്ക നമ്മളെ സഹായിക്കുന്നു. അത്രയധികം ഗുണങ്ങളാണ് കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക നമുക്ക് നല്‍കുന്നത്.

മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിന് മുന്‍പ് തന്നെ അതിന്റെ കാരണങ്ങള്‍ തിരിച്ചറിയേണ്ടതാണ്. എന്നാല്‍ നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ എപ്രകാരമാണ് നെല്ലിക്ക ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. നെല്ലിക്ക ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

Special Amla Hair Pack

നെല്ലിക്കയുടെ ഗുണങ്ങള്‍
മുടിക്ക് പോഷകഗുണങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നതാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മുടിയില്‍ തലയോട്ടിയിലെ പോഷണം മുതല്‍ ശക്തമായ മുടിക്ക് വരെ സഹായിക്കുന്നു. പല മുടി ഉത്പ്പന്നങ്ങളിലും അതതുകൊണ്ട് തന്നെ നെല്ലിക്ക നിര്‍ബന്ധമായും ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഹെയര്‍പാക്ക് എന്നും എന്തൊക്കെയാണ് ഗുണങ്ങള്‍ എ്ന്നും നമുക്ക് നോക്കാം.

മുടി കൊഴിച്ചില്‍ തടയാന്‍
മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. ഇതില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് എന്നത് കൊണ്ട് തന്നെ സൂപ്പര്‍ഫുഡ് ആണ് ഇത്. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. ഇത് ഫോളിക്കിളുകള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നു. കൂടാതെ വേരുകള്‍ വളരെയധികം ബമുള്ളതായി മാറുന്നു.

amla

താരന്‍ പ്രതിരോധിക്കാന്‍
താരനെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നെല്ലിക്ക മാത്രം മതി. ഇതിലെ ഗുണങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സി മുടിയുടെയും തലയോട്ടിയിലേയും വരള്‍ച്ചയെ ഇല്ലാതാക്കുകയും അതോടൊപ്പം താരനെന്ന പ്രതിസന്ധിയെ പൂര്‍ണമായും പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ മികച്ച മാറ്റങ്ങള്‍ മുടിയില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

അകാല നര തടയാന്‍
അകാലനരയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ഗുണങ്ങള്‍ നിങ്ങളുടെ അകാല നരയേയും മറ്റ് പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. ദൈനംദിന ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നത് പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരിയായ പോഷകാഹാരം തന്നെയാണ് പലപ്പോഴും അകാല നരയെ തടയുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.

മുടി വളരാന്‍
മുടി വളര്‍ത്തുന്നതിന് കഷ്ടപ്പെടുന്നവരെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൂടാതെ ഹെയര്‍പാക്കിന്റെ രൂപത്തിലും ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ഫാറ്റി ആസിഡുകള്‍ ആണ് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നത്. ഇവ രോമകൂപങ്ങളെ ബലപ്പെടുത്തുകയും മുടിക്ക് നിറവും തിളക്കവും നല്‍കുകയും ചെയ്യുന്നു. ഹെയര്‍പാക്കുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ഷിക്കക്കായയും നെല്ലിക്കയും
ഷിക്കക്കായയും നെല്ലിക്കയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ മുടിയിലെ ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും തിളക്കം നല്‍കുകയും ചെയ്യുന്നു.
തയ്യാറാക്കുന്നത്
നെല്ലിക്ക, ശിക്കാക്കായ് പൊടികള്‍ തുല്യ ഭാഗങ്ങളില്‍ എടുക്കുക
വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക
മുടിയില്‍ പുരട്ടി അരമണിക്കൂറോളം വയ്ക്കുക
വീര്യം കുറഞ്ഞ ഷാ്മ്പൂ ഉപയോഗിച്ച് കഴുകിക്കളയുക
ഇത് എല്ലാ ആഴ്ചയും ഉപയോഗിക്കാവുന്നതാണ്.

hair pack

നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസ് ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നതാണ്. ഇത് ഹെയര്‍പാക്ക് അല്ലെങ്കിലും മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്ന ഫലപ്രദമായ ടോണിക്ക് ആണ് ഇത്.
തയ്യാറാക്കുന്നത്
ഒരു നെല്ലിക്ക എടുത്ത് ജ്യൂസ് എടുത്ത് അതിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ക്കുക
ഇത് തലയോട്ടിയില്‍ നേരിട്ട് പുരട്ടുക
ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്

വെളിച്ചെണ്ണ, നെല്ലിക്ക, ചെമ്പരത്തി
ചെമ്പരത്തിയില്‍ വൈറ്റമിന്‍ എ, ബി, സി, ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയ വിവിധ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉല്‍പ്പാദനം നിയന്ത്രിക്കാനും മുടിയെ പോഷിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ വെളിച്ചെണ്ണയില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇതിലൂടെ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിക്കുന്നു.

തയ്യാറാക്കുന്നത്
ഏകദേശം 6 ചെമ്പരത്തി പൂക്കള്‍ എടുക്കുക
4 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചെറുതായി ചൂടാക്കുക
ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പൊടി ചേര്‍ക്കുക
എല്ലാം കൂടി പൊടിച്ച് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക
ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യുക
ഇത് 40 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്‌

X
Desktop Bottom Promotion