Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ഈ പതിവുകള്‍ ഒന്ന് മാറ്റിപ്പിടിച്ചാല്‍ ചര്‍മ്മ സൗന്ദര്യം സംരക്ഷിക്കാം ഒരു രൂപ പോലും ചിലവില്ലാതെ
ചര്‍മ്മ സൗന്ദര്യ സംരക്ഷണമെന്നാല്‍ വില കൂടിയ ക്രീമുകളും സിറങ്ങളും പുരട്ടലും ബ്യൂട്ടി പാര്‍ലറില്‍ പോയി മുഖം മിനുക്കലും മാത്രമല്ല. ചിലവൊന്നും കൂടാതെ, ഇവയേക്കാള്‍ മികച്ച രീതിയില്‍ ചര്‍മ്മ സൗന്ദര്യം സംരക്ഷിക്കാന്‍ വഴികളുണ്ട്. ദിനചര്യയില്‍ അല്‍പ്പം ചില മാറ്റങ്ങളും സൗന്ദര്യ സംരക്ഷണത്തില്‍ കരുതലോടെയുള്ള സമീപനവും സ്വീകരിച്ചാല്‍ ഒരു രൂപ പോലും ചെലവില്ലാതെ ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും ഏറെനാള്‍ നിലനിര്‍ത്താം.

ആത്മീയത
ആത്മീയതയും സൗന്ദര്യവും തമ്മില്‍ എന്ത് ബന്ധമെന്നാണോ. ധ്യാനം പോലെയുള്ള ആത്മീയ ഉണര്‍വ്വ് നല്കുന്ന ഏതൊരു പ്രവൃത്തികളും കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആധികാരികമായ തെളിവുകളൊന്നും ഇല്ലെങ്കിലും നേരിട്ടല്ലെങ്കില്‍ കൂടി ചര്‍മ്മാരോഗ്യത്തിന് ധ്യാനം പോലുള്ള ആത്മീയകാര്യങ്ങള്‍ നേട്ടമുണ്ടാക്കും. എങ്ങനെയെന്ന് നോക്കാം.
മാനസിക പിരിമുറുക്കം മുഖക്കുരു, എക്സിമ, സോറിയാസിസ് പോലുള്ള ചര്‍മ്മ പ്രശ്നങ്ങളെ ബാധിക്കുന്ന ഘടകമാണ്. ധ്യാനം മാനസിക പിരിമുറുക്കം കുറയ്ക്കാനും മൊത്തത്തിലുള്ള മാനസിക ക്ഷേമം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ചര്മ്മാരോഗ്യത്തിലും പ്രതിഫലിക്കും. മാത്രമല്ല, മാനസിക പിരിമുറുക്കം കുറയുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. നല്ല ഉറക്കം ചര്‍മ്മാരോഗ്യത്തില്‍ വളരെ പ്രധാനമാണ്.
തണുത്ത വെള്ളം കുടിക്കുന്നത് പൂര്‍ണ്ണമായി നിര്‍ത്തുക
ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ചെറുചൂടുവെള്ളം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തില്‍ നിന്നും വിഷാംശങ്ങള്‍ പുറന്തള്ളാനുള്ള ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തണുത്ത വെള്ളം, പ്രത്യേകിച്ച് മധുരപാനീയങ്ങള്‍ ശരീരത്തില്‍ പലതരത്തിലുള്ള രോഗങ്ങള്‍ക്കിടയാക്കും. അത്തരം ആരോഗ്യപ്രശ്നങ്ങള്‍ മുഖക്കുരു, എക്സിമ അകാലത്തില്‍ പ്രായമാകല്‍ എന്നീ പ്രശ്നങ്ങള്‍ക്കിടയാക്കും. തണുത്ത പാനീയങ്ങള്‍ നിര്‍ജലീകരണത്തിനും ഇടയാക്കും. അത് വരണ്ട, ആരോഗ്യമില്ലാത്ത ചര്‍മ്മത്തിന് കാരണമാകും.
ചെറുചൂടുള്ള വെള്ളവും ഔഷധ ചായകളും ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ചൂടുള്ള പാനീയങ്ങള്‍ ദഹനവും രക്തയോട്ടവും മെച്ചപ്പെടുത്തും. ഇത് പരോക്ഷമായി ചര്‍മ്മാരോഗ്യത്തില്‍ തെളിയും.
മുഖം തണുത്ത വെള്ളത്തില്‍ കഴുകുക
മുഖം തണുത്ത വെള്ളത്തില്‍ കഴുകുന്നത് ചര്‍മ്മം ചീര്ത്തുവരുന്നത് തടയാനും ചര്‍മ്മത്തിലെ അണുബാധ തടയാനും സഹായിക്കും. മാത്രമല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് കണ്ണുകള്‍ക്ക് കുളിര്‍മ്മ നല്‍കുകയും എപ്പോഴും ഫ്രഷ് ആയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
