Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒറ്റരാത്രി കൊണ്ട് മുഖം മാറ്റാം; മുഖത്ത് ക്രീം ഇങ്ങനെയെങ്കില്‍
സൗന്ദര്യം സംരക്ഷിക്കുന്നവര്‍ ഉറക്കത്തിനു മുന്‍പും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു രാത്രികാല സ്കിന്‍കെയര്‍ പതിവ് പിന്തുടരുന്നത് ചര്‍മ്മത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ സഹായിക്കും. നിങ്ങള്‍ ഉറങ്ങുമ്പോള്‍, ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിലൂടെ പ്രവര്‍ത്തിക്കുകയും അത് ചര്‍മ്മത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നൈറ്റ് ക്രീമുകളുടെ പ്രചാരം വര്‍ധിച്ചതും ഇതിനാലാണ്. രാത്രി ക്രീം പുരട്ടി ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ മാറ്റം അത്ഭുതാവഹമാണ്.
ഒരു നൈറ്റ് ക്രീം അടിസ്ഥാനപരമായി ഒരു മോയ്സ്ചുറൈസറാണ്, അത് രാത്രിയില്‍ മാത്രം പ്രയോഗിക്കുന്നു. കാരണം അത് ആ രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് പകല്‍ സമയത്തെ പ്രശ്നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സുഖപ്പെടുത്തുകയും രാത്രിയില്‍ നിങ്ങളുടെ ചര്‍മ്മത്തെ നന്നാക്കുകയും ചെയ്യുന്നു. പലതരം നൈറ്റ് ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. ഉറങ്ങുന്നതിനുമുമ്പ് ഒരു നൈറ്റ് ക്രീം ചര്‍മ്മത്തില്‍ പുരട്ടുന്നതിലൂടെ നല്ല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഒരു നൈറ്റ് ക്രീം ഉപയോഗിക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങള്‍ ഇവിടെ വായിച്ചറിയാം.

ജലാംശം നല്കുന്നു
ദിവസം മുഴുവന്‍, ചര്‍മ്മം വ്യത്യസ്ത പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. ഇത് ചര്‍മ്മത്തെ വരണ്ടതും മങ്ങിയതുമാക്കി മാറ്റുന്നു. രാത്രിയില്‍ നിങ്ങള്‍ ഒരു നൈറ്റ് ക്രീം പ്രയോഗിക്കുമ്പോള്‍, ചര്‍മ്മത്തിന് ആവശ്യമായ എല്ലാ മോയ്സ്ചറൈസേഷനും തിരികെ ലഭിക്കും. നൈറ്റ് ക്രീമുകള്‍ ചര്‍മ്മത്തിന് ജലാംശം നല്കാന് സഹായിക്കുന്നു. അവ അടുത്ത ദിവസം രാവിലെ മൃദുവും മിനുസമാര്‍ന്നതുമായ ചര്‍മ്മം നിങ്ങള്‍ക്ക് നല്കുന്നു.

ഒറ്റരാത്രികൊണ്ട് ചര്‍മ്മം മെച്ചപ്പെടുത്തുന്നു
ചര്‍മ്മത്തിനും വിശ്രമ സമയം ആവശ്യമാണ്. നിങ്ങള്‍ ഒരു നൈറ്റ് ക്രീം പ്രയോഗിക്കുമ്പോള്‍, ഇത് ഒറ്റരാത്രികൊണ്ട് പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തെ നന്നാക്കുകയും ചെയ്യുന്നു. രാത്രിയില്‍ ഉപയോഗിക്കുന്ന സ്കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു നൈറ്റ് ക്രീം ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ അടുത്ത ദിവസത്തേക്കായി ഒരുക്കി നിര്‍ത്തുന്നു. നൈറ്റ് ക്രീമുകള്‍ ചര്‍മ്മത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായിക്കുന്നു. ഒപ്പം കറുത്ത പാടുകള്‍, പിഗ്മെന്റേഷന് എന്നിവ നീക്കാനും സഹായിക്കുന്നു.

കൊളാജന്‍ വര്‍ദ്ധിപ്പിക്കുന്നു
എന്താണ് കൊളാജന്‍ എന്ന് അറിയാമോ? ചര്‍മ്മത്തെ കെട്ടിപ്പടുക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും കാരണമാകുന്ന പ്രോട്ടീന്‍ ആണ് ഇത്. പ്രായത്തിനനുസരിച്ച് ചര്‍മ്മത്തിലെ കൊളാജന്റെ അളവ് കുറയാന്‍ തുടങ്ങും. സൂര്യന്റെ ദോഷകരമായ രശ്മികളിലേക്ക് ചര്‍മ്മം എക്സ്പോഷര്‍ ചെയ്യപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഒരു നൈറ്റ് ക്രീം ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ കൊളാജന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു. നൈറ്റ് ക്രീം പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വവും ദൃഢതയും നല്കാന് സഹായിക്കും.

ചുളിവുകള്‍ നീക്കുന്നു
രാത്രി ക്രീം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുക മാത്രമല്ല, ചുളിവുകള്‍, നേര്‍ത്ത വരകള്‍, പിഗ്മെന്റേഷന് എന്നിവ പോലുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കുന്നു. നിങ്ങള്‍ ഒരു നൈറ്റ് ക്രീം ഉപയോഗിക്കുമ്പോള്‍, ഇത് പുതിയ ചര്‍മ്മകോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുകയും കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നൈറ്റ് ക്രീമുകള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത പുനസ്ഥാപിക്കുന്നതിനും ചര്‍മ്മം വഷളാകുന്നത് തടയുന്നതിനും സഹായിക്കുന്നു. ഇത് മൃദുത്വമുള്ളതും ചെറുപ്പമുള്ളതുമായ ചര്‍മ്മം നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.

സ്കിന്‍ ടോണ്‍ മെച്ചപ്പെടുത്തുന്നു
നൈറ്റ് ക്രീം ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഘടനയും നിറവും മെച്ചപ്പെടുത്താനും സഹായകമാകുന്നു.

നൈറ്റ് ക്രീം ഉപയോഗിക്കേണ്ട വിധം
മാലിന്യങ്ങള്‍ അകറ്റാന്‍ മൃദുവായ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക, തുടര്‍ന്ന് നിങ്ങളുടെ മുഖത്തും കഴുത്തിലും നൈറ്റ് ക്രീം നന്നായി പുരട്ടുക. എല്ലായ്പ്പോഴും മുകളിലേക്കായി പ്രയോഗിച്ച് ചര്‍മ്മത്തില്‍ സൗമ്യമായി മസാജ് ചെയ്യുക.



Click it and Unblock the Notifications
