Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
തിളക്കത്തോടൊപ്പം ഉള്ള നിറത്തെ അതുപോലെ നിലനിര്‍ത്തും ഫേസ്മാസ്ക്
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പലരും അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ പ്രധാനമാണ് ചര്‍മ്മത്തിനുണ്ടാവുന്ന കരുവാളിപ്പ്. ചര്‍മ്മത്തിലെ ഉള്ള നിറം പോലും പലപ്പോഴും കരുവാളിപ്പ് അനുഭവപ്പെടുന്നത് പലരിലും ആത്മവിശ്വാസത്തെ പൂര്‍ണമായും കെടുത്തുന്നു. ബ്യൂട്ടിപാര്‍ലര്‍ പോയി അതിന് പരിഹാരം കാണുന്നവര്‍ പലപ്പോഴും അതിന്റെ പാര്‍ശ്വഫലങ്ങളും അനുഭവിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ഇനി വീട്ടില്‍ തന്നെ പരിഹാരം കാണാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.
ഹെര്‍ബല്‍ ഫെയ്സ് മാസ്കുകള്‍ എപ്പോഴും ചര്‍മ്മത്തിന് തിളക്കം ലഭിക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത മാര്‍ഗം തന്നെയാണ്. ഇതാകട്ടെ വീട്ടില്‍ തന്നെ ചെയ്യാവുന്നതും ആണ്. ഇത് ചെലവ് കുറവാണ് എന്ന് മാത്രമല്ല ചര്‍മ്മസംരക്ഷണത്തിന് മികച്ച മാറ്റം നല്‍കുകയും ചെയ്യുന്നു. അത് മാത്രമല്ല നിങ്ങളുടെ ചര്‍മ്മത്തിന്റെ തരത്തിന് അനുയോജ്യമായ ഫേസ്മാസ്കുകളായതിനാല് മറ്റ് പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല.

മഞ്ഞള്‍, തേന്‍ മാസ്ക്
മഞ്ഞള്‍ അതിന്റെ സൗന്ദര്യ ഗുണങ്ങളുടെ കാര്യത്തില്‍ പേരുകേട്ടതാണ്, അതേസമയം തേന്‍ ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഈ മാസ്ക് ഉണ്ടാക്കാന്‍, രണ്ട് ടേബിള്‍സ്പൂണ്‍ തേനില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കലര്‍ത്താവുന്നതാണ്. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകാം. അതിന് മുന്‍പായി പതിനഞ്ച് മിനിറ്റ് ഇത് മുഖത്ത് വെക്കേണ്ടതാണ്.
കറ്റാര്‍ വാഴയും കുക്കുമ്പര്‍ മാസ്ക്കും
കറ്റാര്‍ വാഴ ചര്‍മ്മത്തിലെ അലര്‍ജിയെ ഇല്ലാതാക്കുന്നു.. മാത്രമല്ല ചര്‍മ്മത്തിന് ആവശ്യമായ ജലാംശം നല്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലിനൊപ്പം പകുതി കുക്കുമ്പര്‍ ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക, 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.
ഓട്സ്, തൈര് മാസ്ക്
ഓട്സ് ചര്‍മ്മത്തിലെ കരുവാളിപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സ് മൂന്ന് ടേബിള്‍സ്പൂണ്‍ പ്ലെയിന്‍ തൈരുമായി യോജിപ്പിക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകാവുന്നതാണ്.
ആര്യവേപ്പ്, റോസ് വാട്ടര്‍ മാസ്ക്
മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ആര്യവേപ്പില്‍ ധാരാളമുണ്ട്. അത് മാത്രമല്ല റോസ് വാട്ടര്‍ ചര്‍മ്മത്തെ ടോണ്‍ ചെയ്യുന്നു. ഒരു ടേബിള്‍സ്പൂണ്‍ ആര്യവേപ്പിന്റെ ഇല പൊടിച്ചത് ആവശ്യത്തിന് റോസ് വാട്ടറുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടുക, 10 മിനിറ്റ് ഉണങ്ങിയതിന് ശേഷം കഴുകിക്കളയാവുന്നതാണ്.
ചന്ദനം, പാല് മാസ്ക്
ചന്ദനം ചര്‍മ്മത്തിലുണ്ടാവുന്ന പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇതില്‍ ചേര്‍ക്കുന്ന പാല് ചര്‍മ്മത്തെ പോഷിപ്പിക്കുന്നു. ഒരു ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍ പാലുമായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം മുഖത്ത് നല്ലതുപോലെ പുരട്ടാവുന്നതാണ്. അതിന് ശേഷം, 15 മിനിറ്റ് കഴിഞ്ഞ് നല്ലതുപോലെ തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications