For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ എയിലുണ്ട് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നത്തിനും പരിഹാരം

|

സൗന്ദര്യ സംരക്ഷണം ഒരിക്കലും വെറും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഭക്ഷണത്തിന്റെ കാര്യത്തിലും നമ്മള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തെ നമുക്ക് നല്ല സൂപ്പറായി പരിപാലിക്കാന്‍ സാധിക്കുന്നുണ്ട്. കഴിക്കുന്ന ആാരം നമ്മുടെ ചര്‍മ്മത്തിനേയും സ്വാധീനിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഭക്ഷണം അനിവാര്യം തന്നെയാണ്. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ചില വിറ്റാമിനുകള്‍ ചേരുമ്പോള്‍ അത് തന്നെയാണ് നമ്മുടെ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും. വിറ്റാമിന്‍ എ ഇത്തരത്തില്‍ ഒന്നാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ചര്‍മ്മത്തിന്റെആരോഗ്യം സംരക്ഷിക്കുന്നു.

ഏത് കേടുബാധിച്ച മുടിക്കും ഇനി കരുത്ത് നല്‍കാന്‍ മുട്ട സൂത്രംഏത് കേടുബാധിച്ച മുടിക്കും ഇനി കരുത്ത് നല്‍കാന്‍ മുട്ട സൂത്രം

ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യത്തേക്കാള്‍ ശാരീരിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നു. നമ്മള്‍ കഴിക്കുന്നത് നമ്മുടെ രൂപത്തെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. കാരണം നമ്മുടെ ഭക്ഷണക്രമം നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു, അതിനാല്‍ ഏത് ഭക്ഷണങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്. പോഷകങ്ങള്‍, പ്രത്യേകിച്ച് വിറ്റാമിനുകള്‍, നമ്മുടെ ചര്‍മ്മത്തിന് ഗുണം ചെയ്യും. വിറ്റാമിന്‍ എ നിങ്ങളുടെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ഒരു വിറ്റാമിനാണ്. ഇത് ഏതൊക്കെ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്, എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ചര്‍മ്മത്തിന് വിറ്റാമിന്‍ എയുടെ ഗുണങ്ങള്‍

ചര്‍മ്മത്തിന് വിറ്റാമിന്‍ എയുടെ ഗുണങ്ങള്‍

വിറ്റാമിന്‍ എയില്‍ റെറ്റിനോള്‍ ഉള്‍പ്പെടുന്നു, ഇത് പുതിയ ചര്‍മ്മകോശങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതുക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ എയില്‍ ആന്റിഓക്സിഡന്റുകളായ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. അതു മാത്രമല്ല, വിറ്റാമിന്‍ എ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഭക്ഷണത്തില്‍ വിറ്റാമിന്‍ എ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഏതൊക്കെയാണ് വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

തക്കാളി

തക്കാളി

ചുവന്ന തക്കാളി വിറ്റാമിന്‍ എ യുടെ നല്ല ഉറവിടമാണ്, ഇവയാകട്ടെ നാം ദൈനംദിന പാചകത്തില്‍ ധാരാളം ഉപയോഗിക്കുന്നു. തക്കാളി കറിക്ക് മാത്രമായി ഉപയോഗിക്കുന്നതിന് പുറമേ തക്കാളി സൂപ്പ്, തക്കാളി ചട്ണി എന്നിവ നിങ്ങള്‍ക്ക് തയ്യാറാക്കാം. ഇതെല്ലാം നിങ്ങളുടെ ചര്‍മ്മത്തിന് ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നത് പോലെ തന്നെ ഏത് സൗന്ദര്യ പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് തക്കാളി സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് തക്കാളി.

കാരറ്റ്

കാരറ്റ്

ഇന്ത്യന്‍, വിദേശ വിഭവങ്ങളില്‍ പ്രശസ്തമായ മറ്റൊരു പച്ചക്കറിയാണ് കാരറ്റ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഒരു കപ്പ് ക്യാരറ്റ് കഴിക്കുന്നത് നിങ്ങളുടെ പ്രതിദിന വിറ്റാമിന്‍ എയുടെ ഏകദേശം 334 ശതമാനം നല്‍കും. അതുകൊണ്ട് തന്നെ ദിവസവും ഒരു കാരറ്റ് എങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിലൂടെ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് കാരറ്റ് എന്നതില്‍ രണ്ടാമതൊരു ചിന്ത വേണ്ട.

ചീരയും ഉലുവയും

ചീരയും ഉലുവയും

ചീരയും ഉലുവയും എല്ലാം വിറ്റാമിന്‍ എയുടെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പോലുള്ള പച്ച ഇലക്കറികളും വിറ്റാമിന്‍ എ അടങ്ങിയതാണ്. ഈ പച്ചക്കറികള്‍ നിങ്ങളുടെ പതിവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന് മാത്രമല്ല ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഒരു കാരണവശാലും ഇത് ഒഴിവാക്കേണ്ടതില്ല. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഇത് ഉപയോഗിക്കാവുന്നതാണ്.

കാപ്‌സിക്കം

കാപ്‌സിക്കം

കാപ്‌സിക്കം പലപ്പോഴും നാട്ടിന്‍ പുറങ്ങളില്‍ സാധാരണ ഉപയോഗിക്കാറില്ല. എന്നാല്‍ എന്തെങ്കിലും പ്രത്യേക വിഭവം ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിേക്കണ്ടത് ഇത് വിറ്റാമിന്‍ എ യുടെ കലവറയാണ് എന്നതാണ്. അതുകൊണ്ട് തന്നെ ദിവസവും കാപ്‌സിക്കം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞയും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇത് സൗന്ദര്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ മുട്ടയുടെ മഞ്ഞ നമുക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. വിറ്റാമിന്‍ ഡി കൂടാതെ, മുട്ടയുടെ മഞ്ഞക്കരു നല്ല അളവില്‍ വിറ്റാമിന്‍ എയും നല്‍കുന്നു, ഇത് നമ്മുടെ ചര്‍മ്മത്തിന് ഉത്തമമാണ്. നല്ല ആരോഗ്യത്തിനും സുന്ദരമായ ചര്‍മ്മത്തിനും മുട്ട മിതമായ അളവില്‍ കഴിക്കുക.

മത്തങ്ങ

മത്തങ്ങ

മത്തങ്ങയില്‍ ഒരുതരം കരോട്ടിനോയ്ഡ് അടങ്ങിയിട്ടുണ്ട് - ആല്‍ഫ -കരോട്ടിന്‍ - ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ അനുസരിച്ച്, 100 ഗ്രാം മത്തങ്ങ നിങ്ങള്‍ക്ക് 2100 മൈക്രോഗ്രാം വിറ്റാമിന്‍ എ നല്‍കുന്നു. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കി മാറ്റുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ഫ്രഷ്‌നസ് നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.

ബ്രോക്കോളി

ബ്രോക്കോളി

കോളിഫ്‌ലവര്‍ പോലുള്ള ക്രൂസിഫറസ് പച്ചക്കറികളില്‍ ധാരാളം വിറ്റാമിന്‍ എ, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എയും ഇതിന്റെ പ്രത്യേകതയാണ്. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അലര്‍ജി പോലുള്ള അസ്വസ്ഥതകളും ചര്‍മ്മ പ്രശ്‌നങ്ങളും എല്ലാം ഇല്ലാതാവുന്നുണ്ട്. എന്നും ബ്രോക്കോളി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Vitamin A-rich Foods Help You To Maintain Healthy skin

Here in this article we are sharing some vitamin A rich foods help you to maintain healthy skin. Take a look.
Story first published: Thursday, September 16, 2021, 11:48 [IST]
X
Desktop Bottom Promotion