Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഏത് പ്രായത്തിലും യുവത്വം കാത്തു സൂക്ഷിക്കാന്‍ ഈ പഴം ദിനവും
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സമയവും പണവും ചിലവാക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും ചര്‍മ്മത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളേയും ഇല്ലാതാക്കാന്‍ മാര്‍ക്കറ്റില്‍ ലഭ്യമായ പല സൗന്ദര്യ സംരക്ഷണ വസ്തുക്കളും പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ അല്പം പ്രയാസം നല്‍കുന്നതാണ്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത നാടന്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാനാണ്.

ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യത്തിനും വേണ്ടി ധാരാളം സമയം ചിലവാക്കുന്നവരാണ് പലരും. പക്ഷേ ചര്‍മ്മത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ച് ചില ഭക്ഷണങ്ങളുമായി മുന്നോട്ട് പോയാല്‍ വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കുന്നു. അകാല വാര്‍ദ്ധക്യം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സബര്‍ജില്ലി ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

വിറ്റാമിന്‍ സി ധാരാളം
വിറ്റാമിന്‍ സിയുടെ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് സബര്‍ജില്‍. സിട്രസ് പഴങ്ങളില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് സബര്‍ജില്‍. മോശം ഭക്ഷണക്രമം, സമ്മര്‍ദ്ദം എന്നിവ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസില്‍ നിന്നുള്ള പ്രശ്നങ്ങളെ തടയുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് സബര്‍ജില്‍. ഇത് നിങ്ങള്‍ക്ക് ആരോഗ്യത്തിനും യുവത്വം കാത്തു സൂക്ഷിക്കുന്നതിനും എല്ലാം മികച്ചത് തന്നെയാണ്. പിയേഴ്സ് ചര്‍മ്മത്തിന്റെ വരള്‍ച്ചയും ചുളിവുകളും കുറയ്ക്കുന്നു. ഇതാണ് പ്രായാധിക്യത്തെ പ്രശ്നത്തിലാക്കുന്ന പ്രധാന കാരണം. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി സബര്‍ജില്‍ ശീലമാക്കാം. അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്ന തരത്തിലുള്ള ഗുണങ്ങളും ഈ പഴത്തിനുണ്ട്.

മുഖക്കുരുവിനെ പ്രതിരോധിക്കുന്നു
മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നമുക്ക് ദിവസവും സബര്‍ജില്‍ ശീലമാക്കാം. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും തന്നെയാണ് ചര്‍മ്മം ക്ലിയറാക്കുന്നതിന് സഹായിക്കുന്നത്. അതുവഴി മുഖത്തെ വീക്കവും പാടുകളും കുറയ്ക്കുന്നു. കൂടാതെ സബര്‍ജില്ലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ മൃദുവും മിനുസവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് സംശയമേതുമില്ലാതെ ഇന്ന് തന്നെ നിങ്ങള്‍ക്ക് സബര്‍ജില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.

എങ്ങനെ ഉള്‍പ്പെടുത്താം?
ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എങ്ങനെ നിങ്ങള്‍ക്ക് സബര്‍ജില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം എന്ന് നമുക്ക് നോക്കാം. സബര്‍ജില്‍ പലപ്പോഴും അടങ്ങിയിട്ടുള്ള ഫേസ് വാഷ് മുതല്‍ ക്രീമുകള്‍ സ്ക്രബ്ബറുകള്‍ എന്നിവയും നമ്മളില്‍ പലരും ആദ്യമേ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ അത് നമുക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്നും എങ്ങനെ ഇവ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാക്കാം എന്നും പൊതുവായ ഒരു ധാരണ ഉണ്ടാക്കിയെടുക്കാം. വീട്ടില്‍ തന്നെ ഇവ തയ്യാറാക്കാം എന്നതാണ് ആരോഗ്യമുള്ള ചര്‍മ്മത്തിനെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍.

പേരയ്ക്ക, ഓട്സ് ഫേസ് പാക്ക്
ഫേസ് പാക്ക് ചര്‍മ്മത്തില്‍ നല്കുന്ന അത്ഭുതം നിസ്സാരമല്ല. അതിന് വേണ്ടി പേരയില, ഓട്സ്, വെള്ളം എന്നിവ സബര്‍ജില്ലി ജ്യൂസില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കി തേച്ച് പിടിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്ത് കൃത്യമായി തേട്ട് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് പത്ത് മിനിറ്റ് കഴിഞ്ഞ് ചര്‍മ്മം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ പ്രായാധിക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പാടുകളും ചുളിവുകളും കുറക്കുകയും ചെയ്യുന്നു. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമായും കൂടെ ചേര്‍ക്കാവുന്നതാണ് ഈ ഫേസ് പാക്ക്.

മികച്ച മോയ്സ്ചുറൈസര്‍
ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുക എന്നത് വളരെയധികം സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിങ്ങളില്‍ ക്രീം പുരട്ടുന്നതിനേക്കാള്‍ ഫലപ്രദമായ മറ്റൊരു മോയ്സ്ചുറൈസര്‍ ഉണ്ട്. അതാണ് സബര്‍ജില്‍ മോയ്സ്ചുറൈസര്‍. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കുകയും മൃദുവായ ചര്‍മ്മത്തിന് സഹായിക്കുകയും ചെയ്യുന്നു. വേണമെങ്കില്‍ ഇത് പേസ്റ്റ് രൂപത്തിലാക്കി തേനും മിക്സ് ചെയ്ത് മുഖത്ത് മാസ്ക് ആയി ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിന്റെ അസ്വസ്ഥതയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാം.

എണ്ണമയം നിയന്ത്രിക്കുന്നു
എണ്ണമയം നിയന്ത്രിക്കുന്നതിന് ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ് സബര്‍ജില്‍. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ എണ്ണമയത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും അതിന് പരിഹാരം കാണുന്നതിനും നമുക്ക് സബര്‍ജില്‍ ഉപയോഗിക്കാവുന്നതാണ്. ഇതിന് വേണ്ടി പിയര്‍ പേസ്റ്റ് രൂപത്തില്‍ ആക്കി അതില്‍ തേന്‍ മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിറ്റ് ശേഷം നമുക്ക് ഇത് ഇളം ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് വേണ്ടി എളുപ്പപരിഹാരമാണ് ഇത്.

മികച്ച ഒരു സ്ക്രബ്ബര്‍
ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പിയര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലൊരു എക്സ്ഫോളിയേഷന്റെ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കാം. ഇതിലൂടെ ബ്ലാക്ക്ഹെഡ്സ് വൈറ്റ് ഹൈഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. ചര്‍മ്മം ക്ലിയറാവുന്നതിനും ഇതിലൂടെ സാധിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യാവുന്നതാണ്.

ചര്‍മ്മസംരക്ഷണത്തിന്
മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് നമുക്ക് ഈ ഫേസ്മാസ്ക് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി അല്പം തേങ്ങാപ്പാല്‍, ഓലീവ് ഓയില്‍, നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് സബര്‍ജില്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അഞ്ച് മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തില്‍ ആഴത്തില്‍ ഈ ഫേസ്പാക്ക് ഇറങ്ങിപ്പോവുകയും ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. എല്ലാം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്.



Click it and Unblock the Notifications