Just In
- 1 hr ago
ശുക്രന് മേടം രാശിയിലേക്ക്: പ്രണയവും സാമ്പത്തികവും ഐശ്വര്യവും 5 രാശിക്ക് സ്വന്തം
- 3 hrs ago
മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം
- 4 hrs ago
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- 5 hrs ago
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
Don't Miss
- Finance
വയോജനങ്ങൾക്ക് പെൻഷനൊപ്പം നിക്ഷേപവും; മാസം 10,000 രൂപ വരെ പെൻഷൻ; ഉടൻ ചേരാം പദ്ധതിയിൽ
- Sports
IPL 2022: മുംബൈ ആ നാണക്കേട് ഉറപ്പിച്ചു! പക്ഷെ ഡല്‍ഹിയോളം ആരുമെത്തില്ല
- Movies
മധുവിധു തീരുംമുമ്പേ തിരിച്ചടി; കല്യാണിയേയും കിരണിനേയും വീട്ടില്‍ നിന്നിറക്കിവിട്ട് രാഹുല്‍
- News
ഗ്യാൻവാപി വിഷയം; ഔറംഗസേബിനെ വർഗീയവാദിയാക്കി മുദ്രകുത്താനുള്ള ശ്രമമെന്ന് കെടി ജലീൽ
- Technology
റിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
- Automobiles
കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാൻ TVS
- Travel
മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ
വേനല്‍ച്ചൂടില്‍ മുഖക്കുരു തടയാം; ഇവ പരീക്ഷിക്കൂ
മുഖക്കുരു ഒരു സാധാരണ പ്രശ്നമാണ്. എന്നാല്‍ പലരും ഇതിനെ ഭയക്കുന്നു, പ്രത്യേകിച്ച് കൗമാരക്കാര്‍. പല കാരണങ്ങളാലും നിങ്ങള്‍ക്ക് മുഖക്കുരു വരാം. ചില സീസണുകളില്‍ ഇത് വര്‍ധിക്കുന്നു. വേനല്‍ക്കാലത്ത് മുഖക്കുരു പ്രശ്നങ്ങള്‍ അധികമായി കണ്ടുവരുന്നു. മുഖക്കുരു രഹിത ചര്‍മ്മം ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, ഈ ലേഖനം വായിക്കേണ്ടതുണ്ട്.
Most
read:
പ്രായം
40
കഴിഞ്ഞോ?
സൗന്ദര്യത്തിന്
വേണ്ടത്
ഈ
ശീലമാണ്
മുഖക്കുരു തടയാന്‍ ചില നിര്‍ദ്ദേശങ്ങളുണ്ട്. അത് നിങ്ങള്‍ പിന്തുടരുകയാണെങ്കില് നിങ്ങളുടെ ചര്‍മ്മം മികച്ചതാവുകയും മുഖക്കുരുവില്‍ നിന്ന് രക്ഷനേടാനും സാധിക്കും. ഈ വേനല്‍ക്കാലത്ത് മുഖക്കുരു വരാതെ എങ്ങനെ ചെറുക്കാമെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

വേനല്‍ക്കാലത്ത് മുഖക്കുരുവിന്റെ കാരണങ്ങള്‍
വേനല്‍ക്കാലത്ത് ചൂടും ഈര്‍പ്പവും കാരണം നിങ്ങള്‍ അമിതമായി വിയര്‍ക്കുന്നു. ഇത് ചര്‍മ്മകോശങ്ങള്‍ സാധാരണയേക്കാള്‍ കൂടുതല്‍ ഒട്ടുന്നതാവാന് കാരണമാകുന്നു. മൃതചര്‍മ്മം പുറംഭാഗത്ത് അവശിഷ്ടങ്ങളായി അടിഞ്ഞു കൂടുകയും വിസ്കോസ് സെബവുമായി കൂടിച്ചേരുകയും ഇത് ചര്‍മ്മത്തിന് കീഴില്‍ ഓക്സിജനില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും അവിടെ ബാക്ടീരിയകള്‍ വളരുകയും ചെയ്യുന്നു. ഇത് മുഖക്കുരുവിലേക്ക് നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

മുഖക്കുരുവിനെ എങ്ങനെ നേരിടാം
വേനല്‍ക്കാലത്ത് പൊടി, എണ്ണ, ചൂട്, ഈര്‍പ്പം എന്നിവ മുഖത്ത് മുഖക്കുരുവിന് കാരണമാകുന്നതിനാല്‍ ഈ സീസണില്‍ ചര്‍മ്മം വളരെ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടതുണ്ട്. മുഖക്കുരുവിനെ അകറ്റിനിര്‍ത്താനും വേനല്‍ക്കാലത്ത് മുഖക്കുരുവിനെ ചികിത്സിക്കാനും നിങ്ങള്‍ പിന്തുടരേണ്ട ചില വഴികള്‍ ഇതാ.
Most
read:ഈ
പഴത്തിന്റെ
ഉപയോഗമെങ്കില്‍
മുഖത്തെ
മാറ്റം
അത്ഭുതം

ചില ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുക
വേനല്‍ക്കാലത്ത് ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഉയര്‍ന്ന പഞ്ചസാര പാനീയങ്ങളോ ലഹരിപാനീയങ്ങളോ കഴിച്ച് ദാഹം ശമിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്. പഞ്ചസാര പാനീയങ്ങളും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും നിങ്ങളുടെ മുഖത്ത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും, ഇത് രക്തത്തിലെ ഇന്‍സുലിന്‍ ആവശ്യകത വര്‍ദ്ധിപ്പിക്കും. ഇന്‍സുലിന്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നത് സെബം ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും സുഷിരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. പീച്ച്, ചെറി, പഞ്ചസാര പാനീയങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ലഹരിപാനീയങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ നിങ്ങള്‍ ഒഴിവാക്കണം.

എണ്ണരഹിത സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
വേനല്‍ക്കാലത്തെ ചൂടുള്ള സമയത്ത് പലരും മുഖത്ത് സണ്‍സ്ക്രീന്‍ തേക്കുന്നു. ഇത് തികച്ചും ശരിയായ വഴിയാണ്, എന്നാല്‍ മുഖത്തെ എണ്ണമയമുള്ള പാളിക്ക് മുകളിലായി സണ്‍സ്ക്രീന്‍ പാളി ചേര്‍ക്കുന്നത് ചര്‍മ്മത്തെ ശ്വസിക്കുന്നതില്‍ നിന്ന് തടയുന്നു. തല്‍ഫലമായി, നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ അടയുന്നു. അതിനാല്‍ സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ടൈറ്റാനിയം ഓക്സൈഡ് അല്ലെങ്കില്‍ സിങ്ക് ഓക്സൈഡ് ഉള്ള ധാതു അടിസ്ഥാനമാക്കിയുള്ള സണ്‍സ്ക്രീനുകള്‍ തിരഞ്ഞെടുക്കുക. ഇവ ഭാരം കുറഞ്ഞതും വേനല്‍ക്കാലത്ത് മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നവയാണ്.
Most
read:വരണ്ട
മുടി
മിനുസമാര്‍ന്നതാക്കാന്‍
ചില
സൂത്രപ്പണികള്‍

രാസ ഉത്പന്നങ്ങള്‍ വേണ്ട
നിങ്ങളുടെ മുഖത്തെ മുഖക്കുരു ഒഴിവാക്കാന്‍ സാലിസിലിക് ആസിഡും ബെന്‍സോയില്‍ പെറോക്സൈഡും അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ പരീക്ഷിക്കുകയാണെങ്കില്‍, ചെയ്യരുത്. രാസ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും യോജിച്ചേക്കില്ല. അതിനാല്‍, നിങ്ങളുടെ മുഖത്ത് രാസ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍പ്പോലും, ആദ്യം ഒരു ചെറിയ പാച്ച് ടെസ്റ്റ് നടത്തുക. എപ്പോഴും മുഖക്കുരു ഒഴിവാക്കാന്‍ നല്ലത് പ്രകൃതിദത്ത വഴികളാണ്.

മോയ്സ്ചറൈസ് ചെയ്യുക
ആരോഗ്യമുള്ള ചര്‍മ്മത്തിന് ജലാംശം വളരെ പ്രധാനമാണ്. എണ്ണമയമുള്ള ചര്‍മ്മത്തിനും ഈര്‍പ്പവും ജലാംശം ആവശ്യമാണ്. ഈര്‍പ്പം ഇല്ലാത്തപ്പോള്‍ ചര്‍മ്മത്തിന് അതിന്റെ ഗുണനിലവാരം നഷ്ടപ്പെടും. ഹൈലൂറോണിക് ആസിഡ് ഉള്ള എണ്ണമയമില്ലാത്തതുമായ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
Most
read:വെയിലേറ്റ്
മുടി
കേടാകാതിരിക്കാന്‍
ശ്രദ്ധിക്കണം
ഇക്കാര്യങ്ങള്‍

എക്സ്ഫോളിയേറ്റ് ചെയ്യുക
മുഖക്കുരു ഉണ്ടാകുന്നത് തടയാന്‍ പതിവായി ചര്‍മ്മത്തെ പുറംതള്ളുക. എക്സ്ഫോളിയേറ്റ് ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളും മാലിന്യങ്ങളും ഇല്ലാതാക്കുന്നത് സഹായിക്കും. ഗ്ലൈക്കോളിക് ആസിഡ് അടങ്ങിയ എക്സ്ഫോളിയറ്റിംഗ് ക്ലെന്‍സറാണ് നല്ലത്.

ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക
എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ മുഖം കഴുകാന്‍ സോപ്പ് ഉപയോഗിക്കാതിരിക്കുക. വളരെയധികം സോപ്പ് ചര്‍മ്മത്തിന്റെ ക്ഷാര-ആസിഡ് ബാലന്‍സിനെ ദോഷകരമായി ബാധിക്കുന്നു. നിങ്ങളുടെ മുഖം സ്ക്രബ് ചെയ്യുന്നത് മുഖക്കുരു രൂപപ്പെടാന്‍ ഇടയാക്കും. മുഖം കഴുകാനായി ശുദ്ധമായ വെള്ളം ഉപയോഗിക്കുക, പകല്‍ സമയത്ത് നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ മുഖം കഴുകുക. രാവിലെയും വൈകുന്നേരവും യഥാക്രമം ക്ലെന്‍സറും എക്സ്ഫോളിയേറ്ററും ഉപയോഗിക്കുക.
Most
read:പേരയിലയിലുണ്ട്
സൗന്ദര്യം
കൂട്ടാനുള്ള
കുറുക്കുവഴി

ചര്‍മ്മത്തെ ടോണ്‍ ചെയ്യുക
മുഖം നന്നായി കഴുകിയശേഷം മികച്ചൊരു ടോണര്‍ ഉപയോഗിക്കുക. കൂടുതല്‍ തുറന്ന സുഷിരങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. നിങ്ങളുടെ മുഖത്ത് കക്കിരി നീര് അല്ലെങ്കില്‍ റോസ് വാട്ടര്‍ പോലുള്ള പ്രകൃതിദത്ത വസ്തുക്കള്‍ ഇതിനായി പ്രയോഗിക്കുക.

മുഖക്കുരു പൊട്ടിക്കരുത്
നിങ്ങളുടെ മുഖക്കുരു ഒരിക്കലും പൊട്ടിക്കാതിരിക്കുക. ഇത് സാധാരണയായി കൂടുതല്‍ വീക്കം ഉണ്ടാക്കുന്നു. ഇങ്ങനെ ചെയ്താല്‍ മുഖക്കുരു മോശമാവുകയും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് മുഖത്ത് പാടുകളും അവശേഷിപ്പിക്കും.
Most
read:ഒറ്റരാത്രി
കൊണ്ട്
മുഖം
മാറ്റാം;
മുഖത്ത്
ക്രീം
ഇങ്ങനെയെങ്കില്‍

വിറ്റാമിന്‍ എ
കരോട്ടിനോയിഡുകളുടെ നല്ല ഉറവിടമായതിനാല്‍ വിറ്റാമിന്‍ എ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാരറ്റ്, പപ്പായ, ചീര, തക്കാളി ജ്യൂസ് എന്നിവ ഇതിന്റെ സമൃദ്ധമായ ഉറവിടമാണ്. ശരീരത്തിലെ വിഷവസ്തുക്കളെ അകറ്റുന്നതില്‍ ഫൈബര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ധാന്യങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണവും ബ്ലൂബെറി, മുന്തിരി തുടങ്ങിയ പഴങ്ങളും കഴിക്കുക.