For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരം

|

പുറം അന്തരീക്ഷത്തിലെ എല്ലാ പരിക്കുകളും ആദ്യം ഏറ്റുവാങ്ങുന്നത് നമ്മുടെ ചര്‍മ്മമാണ്. ഓരോ ദിവസവും മലിനീകരണം, മുഖക്കുരു, പ്രകോപനം, അലര്‍ജികള്‍, ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവയുമായി ചര്‍മ്മം പോരാടുന്നു. കഠിനമായ ഈ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ഓരോ നിമിഷവും ചിന്തിക്കുന്നവരുണ്ടാകും. അത്തരക്കാര്‍ക്കുള്ള ഒരു ഗൈഡ് ആണ് ഈ ലേഖനം.

Most read: മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്Most read: മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്

ചര്‍മ്മ സുഷിരങ്ങള്‍ എണ്ണയും അഴുക്കും കൊണ്ട് അടഞ്ഞുപോകുമ്പോള്‍ ഉണ്ടാകുന്ന ചര്‍മ്മ അവസ്ഥയാണ് മുഖക്കുരു. മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും നിങ്ങളുടെ ആന്തരിക ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. നിങ്ങള്‍ക്ക് വയറ്റിലെ അസുഖമോ രക്തത്തില്‍ പോഷകങ്ങളുടെ കുറവോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചര്‍മ്മത്തില്‍ മുഖക്കുരു പ്രത്യക്ഷപ്പെടാം. വൃത്തിയുള്ളതും കുറ്റമറ്റതുമായ ചര്‍മ്മം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില പച്ചക്കറികളുണ്ട്. ഇവ നിങ്ങള്‍ കഴിക്കുകയോ പുറമേ പ്രയോഗിക്കുകയോ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖക്കുരു പ്രശ്‌നം നീക്കാവുന്നതാണ്. മുഖക്കുരു തടയാനായി ഈ സൂപ്പര്‍ ഫുഡുകള്‍ കഴിക്കുന്നതു കൂടാതെ എല്ലാ ദിവസവും ധാരാളം വെള്ളം കുടിക്കുകയും വേണം.

കാരറ്റ്

കാരറ്റ്

വിറ്റാമിനുകളുടെ കലവറയാണ് ക്യാരറ്റ്. കാരറ്റിലുള്ള ആന്റി ഓക്സിഡുകള്‍ പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ യൗവ്വനം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. മുഖക്കുരു, വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍ എന്നിവയകറ്റാനും ക്യാരറ്റ് മികച്ചതാണ്. കറുവപ്പട്ട ക്യാരറ്റ് ഫേസ് പാക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. രണ്ട് സ്പൂണ്‍ ക്യാരറ്റ് ജ്യൂസ്, രണ്ട് സ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ കറുവപ്പട്ട പൊടി എന്നിവ ചേര്‍ത്ത് 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം മുഖം കഴുകുക. ആഴ്ചയില്‍ നാല് തവണയെങ്കിലും ഇത് ചെയ്യുക.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. ഇതിലെ പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ എ, ഇ എന്നിവയെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമുള്ളവയാണ്. മുഖക്കുരുവിന്റെ പാടുകള്‍ നീക്കാനായി നിങ്ങളുടെ ഭക്ഷണത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുക. ബീറ്റ്‌റൂട്ട് ജ്യൂസ് മുഖക്കുരുവില്‍ പുരട്ടുന്നതും ഉത്തമമാണ്. ചുരുങ്ങിയ ദിവസം കൊണ്ട് നിങ്ങള്‍ക്ക് ഫലങ്ങള്‍ കാണാവുന്നതാണ്.

Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍

കക്കിരി

കക്കിരി

സൗന്ദര്യ സംരക്ഷിക്കാന്‍ മിക്കവരും ഉപയോഗിക്കുന്ന പച്ചക്കറിയാണ് കക്കിരി. ചര്‍മ്മത്തിന് കക്കിരിയിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ ചെറുതല്ല. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് കക്കിരിയുടെ പ്രത്യേകത. മുഖക്കുരു നീക്കാന്‍ ഉത്തമമായ പച്ചക്കറിയാണ് ഇത്. മുഖക്കുരു പ്രശ്‌നം ഉള്ളവര്‍ക്ക് ചര്‍മ്മത്തില്‍ കഴിയുന്നത്ര ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. നന്നായി ജലാംശമുള്ള ചര്‍മ്മത്തില്‍ മുഖക്കുരു വരാനുള്ള സാധ്യത കുറവാണ്. അതിനാല്‍, ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണ് കക്കിരി കഴിക്കുന്നത്. മുഖത്ത് ഫേഷ്യലുകള്‍ക്കായും നിങ്ങള്‍ക്ക് കക്കിരി ഉപയോഗിക്കാവുന്നതാണ്. കക്കിരി മുഖത്ത് തേക്കുന്നതു വഴി മുഖത്തെ അമിതമായ എണ്ണമയവും വരള്‍ച്ചയും ഒഴിവാക്കാവുന്നതാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ ഇതിലുണ്ട്. ചര്‍മ്മത്തിനും ബ്രൊക്കോളി മികച്ചതാണ്. 100 ഗ്രാം ബ്രൊക്കോളിയില്‍ പ്രതിദിന ആവശ്യത്തിനുള്ള അളവില്‍ വിറ്റാമിന്‍ സിയുണ്ട്. ഇത് ഓറഞ്ചിലുള്ളതിനെക്കാളും വളരെ കൂടുതലാണ്. വിറ്റാമിന്‍ സി ശരീരം നന്നായി ആഗിരണം ചെയ്യുന്നതിനാല്‍ മുഖക്കുരു തടയാന്‍ മികച്ച ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. നിങ്ങളുടെ ശരീരത്തിലെ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിച്ച് ബ്രൊക്കോളി ചര്‍മ്മത്തെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. മികച്ച ചര്‍മ്മത്തിന് ആവശ്യമായ കൊളാജന്‍ എന്ന പ്രോട്ടീന്‍ സൃഷ്ടിക്കുന്നതിനും ബ്രൊക്കോളി പങ്കുവഹിക്കുന്നു. ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, വിറ്റാമിന്‍ എ എന്നിവ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാതെ കാക്കുന്നു.

Most read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങുംMost read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങും

നാരങ്ങ

നാരങ്ങ

സൗന്ദര്യചികിത്സകളില്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് നാരങ്ങ. മുഖക്കുരു ചികിത്സയ്ക്ക് നാരങ്ങ വളരെ ഫലപ്രദമാണ്. ചര്‍മ്മത്തിന് ഉത്തമമായ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. അവയ്ക്ക് സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ഈ ധാതുക്കളും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിന്റെയും നഖങ്ങളുടെയും മുടിയുടെയും രൂപവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

സൗന്ദര്യ സംരക്ഷണത്തിന് പ്രധാനമാണ് വെളുത്തുള്ളി. ചര്‍മ്മം വരണ്ട് പൊട്ടുന്നതു തടയാനും മുഖക്കുരുവിന് പ്രതിവിധിയായും വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളിയിലെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ സവിശേഷതകള്‍ നിറഞ്ഞ അല്ലിസിന്‍ എന്ന സംയുക്തം മുഖത്തെ പാടുകള്‍ നീക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു. മുഖം സംരക്ഷിക്കുന്ന മറ്റ് ഘടകങ്ങള്‍ക്കൊപ്പം മാത്രം വെളുത്തുള്ളി ഉപയോഗിക്കുക.

Most read:ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതിMost read:ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതി

ജീരകം

ജീരകം

മുഖക്കുരു തടയാനുള്ള മറ്റൊരു പ്രതിവിധിയാണ് ജീരകം. കിടക്കാന്‍ നേരത്ത് ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടുന്നത് മുഖക്കുരു കുറക്കാന്‍ സഹായിക്കും. ജീരകത്തിലെ സിങ്കാണ് ഇതിന് സഹായിക്കുന്നത്. മുഖക്കുരു മാറ്റാനായി ലഭിക്കുന്ന പല ക്രീമുകളിലും സിങ്ക് അടങ്ങിയിട്ടുണ്ട്.

മഞ്ഞള്‍

മഞ്ഞള്‍

വീക്കം കുറയ്ക്കാന്‍ അറിയപ്പെടുന്ന ശക്തമായ ആന്റിഓക്സിഡന്റായ കുര്‍ക്കുമിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ കുറയ്ക്കാനും കഴിയും. മുഖക്കുരു നീക്കാനായി ഇത് നിങ്ങള്‍ക്ക് ആഹാരമാക്കുകയോ പുറത്ത് പ്രയോഗിക്കുകയോ ചെയ്യാം.

English summary

Vegetables That Helps To Prevent Acne

Here are some vegetables that can be used to remove acne. Take a look.
X
Desktop Bottom Promotion