Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
മുഖത്തെ കറുപ്പും പാടും നീക്കി മികച്ച തിളക്കം ഉറപ്പ്; തുളസിയും ഈ കൂട്ടും മാത്രം മതി
മിക്ക ഇന്ത്യന്‍ വീടുകളിലും കാണപ്പെടുന്ന ഒരു സസ്യമാണ് തുളസി. പോഷകങ്ങള്‍ നിറഞ്ഞ തുളസിയുടെ ഔഷധഗുണങ്ങള്‍ എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇതുമാത്രമല്ല, തുളസിക്ക് നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാനുള്ള കഴിവുമുണ്ട്. തുളസിയുടെ ശാസ്ത്രീയ നാമം ഒസിമം സാങ്ചം എന്നാണ്. ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ലാമിയേസി കുടുംബത്തില്‍പെടുന്ന സസ്യമാണ്. ഈ ഔഷധ സസ്യം നിങ്ങളുടെ ഊര്‍ജ്ജം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ മനോഹരമായി മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.
നിങ്ങളുടെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ തുളസി ഉള്‍പ്പെടുത്താന്‍ എളുപ്പമുള്ള മാര്‍ഗ്ഗം അതൊരു ഫെയ്സ് മാസ്ക് ആയി പുരട്ടുക എന്നതാണ്. നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ നിങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ തയ്യാറാക്കി ഉപയോഗിക്കാന്‍ സാധിക്കും. തുളസിയും ഓട്സും ചേര്‍ന്നുള്ള ഈ ഫെയ്സ് പാക്ക് നിങ്ങളുടെ മുഖം തിളങ്ങാന്‍ മികച്ച രീതിയില്‍ ഫലപ്രദമാണ്. ചുരുങ്ങിയ ഉപയോഗം കൊണ്ടുതന്നെ ഇതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഇതാ, ഈ മാസ്ക് എങ്ങനെ തയ്യാറാക്കാണമെന്ന് നമുക്ക് നോക്കാം.

ചര്‍മ്മത്തിന് തുളസിയുടെ ഗുണങ്ങള്‍
തുളസി ഫേസ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തിന് എപ്പിഡെര്‍മല്‍ തകരാറുകള്‍ പരിഹരിക്കുന്നു. ഇത് നിങ്ങള്‍ക്ക് ചര്‍മ്മ ടോണ്‍ തുല്യമാക്കുന്നു. തുളസിക്ക് ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു. മൃതകോശങ്ങളും ടിഷ്യൂകളും നന്നാക്കുന്നതിലൂടെ ഇത് ബാഹ്യ ആക്രമണകാരികളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

മുഖക്കുരു, ചുളിവുകള്‍ തടയുന്നു
മുഖക്കുരു ഉണ്ടാകുന്നത് തടയുന്ന ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കുന്നു. ചുളിവുകള്‍, നേര്‍ത്ത വരകള്‍, കറുത്ത പാടുകള്‍, മുഖക്കുരു പാടുകള്‍ തുടങ്ങി നിരവധി ചര്‍മ്മ പ്രശ്നങ്ങളെ ചെറുക്കാന്‍ തുളസി സഹായിക്കുന്നു. തുളസി നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മ അണുബാധകള്‍ തടയുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് ഓട്സ് നല്കുന്ന ഗുണങ്ങള്‍
ഓട്സ് നിങ്ങളുടെ ചര്‍മ്മം മികച്ച രീതിയില്‍ എക്സ്ഫോളിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുകയും അധിക എണ്ണയില്‍ നിന്നും അഴുക്കില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ചൊറിച്ചിലും വരണ്ടതും പ്രകോപിതവുമായ ചര്‍മ്മത്തെ ശമിപ്പിക്കുന്ന ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പ്രോട്ടീനും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തിനും ശരീരത്തിനും മികച്ചതാണ്. ഓട്സ് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശവും തിളക്കവും നല്കുന്നു. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തില്‍ ഓട്സ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അധിക എണ്ണ നീക്കുകയും മുഖക്കുരു ചികിത്സിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

തുളസി ഫെയ്സ് പായ്ക്ക്
ആഴത്തില്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു ഔഷധമാണ് തുളസി. ഇതിലെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇത് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യകരമായ തിളക്കം പുനസ്ഥാപിക്കുകയും ചെയ്യുന്നു. ഈ പായ്ക്ക് നിങ്ങളുടെ മുഖ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്ത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം
1 ടീസ്പൂണ്‍ ഓട്സ്, 10-12 തുളസി ഇലകള്‍, 1 സ്പൂണ്‍ പാല് എന്നിവയാണ് നിങ്ങള്‍ക്ക് ഈ പായ്ക്കിനായി ആവശ്യം. ഓട്സ് ഒരു ബ്ലെന്‍ഡറില്‍ ചേര്‍ത്ത് നന്നായി പൊടിക്കുക. തുളസി ഇലകള്‍ പിഴിഞ്ഞ് നീരെടുക്കുക. ഈ നീരിലേക്ക് ഓട്സ് പൊടി, പാല് എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 5-10 മിനിറ്റ് നേരം മുഖം മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം വരണ്ടതാക്കാന്‍ വിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം വൃത്തിയാക്കുക. നിങ്ങളുടെ മുഖത്ത് പ്രകടമായ വ്യത്യാസം കാണുന്നതിന് ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്സ് മാസ്ക് പ്രയോഗിക്കുക.



Click it and Unblock the Notifications