For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ; കാലഹരണപ്പെട്ട ലിപ്സ്റ്റിക്ക് വരുത്തും ഈ അപകടം

|

നമ്മുടെ ചുണ്ടുകള്‍ എന്നും മൃദുവും പിങ്ക് നിറവും ആയിരിക്കണമെന്ന് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ സ്വന്തം തെറ്റുകളും മോശം ശീലങ്ങളും കാരണം ചുണ്ടുകള്‍ക്ക് കേടുവന്നേക്കാം. നമ്മുടെ ചുണ്ടുകളില്‍ എണ്ണ ഗ്രന്ഥികളില്ല, അതുമൂലം കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭക്ഷണത്തിന്റെയും പ്രഭാവം വളരെ വേഗത്തില്‍ ചുണ്ടുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. കൂടാതെ പലതരം കെമിക്കല്‍ സമ്പുഷ്ടമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും അവയുടെ ഉപയോഗത്തിലെ പിഴവുകളും ചുണ്ടുകളെ ദോഷകരമായി ബാധിക്കുന്നു. അതുമൂലം നമ്മുടെ ചുണ്ടുകളിലെ സ്വാഭാവിക ഈര്‍പ്പം മങ്ങാന്‍ തുടങ്ങുന്നു.

Most read: കുടിക്കാന്‍ മാത്രമല്ല; ഗ്രീന്‍ ടീ മുഖത്തെങ്കില്‍ തിളങ്ങുന്ന ചര്‍മ്മം ഞൊടിയിടയില്‍Most read: കുടിക്കാന്‍ മാത്രമല്ല; ഗ്രീന്‍ ടീ മുഖത്തെങ്കില്‍ തിളങ്ങുന്ന ചര്‍മ്മം ഞൊടിയിടയില്‍

ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാ നിറങ്ങളിലുമുള്ള ലിപ്സ്റ്റിക് ലഭിക്കാനുള്ള ആഗ്രഹത്തില്‍, വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ലിപ്സ്റ്റിക്കുകള്‍ പലരും ചിന്തിക്കാതെ വാങ്ങുന്നു. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ചുണ്ടുകള്‍ക്ക് നിങ്ങള്‍ തന്നെ ദോഷം വരുത്തുകയാണെന്ന് നിങ്ങള്‍ക്കറിയാമോ. അതെ ഇത് സത്യമാണ്. നിങ്ങള്‍ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അവയുടെ കാലഹരണ തീയതി പരിശോധിക്കുക. ഇല്ലെങ്കില്‍, നിങ്ങളുടെ ഈ തെറ്റ് നിങ്ങള്‍ക്ക് വലിയ ദോഷം വരുത്തിയേക്കാം. കാലഹരണപ്പെട്ട ലിപ്സ്റ്റിക് മൂലം നിങ്ങളുടെ ചുണ്ടുകള്‍ക്കും ശരീരത്തിനും വരുന്ന ദോഷങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

മേക്കപ്പ് ഉല്‍പ്പന്നങ്ങളുടെ എല്ലാ ബ്രാന്‍ഡുകളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്, അത് ശരീരത്തിന് കൂടുതല്‍ ദോഷകരമാണ്. പ്രത്യേകിച്ചും, വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ലിപ്സ്റ്റിക്ക് കൂടുതല്‍ ദോഷകരമാണ്. കാരണം അവ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കുന്നു. അതിനാല്‍ ചിലപ്പോള്‍ ഇത്തരം വസ്തുക്കള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമായേക്കാം.

ചുണ്ടുകളില്‍ വെളുത്ത പാടുകള്‍

ചുണ്ടുകളില്‍ വെളുത്ത പാടുകള്‍

ലിപ്സ്റ്റിക്ക് എത്ര വിലയേറിയതായാലും ബ്രാന്‍ഡഡ് ആയാലും പഴയ ലിപ്സ്റ്റിക്ക് പുരട്ടുന്നത് ചുണ്ടുകളില്‍ വെളുത്ത പാളി ഉണ്ടാക്കുകയും പാടുകള്‍ ഉണ്ടാക്കുകയും ചെയ്യും. പഴയ ലിപ്സ്റ്റിക്കുകളിലെ ഈര്‍പ്പം കാരണം ബാക്ടീരിയകള്‍ വികസിക്കുന്നു. ഇത് നമ്മുടെ ചുണ്ടുകളില്‍ ബ്രീഡിംഗ് ഗ്രൗണ്ടുകള്‍ സൃഷ്ടിക്കുന്നു എന്നതാണ് ഇതിന് കാരണം.

Most read:മുഖം ശുദ്ധീകരിച്ച് തിളക്കം നല്‍കാന്‍ ഉത്തമം ഈ കൂട്ടുകള്‍Most read:മുഖം ശുദ്ധീകരിച്ച് തിളക്കം നല്‍കാന്‍ ഉത്തമം ഈ കൂട്ടുകള്‍

ശരീരത്തില്‍ വിഷാംശം

ശരീരത്തില്‍ വിഷാംശം

ലിപ്സ്റ്റിക്കുകളുടെയോ മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയോ നിര്‍മ്മാണത്തില്‍ വ്യത്യസ്ത തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. അവയ്ക്കെല്ലാം ഒരു നിശ്ചിത സമയപരിധിയുണ്ട്, അതിനുശേഷം ഈ രാസവസ്തുക്കള്‍ നമ്മുടെ ചര്‍മ്മത്തില്‍ അവയുടെ പാര്‍ശ്വഫലങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നു. ഇക്കാരണത്താല്‍, അവ നമ്മുടെ ശരീരത്തില്‍ വിഷാംശം ഉണ്ടാക്കും. പഴയ ലിപ്സ്റ്റിക്ക് ഉപയോഗിക്കുകയാണെങ്കില്‍ അത് ചുണ്ടുകള്‍ വരണ്ടതാക്കുകയും ഇരുണ്ടതാക്കുകയും ചെയ്യും.

നേത്ര പ്രശ്‌നങ്ങള്‍

നേത്ര പ്രശ്‌നങ്ങള്‍

ലിപ്സ്റ്റിക്കില്‍ കാഡ്മിയം, ലെഡ് എന്നിവയുടെ ഉപയോഗം നമ്മുടെ കണ്ണുകള്‍ക്ക് വളരെ ദോഷം ചെയ്യും. ഇത് കണ്ണുകളില്‍ പ്രകോപനത്തിന് കാരണമാകും.

വായിലും പരിസരത്തും ചൊറിച്ചില്‍

വായിലും പരിസരത്തും ചൊറിച്ചില്‍

കാലഹരണപ്പെട്ട ലിപ്സ്റ്റിക്കുകളില്‍ പ്രകോപിപ്പിക്കുന്ന ഘടകങ്ങളും ബാക്ടീരിയയും ഉണ്ടാകാം. ഇത് വായിലും പരിസരത്തും ചൊറിച്ചില്‍ ഉണ്ടാക്കാം. ലിപ്സ്റ്റിക്കില്‍ ലാനോലിന്‍ അടങ്ങിയിട്ടുണ്ട്, ഇതിന് സങ്കീര്‍ണ്ണമായ ഘടനയുണ്ട്. മാത്രമല്ല വരള്‍ച്ച, ചൊറിച്ചില്‍, വേദന എന്നിവ പോലുള്ള അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് എളുപ്പത്തില്‍ കാരണമാകും.

വൃക്കപ്രശ്‌നം, വിളര്‍ച്ച, മസ്തിഷ്‌ക ക്ഷതം

വൃക്കപ്രശ്‌നം, വിളര്‍ച്ച, മസ്തിഷ്‌ക ക്ഷതം

കാലഹരണപ്പെട്ട ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ലാനോനിന് ശക്തമായ ആഗിരണ ശക്തിയുണ്ട്. പൊടി, ബാക്ടീരിയ, വൈറസ്, ഘന ലോഹങ്ങള്‍ എന്നിവ വായുവില്‍ നിന്ന് ആഗിരണം ചെയ്യാന്‍ ഇതിന് കഴിയും. ഇവ നിങ്ങളുടെ ചുണ്ടുകളില്‍ നിലനില്‍ക്കും. ലിപ്സ്റ്റിക്ക് ഉപയോഗിച്ച ശേഷം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുമ്പോള്‍, ഇവ ശരീരത്തില്‍ പ്രവേശിച്ച് നിങ്ങളെ രോഗിയാക്കും. ലിപ്സ്റ്റിക്കുകളില്‍ ഉയര്‍ന്ന അളവില്‍ ലെഡ്, കാഡ്മിയം എന്നിവ അടങ്ങിയിട്ടുണ്ട്. കാലഹരണപ്പെട്ട ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് ലെഡ് വിഷബാധയ്ക്ക് കാരണമാകുകയും വൃക്കസംബന്ധമായ പരാജയം, വിളര്‍ച്ച, മസ്തിഷ്‌ക ക്ഷതം, മസ്തിഷ്‌ക ന്യൂറോപ്പതി എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

Most read:പുരുഷന്മാര്‍ക്ക് സണ്‍ ടാന്‍ നീക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍Most read:പുരുഷന്മാര്‍ക്ക് സണ്‍ ടാന്‍ നീക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍

ബ്രെസ്റ്റ് ട്യൂമര്‍

ബ്രെസ്റ്റ് ട്യൂമര്‍

ലിപ്സ്റ്റിക്കുകളിലെ ബിഎച്ച്എ ഉള്‍പ്പെടെയുള്ള പ്രിസര്‍വേറ്റീവുകളും ഹാനികരമായ വസ്തുക്കളും അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്നവയാണ്. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് പുരട്ടുമ്പോള്‍ അത് ബ്രെസ്റ്റ് ട്യൂമറിന് കാരണമാകും. കാലഹരണപ്പെട്ട ലിപ്സ്റ്റിക്ക് പ്രയോഗിച്ചതിന് ശേഷം എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

പഴയ ലിപ്സ്റ്റിക്ക് തിരിച്ചറിയാനുള്ള വഴികള്‍

പഴയ ലിപ്സ്റ്റിക്ക് തിരിച്ചറിയാനുള്ള വഴികള്‍

ഒരു നല്ല ബ്രാന്‍ഡിന്റെ ലിപ്സ്റ്റിക്ക് ഏകദേശം 12-18 മാസം നീണ്ടുനില്‍ക്കും. നിങ്ങളുടെ ലിപ്സ്റ്റിക് നല്ലതാണെന്ന് കണ്ടെത്താനുള്ള ലളിതമായ വഴികള്‍.

* നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലളിതമായ കാര്യം അതിന്റെ എക്‌സ്പയറി ഡേറ്റ് പരിശോധിക്കുക എന്നതാണ്.

* മണം ശ്രദ്ധിക്കുക. ലിപ്സ്റ്റിക്ക് വളരെ പഴയതാണെങ്കില്‍ അതിന് മോശം മണമുള്ളതാകാം.

* ലിപ്സ്റ്റിക്കില്‍ ഈര്‍പ്പം ഒലിച്ചിറങ്ങുകയും ചുണ്ടുകളില്‍ എളുപ്പത്തില്‍ തെറിക്കുകയും ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക.

English summary

What Happens If You Use Expired Lipstick in Malayalam

Do you know what happens if you ignore everything and continue to apply expired lipstick? Let’s find out.
Story first published: Friday, November 26, 2021, 12:54 [IST]
X
Desktop Bottom Promotion