For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെ

|

ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് ആരോഗ്യമുള്ള പല്ലും മോണയും നിലനിര്‍ത്താന്‍ മാത്രമാണെന്ന് നിങ്ങള്‍ കരുതിയോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി! അടിസ്ഥാനപരമായി ടൂത്ത് പേസ്റ്റിന് അതിനപ്പുറം നിരവധി ഉപയോഗങ്ങളുണ്ട്. സുന്ദരവും ആരോഗ്യകരവുമായ ചര്‍മ്മം ലഭിക്കാന്‍ സൗന്ദര്യ വിദഗ്ധര്‍ ടൂത്ത് പേസ്റ്റിന്റെ ഉപയോഗം ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ മുഖക്കുരു ഉണങ്ങാന്‍ മാത്രമല്ല, ചര്‍മ്മം തിളങ്ങാനും ടൂത്ത്‌പേസ്റ്റ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന് ടൂത്ത് പേസ്റ്റിന്റെ ഉപയോഗങ്ങള്‍ എന്തൊക്കെയാണെന്നും അവ ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്നും അറിയാന്‍ ലേഖനം വായിക്കൂ.

Most read: ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയുംMost read: ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയും

ചര്‍മ്മം വെളുപ്പിക്കാന്‍

ചര്‍മ്മം വെളുപ്പിക്കാന്‍

ചര്‍മ്മം വെളുപ്പിക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച പ്രതിവിധിയാണ് ടൂത്ത് പേസ്റ്റ്. 1 ടേബിള്‍സ്പൂണ്‍ ടൂത്ത് പേസ്റ്റും ഏതാനും തുള്ളി നാരങ്ങാനീരും കലര്‍ത്തി ചര്‍മ്മത്തില്‍ ഫേസ് പാക്ക് ആയി പുരട്ടുക. ഇത് 15 മിനിറ്റ് വെച്ച ശേഷം കഴുകി കളയുക. ഇങ്ങനെ പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തും.

മുഖക്കുരു നീക്കാന്‍ ടൂത്ത് പേസ്റ്റ്

മുഖക്കുരു നീക്കാന്‍ ടൂത്ത് പേസ്റ്റ്

മിക്കവരുടെയും പ്രധാന ചര്‍മ്മപ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരുവിന് പരിഹാരമായി നിങ്ങള്‍ക്ക് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. മുഖക്കുരുവിന് മുകളില്‍ ജെല്‍ അല്ലാത്ത ടൂത്ത് പേസ്റ്റ് പുരട്ടി ഒരു രാത്രി വിടുക. ടൂത്ത് പേസ്റ്റ് നിങ്ങളുടെ മുഖക്കുരുവില്‍ നിന്ന് എണ്ണ ആഗിരണം ചെയ്യുകയും അതിനെ നിര്‍ജ്ജലീകരണം ചെയ്യുകയും ചെയ്യും, അതിന്റെ ഫലമായി അടുത്ത ദിവസം രാവിലെ മുഖക്കുരു ഉണങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകും.

Most read:പൂ പോലെ മൃദുലമായ കൈകള്‍ വേണോ; ഇത് ചെയ്താല്‍ മതിMost read:പൂ പോലെ മൃദുലമായ കൈകള്‍ വേണോ; ഇത് ചെയ്താല്‍ മതി

 കറുത്ത പാടുകള്‍ക്ക് പരിഹാരം

കറുത്ത പാടുകള്‍ക്ക് പരിഹാരം

പാടുകള്‍ക്കും കറുത്ത പാടുകള്‍ക്കും പരിഹാരം കാണുന്നതിന് ടൂത്ത് പേസ്റ്റ് ഒരു അത്ഭുതകരമായ പ്രതിവിധിയാണ്. ടൂത്ത് പേസ്റ്റും കുറച്ച് പാലും കൊണ്ട് ഒരു ഫെയ്‌സ് പായ്ക്ക് ഉണ്ടാക്കുക. നിങ്ങളുടെ മുഖം നന്നായി കഴുകി പാടുകളുള്ള സ്ഥലത്ത് ഇത് പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയുക. മികച്ച ഗുണങ്ങള്‍ക്കായി ഈ പാക്കില്‍ ഏതാനും തുള്ളി തക്കാളി നീരും നിങ്ങള്‍ക്ക് ചേര്‍ക്കാം.

ചുളിവുകള്‍ നീക്കാന്‍

ചുളിവുകള്‍ നീക്കാന്‍

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മുഖത്തെ ചുളിവുകളും മാറ്റാം. ചുളിവുള്ള സ്ഥലത്ത് കുറച്ച് ടൂത്ത് പേസ്റ്റ് പുരട്ടി ഒരു രാത്രി മുഴുവന്‍ വെക്കുക. പിറ്റേന്ന് രാവിലെ കഴുകി കളയുക. വ്യത്യാസം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

Most read:പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂMost read:പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂ

ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും

ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും

നമ്മളില്‍ മിക്കവരുടെയും പ്രധാന പ്രശ്നങ്ങളാണ് ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും. അവയില്‍ നിന്ന് മുക്തി നേടാന്‍ അല്‍പം പ്രയാസമാണ്. എന്നിരുന്നാലും, ഈ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ബ്ലാക്ക്ഹെഡ്സിന്, കുറച്ച് ടൂത്ത് പേസ്റ്റ് എടുത്ത് അതില്‍ കുറച്ച് ഉപ്പും പുതിനയിലയും മിക്‌സ് ചെയ്യുക. ഇത് ബ്ലെന്‍ഡറില്‍ ഇട്ട് മിനുസമാര്‍ന്ന പേസ്റ്റ് ആക്കി ബ്ലാക്ക്ഹെഡ് സാധ്യതയുള്ള സ്ഥലങ്ങളില്‍ പുരട്ടി 5 മിനിറ്റിനു ശേഷം കഴുകിക്കളയുക. വൈറ്റ്‌ഹെഡ്‌സിന്, ടൂത്ത് പേസ്റ്റും വെള്ളവും കലര്‍ത്തുക. വൈറ്റ്‌ഹെഡ് സാധ്യതയുള്ള പ്രദേശങ്ങള്‍ ഇതുപയോഗിച്ച് ബ്രഷ് ചെയ്യുക. ഈ ആവശ്യത്തിനായി ഒരു ബേബി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക.

മുഖത്തെ അമിതരോമങ്ങള്‍ നീക്കാന്‍

മുഖത്തെ അമിതരോമങ്ങള്‍ നീക്കാന്‍

ടൂത്ത് പേസ്റ്റ് നാരങ്ങാനീരും ഉപ്പും പഞ്ചസാരയുമായി യോജിപ്പിക്കുക. ഈ പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. രോമം വളരുന്നതിന് എതിരായി അതായത് മുകളിലേക്ക് വേണം മസാജ് ചെയ്യാന്‍. ഇങ്ങനെ പതിവായി ഉപയോഗിക്കുന്നത് മുഖത്തെ രോമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

Most read:വേനലില്‍ പതിവായി പുറത്തും തോളിലും കുരുക്കള്‍ വരാറുണ്ടോ? പ്രതിവിധി ഇത്Most read:വേനലില്‍ പതിവായി പുറത്തും തോളിലും കുരുക്കള്‍ വരാറുണ്ടോ? പ്രതിവിധി ഇത്

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

ടൂത്ത് പേസ്റ്റും വെള്ളവും കുറച്ച് ഉപ്പും ചേര്‍ത്ത് ഒരു ലായനി ഉണ്ടാക്കുക. എണ്ണമയമുള്ള ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് ദിവസവും രാവിലെ മുഖം കഴുകാന്‍ ഇത് ഉപയോഗിക്കുക.

മുഖത്തിന് തിളക്കം നല്‍കാന്‍

മുഖത്തിന് തിളക്കം നല്‍കാന്‍

മുഖത്തിന് തല്‍ക്ഷണ തിളക്കം നല്‍കാന്‍ ടൂത്ത് പേസ്റ്റ് സഹായിക്കും. ടൂത്ത് പേസ്റ്റുകളില്‍ വൈറ്റ്‌നിംഗ് ഏജന്റുകളുണ്ട്, അത് തല്‍ക്ഷണ തിളക്കം നല്‍കാന്‍ നിങ്ങളെ സഹായിക്കും. ഒരു പാത്രത്തില്‍ കുറച്ച് ടൂത്ത് പേസ്റ്റ് എടുത്ത് ഒരു ടീസ്പൂണ്‍ തേനും കുറച്ച് റോസ് വാട്ടറും ചേര്‍ക്കുക. ഈ മിശ്രിതം ചര്‍മ്മത്തില്‍ തുല്യമായി പുരട്ടി 10 മിനിറ്റ് വച്ചശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക. മോയ്സ്ചറൈസര്‍ ഉപയോഗിക്കുക.

Most read:പ്രശ്‌നങ്ങള്‍ തീര്‍ത്ത് സുന്ദരമായ ചര്‍മ്മം നേടാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍Most read:പ്രശ്‌നങ്ങള്‍ തീര്‍ത്ത് സുന്ദരമായ ചര്‍മ്മം നേടാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

കഴുത്തിലെ ഇരുണ്ട വരകള്‍ നീക്കാന്‍

കഴുത്തിലെ ഇരുണ്ട വരകള്‍ നീക്കാന്‍

കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട വരകള്‍ പലപ്പോഴും അരോചകമായി തോന്നുന്നു. ഇവ വളരെ വൃത്തികെട്ടതായി കാണപ്പെടുന്നു. ഈ ലൈനുകള്‍ ഒഴിവാക്കാന്‍, ടൂത്ത് പേസ്റ്റും വെള്ളവും കലര്‍ത്തി കഴുത്തില്‍ പുരട്ടുക. പേസ്റ്റ് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ചര്‍മ്മത്തില്‍ ടൂത്ത് പേസ്റ്റ് പ്രയോഗിക്കുന്നതിന് മുമ്പ്, നിങ്ങള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ചര്‍മ്മത്തിന് പല്ല് വെളുപ്പിക്കുന്ന ടൂത്ത് പേസ്റ്റ് ഉപയോഗിക്കരുത്. ഇത്തരത്തിലുള്ള ടൂത്ത് പേസ്റ്റുകളില്‍ കൃത്രിമ ബ്ലീച്ച് അടങ്ങിയിട്ടുണ്ട്, ഇത് പ്രയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ പ്രകോപനമുണ്ടാവുകയും അതിന്റെ ഫലമായി ഇരുണ്ട പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇത്തരം ടൂത്ത് പേസ്റ്റുകളില്‍ സാധാരണയായി ഫ്‌ളൂറൈഡ് അടങ്ങിയിട്ടുണ്ട്. ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുറഞ്ഞ ഫ്‌ളൂറൈഡ് ലെവല്‍ ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

Most read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം; രക്തചന്ദനം ഇങ്ങനെ പുരട്ടിയാല്‍ ഫലംMost read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം; രക്തചന്ദനം ഇങ്ങനെ പുരട്ടിയാല്‍ ഫലം

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

നിങ്ങള്‍ക്ക് വളരെ സെന്‍സിറ്റീവ് ചര്‍മ്മമോ വളരെ വരണ്ട ചര്‍മ്മമോ ആണെങ്കില്‍, നിങ്ങളുടെ കൈത്തണ്ടയില്‍ ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തണം. നിങ്ങളുടെ കഴുത്തിന്റെ പിന്‍ഭാഗത്തും ഈ പരിശോധന നടത്താം. നിങ്ങള്‍ക്ക് കത്തുന്ന സംവേദനമോ പ്രകോപനമോ അനുഭവപ്പെടുകയാണെങ്കില്‍, ചര്‍മ്മത്തിന് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് ഒഴിവാക്കുക. കൂടാതെ, തേന്‍, റോസ് വാട്ടര്‍ തുടങ്ങിയ ചില ഘടകങ്ങളുമായി ടൂത്ത് പേസ്റ്റ് കലര്‍ത്തിയാല്‍ അത് വളരെ നല്ലതാണ്. ടൂത്ത് പേസ്റ്റ് നിങ്ങളുടെ ചര്‍മ്മത്തില്‍ മൃദുവായിരിക്കും. സള്‍ഫേറ്റ് കുറവോ ഇല്ലാത്തതോ ആയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക.

English summary

Ways to Use Toothpaste For Skincare in Malayalam

Here are some must try this hack using toothpaste for your skin. Take a look.
Story first published: Tuesday, May 17, 2022, 11:01 [IST]
X
Desktop Bottom Promotion