For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രശ്‌നങ്ങള്‍ തീര്‍ത്ത് സുന്ദരമായ ചര്‍മ്മം നേടാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

|

യോഗയുടെ ഗുണങ്ങള്‍ നിരവധിയാണ്. ഇത് നിങ്ങളെ ആരോഗ്യവാനും ശക്തനുമാക്കാന്‍ സഹായിക്കുന്നു. പുരാതന കാലം മുതല്‍ക്കേ ശാരീരികവും മാനസികവുമായ ഒരുപാട് രോഗങ്ങള്‍ക്ക് യോഗ ഫലപ്രദമായ പ്രതിവിധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനായി ഉള്ളില്‍ പ്രവര്‍ത്തിക്കുകയും ഒപ്പം തിളക്കമുള്ളതും ചര്‍മ്മം നല്‍കുകയും ചെയ്യും.

Most read: ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം; രക്തചന്ദനം ഇങ്ങനെ പുരട്ടിയാല്‍ ഫലംMost read: ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം; രക്തചന്ദനം ഇങ്ങനെ പുരട്ടിയാല്‍ ഫലം

യോഗയും ചര്‍മ്മസംരക്ഷണവും, രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാരണം, യോഗ ചെയ്യുന്നതിന്റെ ഒരു ഗുണം ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവുമുള്ള രൂപം ലഭിക്കുമെന്നതാണ്. ഒരാളുടെ ചര്‍മ്മത്തിന് പ്രശ്‌നമാകുന്ന നിരവധി ശാരീരിക കാരണങ്ങളുണ്ട്. അനാരോഗ്യകരമായ കുടലും സമ്മര്‍ദ്ദവുമാണ് അതില്‍ ചിലത്. യോഗ ഈ ആരോഗ്യപ്രശ്‌നങ്ങളെ അകറ്റി നിര്‍ത്തുകയും നിങ്ങളുടെ ചര്‍മ്മത്തിന് ആരോഗ്യകരമായ ഒരു തിളക്കം നല്‍കുകയും ചെയ്യും. ചര്‍മ്മ സംരക്ഷണത്തിനുള്ള ചില മികച്ച യോഗാസനങ്ങള്‍ ഇവയാണ്.

ധനുരാസനം

ധനുരാസനം

ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നതാണ് ഈ യോഗാ പോസ്. ഇത് നിങ്ങള്‍ക്ക് തിളങ്ങുന്ന നിറം നല്‍കുന്നതില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഈ പോസ് പതിവായി പരിശീലിക്കുന്നത് വയറിലെ ഭാഗത്ത് തീവ്രമായ സമ്മര്‍ദ്ദം ചെലുത്താന്‍ സഹായിക്കുകയും ശരീരത്തെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ ആസനം മുഖത്തും പെല്‍വിക് മേഖലയിലും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. ഇത് അടിവയറ്റില്‍ നിന്ന് പിരിമുറുക്കം ഒഴിവാക്കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ആസനം പതിവായി പരിശീലിക്കുന്നത് പ്രത്യുല്‍പാദന അവയവങ്ങളെ ശക്തിപ്പെടുത്തുന്നു. ദഹനക്കേട്, മലബന്ധം എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ആരോഗ്യകരമായ കുടല്‍ നിലനിര്‍ത്തുന്നതിലൂടെ, ധനുരാസനം നിങ്ങള്‍ക്ക് തിളക്കവും ആരോഗ്യകരവുമായ ചര്‍മ്മം നല്‍കാന്‍ സഹായിക്കുന്നു.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

ഇരു കാലുകളും രണ്ടടിയോളം അകത്തിവച്ച് കമഴ്ന്നു കിടക്കുക. കൈകള്‍ രണ്ടും പുറകോട്ടു നീട്ടി ശരീരത്തോടു ചേര്‍ത്ത് മലര്‍ത്തി വയ്ക്കുക. കാലുകളുടെ മുട്ട് മടക്കി പുറകോട്ടു വയ്ക്കുക. ഇരു കൈകള്‍കൊണ്ടും അതതു വശത്തെ കാല്‍കുഴയില്‍ പിടിക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് നെഞ്ചും തലയും കാല്‍മുട്ടുകളും ഉയര്‍ത്താന്‍ ശ്രമിക്കുകയും ആ നിലയില്‍ നിന്ന് ശ്വാസോഛ്വാസവും ചെയ്യുക. ബുദ്ധിമുട്ട് തോന്നിയാല്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തുക. ഒന്നോ രണ്ടോ തവണ കൂടി ഇതേ രീതി ആവര്‍ത്തിക്കുക.

Most read:കനം കുറഞ്ഞ മുടി പൊട്ടാനുള്ള സാധ്യത ഏറെ; ഇക്കാര്യങ്ങള്‍ ചെയ്യരുത്Most read:കനം കുറഞ്ഞ മുടി പൊട്ടാനുള്ള സാധ്യത ഏറെ; ഇക്കാര്യങ്ങള്‍ ചെയ്യരുത്

പശ്ചിമോത്തനാസനം

പശ്ചിമോത്തനാസനം

നട്ടെല്ല്, തോളുകള്‍ എന്നിവ സ്‌ട്രെച്ച് ചെയ്യാനുള്ള മനോഹരമായ ആസനമാണിത്. ഇത് താഴത്തെ പുറം ഭാഗത്തം പിരിമുറുക്കം ഒഴിവാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സമ്മര്‍ദ്ദം കുറയ്ക്കാന്‍ മാത്രമല്ല, ഈ ആസനം നിങ്ങളുടെ രക്തം ശുദ്ധീകരിക്കുകയും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും കറുത്ത പാടുകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മസംരക്ഷണത്തിന് പറ്റിയ യോഗാസനമാണ് പശ്ചിമോത്താസനം.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

കാലുകള്‍ മുന്നോട്ടു നീട്ടി നിവര്‍ന്ന് ഇരിക്കുക. പാദങ്ങള്‍ ഉപ്പൂറ്റി നിലത്തുറച്ച് വിരലുകള്‍ മേല്‍പോട്ടായിരിക്കുന്ന വിധത്തില്‍ വയ്ക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് കൈകള്‍ മുകളിലേക്കുയര്‍ത്തി ശരീരം പിന്നോട്ടായുക ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടാഞ്ഞ് കൈകള്‍ തഴേക്കു കൊണ്ടുവന്ന് കാലിലെ പെരുവിരലില്‍ പിടിക്കുക. കാല്‍മുട്ടുകള്‍ പൊങ്ങാതെ നിലത്തുറച്ചിരിക്കണം. കാല്‍വിരലില്‍ പിടിച്ച ശേഷം കൈമുട്ടുകള്‍ ചെറുതായി മടക്കി മുട്ടുകള്‍ നിലത്തുമുട്ടിക്കുക. തല കാല്‍മുട്ടുകള്‍ക്കു മുകളില്‍ വയ്ക്കുക. ഒരു മിനിറ്റ് ഇരുന്ന ശേഷം മെല്ലെ നിവര്‍ന്നുവന്ന് പൂര്‍വസ്ഥിതിയിലെത്തുക.

Most read:ഈ പ്രകൃതിദത്ത വഴിയിലൂടെ നേടാം വേനലില്‍ പട്ടുപോലുള്ള മുടിMost read:ഈ പ്രകൃതിദത്ത വഴിയിലൂടെ നേടാം വേനലില്‍ പട്ടുപോലുള്ള മുടി

അധോമുഖ ശ്വാനാസനം

അധോമുഖ ശ്വാനാസനം

ഈ ആസനം ശരീരത്തെ മുഴുവനും വിശ്രമിക്കാന്‍ സഹായിക്കുന്നു. ഇത് കൈകളും തോളും ശക്തിപ്പെടുത്തുകയും നട്ടെല്ല്, കാല്‍മുട്ട് എന്നിവ നീട്ടുകയും നിങ്ങളുടെ തലച്ചോറിലേക്കും മുഖത്തേക്കും രക്തപ്രവാഹം നല്‍കി ശരീരത്തെ മുഴുവന്‍ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. ഈ ആസനം രക്തചംക്രമണം മെച്ചപ്പെടുത്തുകയും നിങ്ങള്‍ക്ക് ആരോഗ്യമുള്ള ചുവന്ന കവിളുകള്‍ നല്‍കുകയും ചെയ്യുന്നു.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

നിങ്ങളുടെ കൈകളും കാല്‍മുട്ടുകളും താഴേക്ക് വെച്ചുകൊണ്ട് തറയില്‍ കിടക്കുക. കാല്‍മുട്ടുകള്‍ തറയില്‍ നിന്ന് ഉയര്‍ത്തി നിങ്ങളുടെ കാലുകള്‍ നേരെയാക്കുക, നിങ്ങളുടെ കുതികാല്‍ കഴിയുന്നിടത്തോളം താഴേക്ക് തള്ളുക. നിങ്ങളുടെ കൈപ്പത്തികള്‍ ഉപയോഗിച്ച് നിലത്തു നിന്ന് വയറ് ഉയര്‍ത്തി നട്ടെല്ല് നീട്ടുക. ശ്വാസം പിടിച്ച് ഈ പോസില്‍ തുടരുക.

Most read:വേനല്‍ച്ചൂടില്‍ മുഖം തണുപ്പിച്ച് സംരക്ഷിക്കും ഫെയ്‌സ് മാസ്‌ക് ഇത്Most read:വേനല്‍ച്ചൂടില്‍ മുഖം തണുപ്പിച്ച് സംരക്ഷിക്കും ഫെയ്‌സ് മാസ്‌ക് ഇത്

മത്സ്യാസനം

മത്സ്യാസനം

ഒരു തുടക്കക്കാരന് പോലും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ബാക്ക് ബെന്‍ഡിംഗ് പോസുകളില്‍ ഒന്നാണ് മത്സ്യാസനം. തലയിലെ രക്തചംക്രമണം മെച്ചപ്പെടുത്തി പുതിയതും നിറമുള്ളതുമായ ചര്‍മ്മം നേടുന്നതിനുള്ള മികച്ച യോഗാസനങ്ങളില്‍ ഒന്നാണിത്.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

പുറം നിലത്ത് അമര്‍ത്തി കൈമുട്ടുകളിലും കൈകളിലും ശരീരഭാരം നല്‍കി കിടക്കുക. കൈകള്‍ ശിരസ്സിനടുത്തേക്ക് കൊണ്ടുവരിക. കൈപ്പത്തികള്‍ നിലത്ത് പരത്തി വയ്ക്കണം. കൈകള്‍ അതാത് തോളുകള്‍ക്ക് അടിയില്‍ പുറംതിരിഞ്ഞ അവസ്ഥയില്‍ ആയിരിക്കും. കൈപ്പത്തികളും കാല്‍മുട്ടുകളും താഴേയ്ക്ക് അമര്‍ത്തുക. വയറും നെഞ്ചും മുന്നോട്ട് തള്ളുക. അരക്കെട്ട്, പിന്‍ഭാഗം, തോളുകള്‍ എന്നിവ നിലത്ത് നിന്ന് ഉയര്‍ത്തുക. ശരീരം കൈകളില്‍ താങ്ങി നിര്‍ത്തുക.

ഹലാസനം

ഹലാസനം

ശരീരത്തിന്റെ മൊത്തത്തിലുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് ഈ യോഗാസനം വളരെ ഫലപ്രദമാണ്. ഇത് നിങ്ങളെ ശാന്തമായ മാനസികാവസ്ഥയില്‍ എത്തിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിനുള്ള തികഞ്ഞ യോഗാപോസാണ് ഇത്. മോശം ഉറക്ക ചക്രം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് എന്ന വസ്തുത കണക്കിലെടുത്ത് ഉറക്കത്തെ പ്രേരിപ്പിക്കാന്‍ ഈ ആസനം വളരെ പ്രയോജനകരമാണ്. ഈ ആസനത്തിന്റെ എല്ലാ നല്ല ഫലങ്ങളെല്ലാം നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രതിഫലിക്കുന്നു.

Most read:ചന്ദനപ്പൊടിയിലൊതുങ്ങാത്ത ചര്‍മ്മ പ്രശ്‌നങ്ങളില്ല; ഉപയോഗം ഇങ്ങനെMost read:ചന്ദനപ്പൊടിയിലൊതുങ്ങാത്ത ചര്‍മ്മ പ്രശ്‌നങ്ങളില്ല; ഉപയോഗം ഇങ്ങനെ

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

കൈപ്പത്തികള്‍ സീലിംഗിന് അഭിമുഖമായി നിങ്ങളുടെ പുറത്ത് വച്ച് കിടക്കുക. നിങ്ങളുടെ കാലുകള്‍ തൊണ്ണൂറ് ഡിഗ്രിയില്‍ മെല്ലെ ഉയര്‍ത്തി തലയ്ക്ക് മുകളിലൂടെ എടുത്ത് നിലത്ത് കുത്തുക. ഒരു മിനിറ്റ് ഈ പോസ് നിലനിര്‍ത്തുക, ശേഷം സാധാരണ നിലയിലേക്ക് മടങ്ങുക.

സര്‍വാംഗാസനം

സര്‍വാംഗാസനം

ഇത് ഒരു ഇന്റര്‍മീഡിയറ്റ് ലെവല്‍ പോസാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കത്തിന് അത്ഭുതകരമായ ഗുണങ്ങള്‍ നല്‍കുന്നു. ഈ ആസനം പരിശീലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പതിവ് പരിശീലനം മുഖത്തെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് മുഖത്തെ മന്ദത, മുഖക്കുരു, ചുളിവുകള്‍ തുടങ്ങിയ ചര്‍മ്മ അവസ്ഥകളെ നേരിടാന്‍ സഹായിക്കുന്നു.

Most read:ക്വിനോവ വിത്തിലുണ്ട് മുടിക്ക് ശക്തിയും തിളക്കവും കൂട്ടും സൂത്രംMost read:ക്വിനോവ വിത്തിലുണ്ട് മുടിക്ക് ശക്തിയും തിളക്കവും കൂട്ടും സൂത്രം

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

മലര്‍ന്നു കിടന്ന് കൈകള്‍ ശരീരത്തിന്റെ ഇരുവശവും കമിഴ്ത്തി വയ്ക്കുക. അതിനുശേഷം ശ്വാസമെടുത്ത് മുട്ടുമടക്കാതെ ഇരുകാലുകളും അരക്കെട്ടും തോളുകള്‍ വരെ ഉയര്‍ത്തുക. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗവും തോള്‍ഭാഗവും നിലത്തു പതിഞ്ഞിരിക്കണം. പുറംഭാഗം കൈകള്‍ കൊണ്ട് താങ്ങിനിര്‍ത്തണം. ശരീരഭാരം മുഴുവനും തോളിലായിരിക്കണം. സാവധാനം സുഖകരമായ രീതിയില്‍ ദീര്‍ഘമായി ശ്വാസമെടുക്കുക. ആസനം കഴിയുമ്പോള്‍ കാലുകള്‍ സാവധാനം ശ്രദ്ധയോടെ താഴേക്ക് കൊണ്ടുവരണം.

English summary

Yoga Poses That Can Give You Bright And Glowing Skin in Malayalam

Yoga may curb health issues on the inside and impart a healthy radiant glow to your face. These are few asanas of yoga for skin care.
X
Desktop Bottom Promotion