Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കനത്ത ചൂട് ചര്മ്മത്തിന് ആപത്ത്; പൊള്ളലേല്ക്കാതിരിക്കാന് വഴികള് ഇത്
ഓരോ ദിവസവും ചൂട് റെക്കോര്ഡ് തകര്ത്തു കൊണ്ടിരിക്കുകയാണ്. ശക്തമായ ചൂടില് പലര്ക്കും വീടിന് പുറത്തിറങ്ങാന് തന്നെ പ്രയാസമാണ്. പുറം ജോലിക്ക് പോകുന്നവര്ക്കാണ് ഏറെ ബുദ്ധിമുട്ട്. വീടിന് പുറത്തിറങ്ങുമ്പോള് തന്നെ ആകാശത്ത് നിന്ന് തീ മഴ പെയ്യുന്നത് പോലെ തോന്നും. വേനല്ക്കാലത്ത് ചര്മ്മപ്രശ്നങ്ങളും കൂടുതലാണ്. ചുട്ടുപൊള്ളുന്ന ചൂട് മൂലം സൂര്യതാപം ഏല്ക്കാനുള്ള സാധ്യത ഏറെയാണ്. സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്നത് ചര്മ്മത്തിന് പല പ്രശ്നങ്ങള്ക്കും കാരണമാകും.
സൂര്യന്റെ ഹാനികരമായ അള്ട്രാവയലറ്റ് രശ്മികളില് നിന്ന് നിങ്ങള് സ്വയം പരിരക്ഷിച്ചില്ലെങ്കില്, അത് ചര്മ്മ കാന്സറിന് വരെ കാരണമാകും. ചുട്ടുപൊള്ളുന്ന വെയിലില് നിന്ന് ചര്മ്മത്തെ സംരക്ഷിക്കാന് വഴി ആലോചിക്കുന്നുവെങ്കില് ഈ ലേഖനം നിങ്ങള്ക്കുള്ളതാണ്. കനത്ത വെയിലില് നിന്ന് ചര്മ്മത്തെ സംരക്ഷിക്കാന് എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള് ചെയ്യേണ്ടതെന്ന് ഇവിടെ വായിച്ചറിയാം.

സണ്സ്ക്രീന് പ്രയോഗിക്കുക
നിങ്ങളുടെ ചര്മ്മസംരക്ഷണ ദിനചര്യയില് സണ്സ്ക്രീന് ഒരിക്കലും മറക്കരുത്. കുറഞ്ഞത് 30 SPF ഉള്ള ഒരു സണ്സ്ക്രീന് തിരഞ്ഞെടുക്കുക. വെളിയില് ഇറങ്ങുന്നതിന് ഏകദേശം 15-30 മിനിറ്റ് മുമ്പ് അത് ചര്മ്മത്തില് പുരട്ടുക. പുറത്തിറങ്ങി ഓരോ രണ്ട് മണിക്കൂറില് നിങ്ങള് വിയര്ത്താല് ഇത് വീണ്ടും തേക്കാവുന്നതാണ്. നിങ്ങളുടെ സണ്സ്ക്രീന് തിരഞ്ഞെടുക്കുമ്പോള്, നിങ്ങളുടെ ചര്മ്മത്തിനനുസൃതമായ ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങള്ക്ക് എന്തെങ്കിലും അലര്ജിയോ മറ്റോ ഉണ്ടെങ്കില്, സണ്സ്ക്രീനോ ചര്മ്മ സംരക്ഷണ ഉല്പ്പന്നങ്ങളോ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.
ശരീരം മൂടുന്ന വസ്ത്രം ധരിക്കുക
വെയിലത്ത് ഇറങ്ങുമ്പോള് കൈകളും കാലുകളും മറയ്ക്കുന്ന വസ്ത്രം ധരിക്കുക. നിങ്ങളുടെ ചര്മ്മത്തില് സൂര്യപ്രകാശം തട്ടുന്നത് തടയാന് നിങ്ങളുടെ ശരീരത്തിന്റെ ഭൂരിഭാഗവും മൂടുന്ന ദൃഡമായി നെയ്തതും അയഞ്ഞതുമായ വസ്ത്രങ്ങള് ധരിക്കുക. സൂര്യന്റെ ഹാനികരമായ അള്ട്രാവയലറ്റ് രശ്മികളില് നിന്ന് നിങ്ങളുടെ മുഖവും കഴുത്തും ചെവിയും മറയ്ക്കാന് ഒരു തൊപ്പിയോ ഷാളോ ഉപയോഗിക്കുക.
തണല്
വേനല്ക്കാലത്ത് പരമാവധി അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് രാവിലെ 10 മുതല് വൈകുന്നേരം 4 വരെ. ആ സമയത്ത് സൂര്യരശ്മികള് അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. അഥവാ പുറത്തിറങ്ങിയാല് സൂര്യരശ്മികളില് നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഒരു കുട കൈയില് കരുതുക. അല്ലെങ്കില് വാഹനങ്ങളില് യാത്ര ചെയ്യുക. ബൈക്കിലാണ് യാത്രയെങ്കില് നിങ്ങളുടെ കൈകള് മൂടുന്ന വസ്ത്രം ധരിക്കുക.
ജലാംശം നിലനിര്ത്തുക
ചുട്ടുപൊള്ളുന്ന വേനല് സൂര്യന് നിര്ജ്ജലീകരണത്തിന് കാരണമാകും. അതിനാല് വേനല്ക്കാലത്ത് നിങ്ങളുടെ ചര്മ്മത്തെയും ശരീരത്തെയും ജലാംശം നിലനിര്ത്താന് ധാരാളം വെള്ളം കുടിക്കുക. നിര്ജ്ജലീകരണം സംഭവിച്ച ചര്മ്മത്തിന് പെട്ടെന്ന് സൂര്യതാപം ഏല്ക്കാനും ചര്മ്മത്തിന് കേടുപാടുകള് സംഭവിക്കാനും സാധ്യതയുണ്ട്. നിങ്ങള് അധികനേരം പുറത്ത് സമയം ചെലവഴിക്കുന്നുവെങ്കില് ഒരു കുപ്പി വെള്ളവും കയ്യില് കരുതുക. ഇടയ്ക്കിടെ വെള്ളം കുടിക്കുക.
മുഖത്ത് വെറുതേ തൊടാതിരിക്കുക
മുഖത്ത് വെറുതേ ഇടയ്ക്കിടെ തൊടാതിരിക്കുക. വിയര്പ്പ് തുടയ്ക്കാന് ടിഷ്യൂ പേപ്പറോ വെറ്റ് വൈപ്പുകളോ ടവ്വലോ ഉപയോഗിക്കുക. കൈകൊണ്ട് മുഖം തുടയ്ക്കാന് ശ്രമിക്കരുത്.
കനത്ത വെയിലില് പുറത്തിറങ്ങുന്നത് ഒഴിവാക്കുക
അള്ട്രാവയലറ്റ് രശ്മികള് ശക്തമാകുന്നത് ഉച്ചതിരിഞ്ഞാണ്. ഈ സമയങ്ങളില് സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അഥവാ പുറത്തിറങ്ങിയാലും സൂര്യപ്രകാശം കുറയ്ക്കുന്നതിന് ഒരു വലിയ തൊപ്പി ധരിക്കുക. സാധ്യമെങ്കില്, വെയിലിന്റെ കാഠിന്യം കുറവുള്ള അതിരാവിലെ അല്ലെങ്കില് ഉച്ചകഴിഞ്ഞ് പുറത്തിറങ്ങുക. ഏറ്റവും ശക്തമായ അള്ട്രാവയലറ്റ് രശ്മികള് ഒഴിവാക്കാനും സൂര്യതാപം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications
