For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരും

|

വേനല്‍ക്കാലത്ത് എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ 93% വെള്ളവും ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ആരോഗ്യം കാക്കുന്നു. എന്നാല്‍ ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും തണ്ണിമത്തന്‍ മികച്ചതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന തണ്ണിമത്തന്‍ നിങ്ങളുടെ സൗന്ദര്യവും കാക്കുന്നു.

Most read: പോഷകങ്ങളാല്‍ സമ്പുഷ്ടം, മുടി വളരാന്‍ സഹായിക്കും ഈ വിത്തുകള്‍Most read: പോഷകങ്ങളാല്‍ സമ്പുഷ്ടം, മുടി വളരാന്‍ സഹായിക്കും ഈ വിത്തുകള്‍

വേനല്‍ക്കാലമായാലും ശൈത്യകാലമായാലും നിങ്ങളുടെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും പുനരുജ്ജീവിപ്പിക്കാനും തിളക്കം നല്‍കാനും പുതുമയുള്ളതായി നിലനിര്‍ത്താനും തണ്ണിമത്തന്‍ മാത്രം മതി. ചര്‍മ്മത്തിന് തണ്ണിമത്തന്‍ നല്‍കുന്ന ഗുണങ്ങളും അത് ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സ്വാഭാവിക ടോണര്‍

സ്വാഭാവിക ടോണര്‍

തണ്ണിമത്തന്‍ ജ്യൂസ് ചര്‍മ്മത്തില്‍ ആഴത്തിലിറങ്ങി സുഷിരങ്ങള്‍ വൃത്തിയാക്കാനും എല്ലാ മാലിന്യങ്ങളും അകറ്റാനും സഹായിക്കുന്നു. ചര്‍മ്മം പ്രായമാകുന്നത് തടയുന്നു. ഇതിലെ ലൈക്കോപീന്‍, വിറ്റാമിന്‍ എ, സി, മറ്റ് ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ സാന്നിധ്യം ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. തണ്ണിമത്തന്‍ മുഖത്ത് പുരട്ടുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കും.

ചര്‍മ്മത്തെ ജലാംശം ചെയ്യുന്നു

ചര്‍മ്മത്തെ ജലാംശം ചെയ്യുന്നു

തണ്ണിമത്തനിലെ വിറ്റാമിനുകള്‍ ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഉള്ളില്‍ നിന്ന് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മ വരള്‍ച്ച ചെറുക്കാനും ഉള്ളില്‍ നിന്ന് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും അനുയോജ്യമായ ഒരു മാര്‍ഗമാണ് തണ്ണിമത്തന്‍.

Most read:ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണംMost read:ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണം

ചര്‍മ്മത്തിലെ കൊഴുപ്പും എണ്ണയും കുറയ്ക്കുന്നു

ചര്‍മ്മത്തിലെ കൊഴുപ്പും എണ്ണയും കുറയ്ക്കുന്നു

വിറ്റാമിന്‍ എ പോലുള്ള തണ്ണിമത്തനിലെ വിറ്റാമിനുകളുടെ സാന്നിധ്യം സെബാസിയസ് ഗ്രന്ഥികളില്‍ നിന്ന് അധിക എണ്ണ സ്രവിക്കുന്നത് കുറയ്ക്കുകയും ചര്‍മ്മത്തിലെ സുഷിരങ്ങളുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് തണ്ണിമത്തന്‍.

ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു

ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു

മുഖത്ത് തണ്ണിമത്തന്‍ പുരട്ടുന്നതിലൂടെ നിരവധി ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ചര്‍മ്മത്തിലെ മലിനീകരണം കുറയ്ക്കാനും അഴുക്ക് നീക്കാനും ചര്‍മ്മം മങ്ങുന്നത് തടയാനും ചര്‍മ്മത്തിന് ഉന്മേഷവും നവോന്മേഷവും നല്‍കാനും ഇത് സഹായിക്കുന്നു.

Most read:ഇടതൂര്‍ന്ന തിളക്കമുള്ള മുടിക്ക് ടീ ട്രീ ഓയില്‍ ഉപയോഗം ഈ വിധംMost read:ഇടതൂര്‍ന്ന തിളക്കമുള്ള മുടിക്ക് ടീ ട്രീ ഓയില്‍ ഉപയോഗം ഈ വിധം

ചര്‍മ്മത്തിന് തണ്ണിമത്തന്‍ ഉപയോഗിക്കേണ്ട വിധം

ചര്‍മ്മത്തിന് തണ്ണിമത്തന്‍ ഉപയോഗിക്കേണ്ട വിധം

തണ്ണിമത്തന്‍ ജ്യൂസ് ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ദൈനംദിന ചര്‍മ്മസംരക്ഷണ ദിനചര്യയുടെ ഭാഗമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഏങ്ങനെയാണെന്ന് അറിയാമോ? മുഖത്ത് തണ്ണിമത്തന്‍ പുരട്ടുന്നതിനും തിളക്കമുള്ളതും മനോഹരവും ഭംഗിയുള്ളതും ചര്‍മ്മത്തിനുമായുള്ള വിവിധ വഴികള്‍ നോക്കാം.

തണ്ണിമത്തന്‍ ഫേസ് പാക്ക്

തണ്ണിമത്തന്‍ ഫേസ് പാക്ക്

മുഖത്തിന് തണ്ണിമത്തന്റെ ഗുണങ്ങള്‍ ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തണ്ണിമത്തന്‍ ഫേസ് പാക്ക് രൂപത്തില്‍ പുരട്ടുക എന്നതാണ്. തണ്ണിമത്തന്‍ ഒരു കഷ്ണം മുറിച്ച് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇനി ഇതിലേക്ക് 1 വാഴപ്പഴവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുക. നന്നായി ഇളക്കി മുഖത്ത് പുരട്ടുക. ഇത് 20 മിനിറ്റ് ഉണങ്ങിക്കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ പ്രയോഗിക്കുമ്പോള്‍, ഈ തണ്ണിമത്തന്‍ ഫേസ് പാക്ക് നിങ്ങളുടെ മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കും.

Most read:മുടി പ്രശ്‌നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്‌റൂട്ട് ഉപയോഗം ഈ വിധംMost read:മുടി പ്രശ്‌നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്‌റൂട്ട് ഉപയോഗം ഈ വിധം

വൃത്തിയുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മത്തിന്

വൃത്തിയുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മത്തിന്

തണ്ണിമത്തന്‍ ജ്യൂസ് ചര്‍മ്മത്തിന് തല്‍ക്ഷണം സ്വാഭാവിക തിളക്കം നല്‍കുന്നു. ഒരു കഷ്ണം തണ്ണിമത്തന്‍ മുറിച്ച് ചര്‍മ്മത്തില്‍ നേരിട്ട് തടവുക. ഇത് 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകുക. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തിളങ്ങുന്ന ചര്‍മ്മം നേടാന്‍ ഇത് നിങ്ങളെ സഹായിക്കും.

ചര്‍മ്മത്തിന്റെ നിറത്തിന്

ചര്‍മ്മത്തിന്റെ നിറത്തിന്

നിങ്ങള്‍ക്ക് ഇളം നിറമുള്ള ചര്‍മ്മം ഇഷ്ടമാണെങ്കില്‍, തണ്ണിമത്തന്‍ ജ്യൂസും റോസ് വാട്ടറും കുറച്ച് തുള്ളി തേന്‍ കലര്‍ത്തി പുരട്ടുക. ഈ മിശ്രിതം നിങ്ങളുടെ ചര്‍മ്മത്തെ ആഴത്തില്‍ ഈര്‍പ്പമുള്ളതാക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ മുഖത്തിന് റോസാപ്പൂവ് പോലെ തിളക്കം നല്‍കുകയും ചെയ്യും.

Most read:കൊളാജന്‍ കൂട്ടി ചര്‍മ്മത്തിന് കരുത്തും തേജസ്സും നല്‍കാന്‍ കഴിക്കേണ്ടത് ഇത്‌Most read:കൊളാജന്‍ കൂട്ടി ചര്‍മ്മത്തിന് കരുത്തും തേജസ്സും നല്‍കാന്‍ കഴിക്കേണ്ടത് ഇത്‌

തണ്ണിമത്തന്‍- ചെറുപയര്‍ സ്‌ക്രബ്

തണ്ണിമത്തന്‍- ചെറുപയര്‍ സ്‌ക്രബ്

ഈ പ്രകൃതിദത്തവും ഫലപ്രദവുമായ സ്‌ക്രബ് ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് മാലിന്യങ്ങളും ഫ്രീ റാഡിക്കലുകളും സ്‌ക്രബ് ചെയ്യുക. 2 ടേബിള്‍സ്പൂണ്‍ ചെറുപയര്‍ മാവില്‍, 2 ടേബിള്‍സ്പൂണ്‍ തണ്ണിമത്തന്‍ ജ്യൂസ് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ മുഖം വൃത്താകൃതിയില്‍ 10 മിനിറ്റ് മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് ഉണങ്ങാന്‍ വിടുക, എന്നിട്ട് കഴുകുക. ഈ എക്സ്ഫോളിയേറ്റിംഗ് സ്‌ക്രബ് എല്ലാ നിര്‍ജ്ജീവ കോശങ്ങളെയും വൃത്തിയാക്കാനും പ്രായമാകുന്നത് തടയാനും നിങ്ങളുടെ ചര്‍മ്മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്താനും സഹായിക്കും.

തണ്ണിമത്തന്‍, തൈര് ഫേസ് മാസ്‌ക്

തണ്ണിമത്തന്‍, തൈര് ഫേസ് മാസ്‌ക്

ഈ ഫേസ് മാസ്‌ക് സൂര്യപ്രകാശത്തിന്റെ ദോഷഫലം കുറയ്ക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തിന്റെ മൃദുത്വം നല്‍കുകയും ചെയ്യും. 1 ടേബിള്‍സ്പൂണ്‍ തൈരില്‍ 2 ടീസ്പൂണ്‍ തണ്ണിമത്തന്‍ നീര് ചേര്‍ത്ത് ബാധിത പ്രദേശങ്ങളില്‍ പുരട്ടുക. ഇത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഈ നടപടിക്രമം ആവര്‍ത്തിക്കുന്നത് നല്ല ഫലം കാണിക്കും.

Most read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെMost read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെ

English summary

Ways To Use Watermelon For Beautiful Skin in Malayalam

Watermelon is all you need to keep your skin hydrates, rejuvenated, glowing and fresh. Here is how to use it.
Story first published: Saturday, May 28, 2022, 13:00 [IST]
X
Desktop Bottom Promotion