For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറമല്ല നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ബാക്കി പ്രശ്‌നത്തിന് പരിഹാരം തൈരിലുണ്ട്

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തൈര് എപ്പോഴും മികച്ചത് തന്നെയാണ്. വെറും തൈര് മുഖത്ത് തേച്ചാല്‍ പോലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ തന്നെ നിങ്ങളഎ അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ ഇതിനോടൊപ്പം മറ്റ് ചില ചേരുവകള്‍ കൂടി ചേരുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. തൈര് സാധാരണ ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ പ്രാധാന്യത്തോടെ സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് അറിയുന്നില്ല.

Ways To Use Curd For Smooth And Glowing Skin

തക്കാളി കൊണ്ട് തുടുക്കാത്ത ചര്‍മ്മമില്ല; പക്ഷേ ഉപയോഗം ഇങ്ങനെ വേണംതക്കാളി കൊണ്ട് തുടുക്കാത്ത ചര്‍മ്മമില്ല; പക്ഷേ ഉപയോഗം ഇങ്ങനെ വേണം

സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകളേയും നമുക്ക് തൈര് ഉപയോഗിച്ച് ഇല്ലാതാക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. തൈര് ഉപയോഗിക്കുന്നത് നിങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ചര്‍മ്മത്തിലുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പല പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ ഒരല്‍പം തൈരിന് സാധിക്കും എന്നുള്ളതാണ് സത്യം.

യൗവ്വനം നിലനിര്‍ത്താന്‍

യൗവ്വനം നിലനിര്‍ത്താന്‍

യുവത്വം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. തൈര് പുരട്ടുന്നത് നിങ്ങളുടെ എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. ഇതിവുള്ള ലാക്റ്റിക് ആസിഡും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആണ് നിങ്ങളെ സഹായിക്കുന്നത്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ എല്ലാ ദുരിതങ്ങളെയും അകറ്റി നിര്‍ത്തുകയും തിളക്കമാര്‍ന്നതും കുറ്റമറ്റതുമായ ചര്‍മ്മം നേടാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍, നിങ്ങളുടെ ഓരോ ചര്‍മ്മപ്രശ്‌നത്തിനും എളുപ്പവും പ്രകൃതിദത്തവുമായ അഞ്ച് തൈര് മാസ്‌കുകള്‍ ഇതാ.

കടലമാവും തൈരും

കടലമാവും തൈരും

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടി വരുമ്പോള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. എന്നാല്‍ തൈരില്‍ അല്‍പം കടലമാവും കൂടി ചേരുമ്പോള്‍ അത് എങ്ങനെ നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയുന്നില്ല. ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നതിന് മികച്ചതാണ് കടലമാവും തൈരും ചേര്‍ന്ന മിശ്രിതം. 1 ടീസ്പൂണ്‍ തേന്‍ 1 ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. മുഖം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുന്നതിനുമുമ്പ് 15-20 മിനിറ്റ് ഈ മിശ്രിതം മുഖത്തുണ്ടാവേണ്ടതാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് അതുപോലെ തന്നെ സൗന്ദര്യത്തിനും. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓട്‌സിനുള്ള പങ്ക് ചില്ലറയല്ല. ഒരു മികച്ച പ്രഭാതഭക്ഷണം എന്നതിനപ്പുറം ഓട്‌സ് നിങ്ങളുടെ ചര്‍മ്മത്തിന് മികച്ചതാണ്. അതിനാല്‍, നിങ്ങള്‍ക്ക് ചര്‍മ്മ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍, ഈ ഫെയ്‌സ് മാസ്‌ക് നിങ്ങളുടെ മികച്ച ഓപ്ഷനായി മാറും. 1 ടീസ്പൂണ്‍ ഓട്‌സ് 1 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് ഒരു ടീസ്പൂണ്‍ തൈര് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി വരണ്ടതുവരെ ഇരിക്കട്ടെ. തണുത്ത വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

ചര്‍മ്മത്തില്‍ നാരങ്ങ നീര് നേരിട്ട് പ്രയോഗിക്കുന്നത് അല്‍പം പ്രശ്‌നമുണ്ടാക്കുന്നതാണ്. .എന്നാല്‍ ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങളും നല്‍കുന്നുണ്ട്. ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന തരത്തില്‍ ബ്ലീച്ചിംഗ് ഗുണങ്ങളും ഇതിലുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ 1 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റ് ഇരിക്കട്ടെ. ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. മുഖത്തെ പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

മഞ്ഞളും തൈരും

മഞ്ഞളും തൈരും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ വളരെ മികച്ചതാണ്. എന്നാല്‍ മഞ്ഞള്‍ തൈര് മിക്‌സ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സോഫ്റ്റ് സ്‌കിന്‍ ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 2 ടീസ്പൂണ്‍ തൈരും ചേര്‍ത്ത് 2 ടീസ്പൂണ്‍ ചന്ദനപ്പൊടി ചേര്‍ത്ത് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15-20 മിനിറ്റ് ഇരിക്കട്ടെ. തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

പഴവും തൈരും

പഴവും തൈരും

സൗന്ദര്യ സംരക്ഷണത്തിന് പഴവും ഏറ്റവും മികച്ചത് തന്നെയാണ്. ഇത് ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നുണ്ട്. നേര്‍ത്ത വരകളുടെയും ചുളിവുകളുടെയും പ്രതിരോധത്തിന് വേണ്ടി നമുക്ക് ഇത് ഉയോഗിക്കാവുന്നതാണ്. പഴം നല്ലതുപോലെ പഴുത്തത് അല്‍പം ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി ഉണക്കിക്കഴിഞ്ഞതിന് ശേഷം നിങ്ങള്‍ക്ക് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

Read more about: curd face മുഖം തൈര്
English summary

Ways To Use Curd For Smooth And Glowing Skin

Here in this article we are discussing about ways to use curd for smooth ang glowing skin. Take a look.
X
Desktop Bottom Promotion