For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ തുറന്ന സുഷിരങ്ങള്‍ക്ക് രാത്രിയിലൊരു പൊടിക്കൈ

|

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന ദ്വാരങ്ങള്‍. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതാണ്. മുഖത്തുണ്ടാവുന്ന ചില ദ്വാരങ്ങള്‍ അഥവാ ഓപ്പണ്‍ പോര്‍സില്‍ ചിലത് പുറമേക്ക് കാണാവുന്നതും എന്നാല്‍ ചിലത് പുറത്തേക്ക് കാണാന്‍ സാധിക്കാത്തതും ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ നിര്‍ബന്ധമായും ചര്‍മ്മത്തിലുണ്ടാവുന്ന ഈ പ്രശ്‌നത്തെ കണ്ടിരിക്കാം.

Things To Do To Reduce open Pores

ചര്‍മ്മത്തില്‍ സുഷിരങ്ങള്‍ ഉള്ള വ്യക്തിയാണെങ്കില്‍ ഇവരില്‍ എണ്ണമയം അല്‍പം കൂടുതലായിരിക്കും. കാരണം ചര്‍മ്മത്തിലെ സ്വാഭാവികമായ എണ്ണ മയം പുറത്ത് വിടുന്ന സെബാസിയസ് എന്ന ഗ്രന്ഥികളുടെ രൂപീകരണത്തിന് ഇത് പലപ്പോഴും കാരണമായേക്കാം. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ മുഖക്കുരു, ചുളിവുകള്‍, സുഷിരങ്ങള്‍ അതോടൊപ്പം തന്നെ മറ്റ് പല ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ നമുക്ക് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. അത് എങ്ങനെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

നിങ്ങളുടെ ചര്‍മ്മത്തില്‍ ഇത്തരം സുഷിരങ്ങള്‍ ഉണ്ടാവുന്നതിനുള്ള നിരവധി കാരണങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് ജനിതകപരമായ കാരണങ്ങള്‍. നിങ്ങളുടെ കുടുംബത്തില്‍ ഈ പ്രശ്‌നം ഉണ്ടെങ്കില്‍ അതിനെ അടുത്ത തലമുറയിലേക്കും എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ചില ചര്‍മ്മസംരക്ഷണ ഉത്പ്പന്നങ്ങള്‍ ഈ പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കുന്നു. അധികമായി സെബം ഉത്പ്പാദിപ്പിക്കപ്പെടുകയും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞ് പോവുകയും ചെയ്യുന്നുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

മുഖക്കുരു, എണ്ണമയമുള്ള ചര്‍മ്മം എന്നിവയും സുഷിരങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ നിങ്ങളുടെ ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് കൂടുന്നതും ഇത്തരം അവസ്ഥകള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. എന്തുകൊണ്ടെന്നാല്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് വഴി ചര്‍മ്മത്തിലെ കൊളാജന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇത് ഓപ്പണ്‍ പോര്‍സ് വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. എന്തൊക്കെയാണ് ഇതിന്റെ പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം.

 ഡബിള്‍ ക്ലെന്‍സിംങ്

ഡബിള്‍ ക്ലെന്‍സിംങ്

ചര്‍മ്മം എപ്പോഴും നീറ്റ് ആന്റ് ക്ലീന്‍ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രാത്രിയാണെങ്കില്‍ പോലും മുഖത്ത് മേക്കപ്പിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. മേക്കപ്പ്, എണ്ണ, ബാക്ടീരിയ എന്നിവ പലപ്പോഴും സുഷിരങ്ങള്‍ അടഞ്ഞ് പോവുന്നതിന് കാരണമാകുന്നുണ്ട്. നിങ്ങള്‍ ചര്‍മ്മത്തോട്‌ചെയ്യുന്ന ഏറ്റവും മോശമായ ഒരു കാര്യമാണ് ഇതെന്നത് മനസ്സിലാക്കണം. അതുകൊണ്ട് ചര്‍മ്മം ദിനവും രണ്ട് പ്രാവശ്യമെങ്കിലും ക്ലീന്‍ ചെയ്യണം. അതിന് ക്ലെന്‍സര്‍ ഉപയോഗിക്കാവുന്നതാണ്. എണ്ണ അടിസ്ഥാനമാക്കിയുള്ള ക്ലെന്‍സറും തുടര്‍ന്ന് വെള്ളം അടിസ്ഥാനമാക്കിയുള്ള ക്ലെന്‍സറും ഉപയോഗിച്ച് ക്ലീന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.

 ഡബിള്‍ ക്ലെന്‍സിംങ്

ഡബിള്‍ ക്ലെന്‍സിംങ്

എണ്ണമയമുള്ള ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ അതിന് പരിഹാരം കാണുന്ന തരത്തിലുള്ള ക്ലെന്‍സര്‍ വേണം ഉപയോഗിക്കുന്നതിന്. ഇവര്‍ ഒരിക്കലും സ്പിരിറ്റ് അടങ്ങിയ ക്ലെന്‍സര്‍ ഉപയോഗിക്കരുത്. ഗ്രീന്‍ ടീ, കറ്റാര്‍ വാഴ ജെല്‍ എന്നിവ പോലുള്ള ക്ലെന്‍സറുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. അല്ലാത്തവ നിങ്ങളുടെ ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ എത്രത്തോളം ഗുണം നല്‍കുന്നതാണെന്ന് നോക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

കറ്റാര്‍ വാഴ ഉപയോഗിക്കാം

കറ്റാര്‍ വാഴ ഉപയോഗിക്കാം

പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഓപ്പണ്‍ പോര്‍സ് ഇല്ലാതാക്കുന്നതിന് വേണ്ടി അല്‍പം കറ്റാര്‍ വാഴ ജെല്‍ ചര്‍മ്മത്തില്‍ പുരട്ടി രാത്രി മുഴുവന്‍ വെക്കുക. ഇത് രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മസംരക്ഷണ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്ത വ്യക്തിയല്ലെങ്കില്‍ നിങ്ങള്‍ക്ക് കറ്റാര്‍വാഴ എന്നത് മികച്ച ഓപ്ഷനാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ഏത് അഴുക്കിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ധൈര്യമായി കറ്റാര്‍ വാഴ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും നമുക്ക് ഇത്തരം പോര്‍സ് ഒഴിവാക്കാം.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

എണ്ണ രഹിത സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ചര്‍മ്മത്തില്‍ ഇടക്കിടെ മോയ്‌സ്ചുറൈസ് ഉപയോഗിക്കാവുന്നതാണ്. സുഷിരങ്ങളുടെ വര്‍ദ്ധനവ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഓയില്‍ ഫ്രീ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ ചര്‍മ്മം വൃത്തിയായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദിവസവും രണ്ടുതവണ മുഖം കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മുഖം കഴുകുമ്പോള്‍ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മം എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സ്‌ക് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നോ പരിഹരിക്കാം എളുപ്പത്തില്‍സ്‌ക് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നോ പരിഹരിക്കാം എളുപ്പത്തില്‍

most read:സണ്‍സ്‌പോട്ടില്‍ നിന്ന് ചര്‍മ്മത്തിന് ഇന്‍സ്റ്റന്റ് പരിഹാരം

English summary

Things To Do To Reduce open Pores Before Bed In Malayalam

Here in this article we are sharing some easy things to do at night to reduce open pores in malayalam. Take a look.
Story first published: Tuesday, May 17, 2022, 18:42 [IST]
X
Desktop Bottom Promotion