മുഖത്തെ തടിപ്പിനും തിണര്‍പ്പിനും പരിഹാരം

മുഖം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വീര്‍ത്തിരിക്കുന്നതായി തോന്നുന്നുവോ? എങ്കില്‍ അതിന് പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും ഇതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ടതും. മിക്കവാറും എല്ലാവര്‍ക്കുമായി സംഭവിക്കുന്ന ഒരു സാധാരണ അവസ്ഥയാണിത്. പിരിമുറുക്കം മുതല്‍ ചര്‍മ്മത്തിലെ അലര്‍ജികള്‍ വരെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്. ഇത് നിങ്ങളുടെ മുഖം ചീര്‍ത്തിരിക്കാന്‍ ഇടയാക്കും. ലോക്ക്ഡൗണ്‍ സമയത്ത് നിങ്ങള്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ നിങ്ങള്‍ സ്വയം കണ്ണാടിയില്‍ ഒന്ന് നോക്കാം. കാരണം ഇത് നിങ്ങളുടെ ഈ മാറ്റത്തെ പെട്ടെന്ന് കാണിച്ച് തരുന്നു.

പലപ്പോഴും വീര്‍ത്തിരിക്കുന്ന മുഖം നിങ്ങളിലെ സമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ, വിഷമിക്കേണ്ട. അനാരോഗ്യകരമായ ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. അതിനാല്‍, ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലെ സമയം നന്നായി ഉപയോഗിക്കുകയും പഫ്‌നെസ് ഒഴിവാക്കാന്‍ സഹായിക്കുന്ന കുറച്ച് ലളിതമായ നുറുങ്ങുകള്‍ പിന്തുടരുകയും ചെയ്യുക. വീര്‍ത്ത മുഖത്തോട് വിടപറയാനും പുതുമയുള്ളതാക്കാനും എളുപ്പമുള്ള ഈ വഴികള്‍ നോക്കുക. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കൂടുതല്‍ വെള്ളം കുടിക്കുക

കൂടുതല്‍ വെള്ളം കുടിക്കുക

മുഖത്തിന്റെ നീര്‍വീക്കം മാറ്റുന്നതിന് ഉള്‌ല എളുപ്പ പരിഹാരങ്ങളിലൊന്ന് കൂടുതല്‍ വെള്ളം കുടിക്കുക എന്നത്. നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ കോശങ്ങളും ടിഷ്യുകളും ശേഷിക്കുന്ന വെള്ളത്തെ ആഗിരണം ചെയ്യുകയും അതില്‍ നിന്ന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇത് മുഖം വീര്‍ത്തിരിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിനാല്‍, നിങ്ങള്‍ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുമ്പോള്‍, കോശങ്ങള്‍ സംഭരിച്ച വെള്ളം പുറത്തുവിടുകയും വീക്കം കുറയുകയും ചെയ്യും.

തൈര് കഴിക്കുക

തൈര് കഴിക്കുക

മറ്റ് പാല്‍ ഉല്‍പന്നങ്ങളായ പാല്‍, ചീസ് എന്നിവ ശരീരഭാരം ഉണ്ടാക്കുമെന്ന് അറിയാമെങ്കിലും, തൈര് ഇത് കുറയ്ക്കാന്‍ സഹായിക്കും. തൈരില്‍ പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ ഫലപ്രദമായ പ്രോബയോട്ടിക്‌സ് അടങ്ങിയിരിക്കുന്നതിനാലാണിത്, ഇത് ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇത് കൂടാതെ മുഖത്തെ ഇത്തരത്തിലുള്ള വീക്കത്തേയും ചര്‍മ്മം ചീര്‍ത്തിരിക്കുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഐസ് ക്യൂബുകള്‍ ഇപയോഗിക്കാം

ഐസ് ക്യൂബുകള്‍ ഇപയോഗിക്കാം

ഐസ് ക്യൂബുകള്‍ പോലുള്ള ഒരു തണുത്ത കംപ്രസ് ഉപയോഗിച്ച് രാവിലെയുള്ള പഫ്‌നെസ് അല്ലെങ്കില്‍ വീക്കം ഒഴിവാക്കാം. കുറച്ച് ഐസ് ക്യൂബുകള്‍ ഒരു തൂവാലയില്‍ പൊതിഞ്ഞ് നിങ്ങള്‍ ഉണര്‍ന്നതിനുശേഷം ഒന്നോ രണ്ടോ മിനിറ്റ് മുഖത്തിന്റെ വീര്‍ത്ത ഭാഗങ്ങളില്‍ പുരട്ടുക. ഇത് പെട്ടെന്ന് തന്നെ ഈ പ്രതിസന്ധിയെ പരിഹരിക്കുന്നു. കൂടാതെ ചര്‍മ്മത്തിന് ഈര്‍ജ്ജവും തിളക്കവും നല്‍കുന്നതിന് ഇത് സഹായിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിന് ഗുണം നല്‍കുന്നു.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നതും ഫലപ്രദമായ മാര്‍ഗ്ഗമാണ്. കാരണം ഈ പച്ചക്കറികള്‍ നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം തണുപ്പിക്കുന്നു. അല്ലെങ്കില്‍ ഒരു കഷ്ണം മുറിച്ച് ഇത് നിങ്ങളുടെ കവിളില്‍ തടവുക. ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഏകദേശം 15 മിനിറ്റ് മുഖത്ത് വയ്ക്കുക, തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇതെല്ലാം ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യാവുന്നതാണ്.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

ബ്യൂട്ടി മാസ്‌കുകളില്‍ ഉപയോഗിക്കുന്ന മുള്‍ട്ടാണി മിട്ടി മുഖക്കുരുവിനും മറ്റ് സൗന്ദര്യ പ്രതിസന്ധികള്‍ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ എണ്ണമയവും പുറംതള്ളലും വീക്കവും ഒഴിവാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം പല വിധത്തിലാണ് മുഖത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ ചീര്‍ക്കലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കലാമിന്‍ ലോഷന്‍ ഉപയോഗിക്കാം

കലാമിന്‍ ലോഷന്‍ ഉപയോഗിക്കാം

ചര്‍മ്മം ചീര്‍ക്കുന്നത് ഒഴിവാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കലാമിന്‍ ലോഷന്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതും ആണ്. ഇത് മുഖത്തെ പഫ്‌നെസ് ഒഴിവാക്കാനുള്ള മറ്റൊരു എളുപ്പ മാര്‍ഗമാണ് കോള്‍ഡ് കാലാമൈന്‍ ലോഷന്‍. കലാമൈന്‍ ലോഷന്‍ പ്രയോഗിച്ച് ഏകദേശം 15 മിനിറ്റ് ശേഷം മുഖം കഴുകുക, പഫ്‌നെസ് കുറയുന്നത് നിങ്ങളെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കലാമിന്‍ ലോഷന്‍ വളരെയധികം സഹായിക്കുന്നുണ്ട.്

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക

ശരീരത്തിലെ ഉയര്‍ന്ന സോഡിയം നിലയാണ് മുഖത്തെ വീക്കത്തിന് പ്രധാന കാരണം. കാരണം ഉപ്പ് ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നു. അതിനാല്‍, ഉയര്‍ന്ന സോഡിയം കഴിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുക. പാക്കേജുചെയ്ത ഉല്‍പ്പന്നങ്ങളിലെ സോഡിയം ഉള്ളടക്കത്തിന്റെ അളവ് എപ്പോഴും നോക്കുക. ശരാശരി മുതിര്‍ന്നവര്‍ക്ക് 2300 മില്ലിഗ്രാമോ അതില്‍ കുറവോ സോഡിയം ദിവസത്തിന് മതിയാകും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയും ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നതാണ് മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ എല്ലാം.

Story first published: Saturday, July 25, 2020, 13:36 [IST]
X
Desktop Bottom Promotion