For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു പമ്പകടക്കും; സവാള ഇങ്ങനെ പുരട്ടിയാല്‍

|

സൗന്ദര്യത്തിന്റെ കാര്യം വരുമ്പോള്‍, ചര്‍മ്മത്തെ പരിപാലിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. നിങ്ങളുടെ ചര്‍മ്മം ആരോഗ്യകരവും പാടുകളില്ലാത്തതുമായി കാണപ്പെടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ സുന്ദരമാകുന്നു. സൗന്ദര്യപ്രശ്‌നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മുഖക്കുരുവും മുഖക്കുരു പാടുകളും. ഇത് നീക്കാനായി നിങ്ങള്‍ക്ക് ക്രീമുകള്‍ ഉപയോഗിക്കാമെങ്കിലും അവ എത്രത്തോളം ഫലം നല്‍കുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ ഇവ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും ചെയ്‌തേക്കാം. എന്നാല്‍ വിഷമിക്കേണ്ട, മുഖക്കുരു നീക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചില കൂട്ടുകള്‍ തയ്യാറാക്കാം.

Most read: അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്Most read: അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്

എല്ലാ ഇന്ത്യന്‍ അടുക്കളയിലും കാണുന്നതാണ് ഉള്ളി അഥവാ സവാള. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് മുഖക്കുരു പ്രശ്‌നം നീക്കാവുന്നതാണ്. കഠിനമായ മുഖക്കുരുവിനെയും മുഖക്കുരു പാടുകളെയും അകറ്റാന്‍ നിങ്ങള്‍ക്ക് വ്യത്യസ്ത രീതികളില്‍ ഇത് ഉപയോഗിക്കാം. കുറ്റമറ്റ ചര്‍മ്മം നേടാന്‍ നിങ്ങള്‍ക്ക് ഈ വീട്ടുവൈദ്യം തയാറാക്കി പുരട്ടാവുന്നതാണ്.

ഉള്ളി ഫെയ്‌സ് മാസ്‌ക്

ഉള്ളി ഫെയ്‌സ് മാസ്‌ക്

നിങ്ങള്‍ക്ക് എളുപ്പം തയാറാക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ മാസ്‌ക് ആണിത്. മുഖക്കുരു പാടുകളും മുഖക്കുരുവും ഒഴിവാക്കാന്‍ ഏറ്റവും കാര്യക്ഷമമായ മാസ്‌കാണ് ഇത്. കുറച്ച് ഉള്ളി മാത്രമാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 പാത്രം സവാള എടുത്ത് മിക്‌സറില്‍ അടിക്കുക. 1 ടേബിള്‍ സ്പൂണ്‍ വെള്ളം അല്ലെങ്കില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് തയാറാക്കുക. ഇത് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ ചര്‍മ്മത്തില്‍ പേസ്റ്റ് പുരട്ടുക. 5-10 മിനിറ്റ് ഉണങ്ങി വരണ്ടതാക്കിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read:മുഖപ്രശ്‌നങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരം ചണവിത്ത്‌Most read:മുഖപ്രശ്‌നങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരം ചണവിത്ത്‌

സവാള, സബര്‍ജില്ലി ഫെയ്‌സ് മാസ്‌ക്

സവാള, സബര്‍ജില്ലി ഫെയ്‌സ് മാസ്‌ക്

നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍, ചര്‍മ്മത്തിന് കൂടുതല്‍ ദോഷം വരുത്തുന്ന ഒന്നും ഉപയോഗിക്കാതിരിക്കുക. ഈ അവസ്ഥയില്‍ സബര്‍ജില്ലി നിങ്ങളെ സഹായിക്കും. ഈ പഴത്തിന്റെ ഗുണവും സവാളയിലെ പോഷകങ്ങളും മുഖക്കുരുവിന്റെ പാടുകള്‍ നീക്കാന്‍ ഉപകരിക്കും.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഉള്ളി അരിഞ്ഞെടുത്ത് ചൂടുവെള്ളത്തില്‍ തിളപ്പിക്കുക. ഇടത്തരം വലിപ്പമുള്ള ഒരു പാത്രം എടുത്ത് അതില്‍ സബര്‍ജില്ലി പള്‍പ്പ് ചേര്‍ക്കുക. 3 ടേബിള്‍സ്പൂണ്‍ പാല്‍, 3 ടേബിള്‍സ്പൂണ്‍ സവാള തൊലി വെള്ളം നീര് എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. 5 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുഖം നന്നായി കഴുകുക.

Most read:ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കുംMost read:ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും

സവാള സ്‌ക്രബ്

സവാള സ്‌ക്രബ്

മറ്റേതെങ്കിലും സ്‌കിന്‍കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനു മുമ്പായി, നിങ്ങളുടെ ചര്‍മ്മത്തെ പുറംതള്ളേണ്ടത് അത്യാവശ്യമാണ്. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ മായ്ക്കാന്‍ ലളിതവും ഉത്തമവുമായ ഉള്ളി സ്‌ക്രബ് ഉപയോഗിക്കുക.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

2 ടേബിള്‍സ്പൂണ്‍ ഓട്‌സ് വെള്ളത്തില്‍ തിളപ്പിക്കുക. സവാള തൊലി ഒരു ചട്ടിയില്‍ തിളപ്പിക്കുക. രണ്ടും ചെയ്തുകഴിഞ്ഞാല്‍, ഇവ തണുപ്പിക്കുക. ഒരു പാത്രം എടുത്ത് ഓട്സ്, 2-3 ടേബിള്‍സ്പൂണ്‍ സവാള നീര് എന്നിവ ഒന്നിച്ച് ചേര്‍ക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. വൃത്താകൃതിയിലുള്ള ചലനങ്ങളില്‍ മുഖത്ത് സൗമ്യമായി സ്‌ക്രബ് ചെയ്യുക. ശേഷം നന്നായി മുഖം കഴുകുക.

സവാള, മുട്ട മാസ്‌ക്

സവാള, മുട്ട മാസ്‌ക്

ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടെങ്കില്‍, ഉള്ളി, മുട്ട മാസ്‌ക് എന്നിവ വളരെ ഫലപ്രദമായ വീട്ടുവൈദ്യമായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇവ രണ്ടും ചര്‍മ്മത്തിന് മികച്ച രീതിയില്‍ ഗുണകരമാകുന്നവയാണ്.

Most read:വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണംMost read:വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണം

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു ബ്ലെന്‍ഡറില്‍, ഒരു മുട്ട പൊട്ടിച്ച് ഒഴിച്ച് ഒരു പാത്രം സവാള ചേര്‍ക്കുക. കൂടാതെ, 2-3 കാരറ്റ് കഷണങ്ങളും ചേര്‍ക്കുക. കട്ടിയുള്ള പേസ്റ്റ് തയാറാക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുഖം നന്നായി കഴുകുക.

Most read:മുഖക്കുരു നിശ്ശേഷം നീക്കും ഈ എണ്ണMost read:മുഖക്കുരു നിശ്ശേഷം നീക്കും ഈ എണ്ണ

സവാള, കക്കിരി ഫേസ് പായ്ക്ക്

സവാള, കക്കിരി ഫേസ് പായ്ക്ക്

ചര്‍മ്മത്തിന് പോഷകവും ജലാംശവും നല്‍കുന്നതിന് ഇത് ഒരു മികച്ച മാസ്‌ക് ആയി പ്രവര്‍ത്തിക്കുന്നു. ഒപ്പം മുഖക്കുരുവും പാടുകളും നീക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ സവാള അരിഞ്ഞ് 5-7 മിനിറ്റ് തിളപ്പിക്കുക. ഇത് തണുത്തുകഴിഞ്ഞ് 1 മുട്ടയുടെ മഞ്ഞക്കരു, 2 ടേബിള്‍സ്പൂണ്‍ സവാള നീര്, 1 ടേബിള്‍സ്പൂണ്‍ കക്കിരി നീര് എന്നിവ ഒന്നിച്ച് ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം വെള്ളത്തില്‍ കഴുകുക.

Most read:കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗംMost read:കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം

English summary

Ways You Can Use Onion To Cure Acne

Are you tired of pimple and acne marks ? Read on to know how onion can help you.
Story first published: Thursday, March 11, 2021, 11:39 [IST]
X
Desktop Bottom Promotion