For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ

|

സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങളില്‍ ചര്‍മ്മം ഒരു സൗന്ദര്യോപാധി മാത്രമല്ല ചര്‍മ്മത്തെ ബാധിക്കുന്ന പല വിധത്തിലുള്ള രോഗങ്ങളും ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കണം. സ്‌കാബീസ് എന്ന രോഗാവസ്ഥയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ, എന്നാല്‍ അതിനെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ മുന്നില്‍ നില്‍ക്കുന്ന ചര്‍മ്മരോഗമാണ് പലപ്പോഴും സ്‌കാബീസ്. ഇത് ചുണങ്ങ് പോലെ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ഇത് ബാധിച്ച ഭാഗത്ത് തീവ്രമായ ചൊറിച്ചില്‍ ഉണ്ടാകുന്നുണ്ട്. പലപ്പോഴും രാത്രിയില്‍ അത് വളരെധികം വര്‍ദ്ധിച്ചേക്കാം.

What Is Scabies

ഇതൊരു പകര്‍ച്ചവ്യാധിയാണ്, പലപ്പോഴും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ബാധിക്കാവുന്ന ഒരു രോഗാവസ്ഥയാണ് സ്‌കാബീസ്. പലപ്പോഴും അടുത്തിടപഴകുന്നതിലൂടെ രോഗാവസ്ഥ വളരെ വേഗത്തില്‍ പടരുന്നു. അതുകൊണ്ട് തന്നെ ചികിത്സ പലപ്പോഴും ഡോക്ടര്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശിക്കുന്നു. ചികിത്സ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ കൊണ്ട് തന്നെ രോഗം മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗത്തേക്കാള്‍ രോഗം കണ്ടെത്തുന്നതിനുള്ള സാധ്യതയെയാണ് ആദ്യം കണക്കാക്കേണ്ടത.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

അതിശക്തമായ ചൊറിച്ചിലാണ് ആദ്യത്തെ കാര്യം. ഇത് തന്നെയാണ് ആദ്യത്തെ ലക്ഷണവും. പലപ്പോഴും രാത്രിയില്‍ കാണപ്പെടുന്ന അതിശക്തമായ ചൊറിച്ചില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ നേര്‍ത്ത കുമിളകള്‍ പോലെ കാണപ്പെടുന്നു. ചില പ്രത്യേക ഭാഗത്ത് ഇത് അല്‍പം കൂടുതലായിരിക്കും. പ്രത്യേകിച്ച് വിരലുകള്‍ക്കിടയില്‍, കക്ഷങ്ങളില്‍, അരയ്ക്കു ചുറ്റും, കൈത്തണ്ടയുടെ ഉള്ളില്‍, അകത്തെ കൈമുട്ടുകളില്‍, കാല്‍പാദങ്ങളില്‍, സ്തനങ്ങള്‍ക്ക് ചുറ്റും, സ്വകാര്യഭാഗത്ത്, നിതംബത്തില്‍, മുട്ടില്‍ എന്നീ ഭാഗങ്ങളില്‍ എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറുമായി സംസാരിച്ച് കാര്യങ്ങള്‍ ക്ലിയറാക്കുക. പലപ്പോഴും ലക്ഷണങ്ങള്‍ വളരെ എളുപ്പത്തില്‍ തന്നെ കാണപ്പെടുന്നു. എന്നാല്‍ ഇത് കൂടുതലാവുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മറ്റുള്ളവരിലേക്ക് പകരുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്കും മറ്റുള്ളവരിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടറെ കാണുന്നതിന് ഒരിക്കലും മടിക്കേണ്ടതില്ല.

കാരണങ്ങള്‍

കാരണങ്ങള്‍

മനുഷ്യരില്‍ ഇത്തരം അവസ്ഥക്ക് കാരണം എന്ന് പറയുന്നത് സാര്‍കോപ്റ്റസ് സ്‌കാബി എന്ന് പറയുന്ന ഒരു പാരസൈറ്റാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ കയറിക്കൂടുകയും അവിടെ മുട്ട നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ മുട്ടകള്‍ വിരിഞ്ഞ് ചര്‍മ്മത്തില്‍ ഉപരിതലത്തില്‍ നിലനില്‍ക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കോ മറ്റ് ആളുകളുടെ ചര്‍മ്മത്തിലേക്കോ വ്യാപിക്കുകയും ചെയ്യുന്നതിലൂടെ അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അലര്‍ജിയെന്ന അവസ്ഥയോടെയാണ് ഇത് കൂടുതല്‍ ഗുരുതരമാവുന്നത്. അടുത്ത ശാരീരിക സമ്പര്‍ക്കം, രോഗബാധിതനായ വ്യക്തിയുമായി വസ്ത്രങ്ങളോ കിടക്കയോ പങ്കിടുന്നത് എല്ലാം ഇത്തരത്തില്‍ രോഗം പകരാന്‍ കാരണമാകുന്നുണ്ട്.

 അപകടഘട്ടങ്ങള്‍

അപകടഘട്ടങ്ങള്‍

നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്താണ് ഇതിന്റെ അനന്തര ഫലം എന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ അതി ശക്തമായ രീതിയില്‍ ചൊറിയുന്നത് ചര്‍മ്മത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കുകയും ബാക്ടീരിയ ചര്‍മ്മത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. എച്ച് ഐ വി പോലുള്ള അവസ്ഥകള്‍ ഉള്ളവരില്‍ ഇത് അല്‍പം ഗുരുതരാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ പ്രായമായവരില്‍ അതി സങ്കീര്‍ണമായ അവസ്ഥയും സകാബീസ് ഉണ്ടാക്കുന്നു. പെട്ടെന്ന് ഇത് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ബാധിക്കും എന്നുള്ളതാണ് ഗുരുതരമായി മാറുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

പ്രതിരോധം

പ്രതിരോധം

എങ്ങനെ ഈ അവസ്ഥക്ക് പ്രതിരോധം തീര്‍ക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. വീണ്ടും വീണ്ടും രോഗാവസ്ഥ വര്‍ദ്ധിക്കുന്നതിലേക്ക് പലപ്പോഴും ഇത് നിങ്ങളെ എത്തിക്കുന്നു കൃത്യസസമയത്ത് പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ അതിന് ഇനിപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. എല്ലാ വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക, ചികിത്സ ആരംഭിച്ച ഉടനേ തന്നെ വസ്ത്രങ്ങളെല്ലാം വൃത്തിയാക്കുക. സോപ്പും, കിടക്കയും, ടവ്വലുകളും എല്ലാം ചൂടുവെള്ളത്തില്‍ വൃത്തിയാക്കുക. ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ ശ്രദ്ധിക്കേണ്ടതാണ്.

വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്‌സ്ചുറൈസര്‍വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്‌സ്ചുറൈസര്‍

മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേമുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ

English summary

What Is Scabies: Symptoms, Causes And Treatment In Malayalam

Here in this article we are sharing some symptoms, causes, and treatment of scabies in malayalam. Take a look.
Story first published: Thursday, May 26, 2022, 20:43 [IST]
X
Desktop Bottom Promotion