For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിസ്സാരമല്ല; കാരണങ്ങള്‍ ഇവയാണ്

|

ചര്‍മ്മ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. എന്നാല്‍ ഇവയില്‍ ആത്മവിശ്വാസത്തിന് വരെ കോട്ടം തട്ടുന്ന തരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട് പലപ്പോഴും. ചര്‍മ്മപ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍, പതിവ് പ്രശ്‌നങ്ങളിലൊന്നാണ് കറുത്ത പാടുകള്‍. സൂര്യപ്രകാശം മുതല്‍ ജനിതകശാസ്ത്രം വരെ ഇതിന് കാരണമായേക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്. ഞങ്ങളുടെ ജീനുകള്‍ മാറ്റാന്‍ കഴിയാത്തതിനാല്‍, ശരിയായ വിധത്തില്‍ പരിചരിക്കുക എന്നുള്ളതാണ് ആകെ ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം.

Things That May Cause Dark Spots On Face In Malayalam

മുടിക്ക് കട്ടി കൂട്ടും മുട്ടറ്റം നീളവും വരും; ദിവസവും മുട്ടയും ഉള്ളിയും മതിമുടിക്ക് കട്ടി കൂട്ടും മുട്ടറ്റം നീളവും വരും; ദിവസവും മുട്ടയും ഉള്ളിയും മതി

ചിലപ്പോള്‍ കറുത്ത പാടുകള്‍ ചികിത്സിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണെങ്കില്‍ അവര്‍ എന്ത് വിധ പരീക്ഷണത്തിനും നില്‍ക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ അത് അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്താണ് കറുത്ത പാടിന് കാരണം എന്നുള്ളതാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇതിനെക്കുറിച്ച് അറിഞ്ഞിട്ട് വേണം പരിഹാരം കാണുന്നതിന്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന് വായിക്കൂ.

ഇന്‍ഡോര്‍ ലൈറ്റുകള്‍

ഇന്‍ഡോര്‍ ലൈറ്റുകള്‍

ഇത് സത്യമാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുറച്ച് ആളുകള്‍ക്ക് ഇത് അറിയാം, പക്ഷേ നിങ്ങളുടെ സ്വന്തം വീടിനുള്ളിലെ ലൈറ്റുകള്‍ എക്‌സ്‌പോഷര്‍ ചെയ്യുന്നത് കറുത്ത പാടുകളിലേക്ക് നയിച്ചേക്കാം. കാരണം ദൃശ്യമാകുന്ന പ്രകാശം അല്ലെങ്കില്‍ ഫ്‌ലൂറസെന്റ് പ്രകാശം ചര്‍മ്മത്തിന്റെ ഹൈപ്പര്‍പിഗ്മെന്റേഷനെ സ്വാധീനിക്കും. കമ്പ്യൂട്ടറുകളിലും ടിവികളിലും സ്മാര്‍ട്ട്ഫോണുകളിലും പോലും ഇത്തരത്തിലുള്ള പ്രകാശം ഉണ്ട്. ഇത് തടയുന്നതിന്, നിങ്ങളുടെ സ്‌കിന്‍കെയര്‍ പതിവ് ആരംഭിക്കുമ്പോള്‍ ദിവസേന സണ്‍സ്‌ക്രീന്‍ പ്രയോഗിക്കേണ്ടതാണ്.

മുഖക്കുരു ഇല്ലാതാക്കുന്നു

മുഖക്കുരു ഇല്ലാതാക്കുന്നു

ചര്‍മ്മത്തില്‍ ശല്യപ്പെടുത്തുന്ന ഒരു മുഖക്കുരു കാണുന്നത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. ഇത് പൊട്ടിച്ച് കളയുന്നതിനാണ് പലരും ശ്രമിക്കുക എന്നാല്‍ അത് ചെയ്യാതിരിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാക്കുന്നുണ്ട്. മുഖക്കുരുവിനെ എങ്ങനെ ഇല്ലാതാക്കണം എന്നുള്ളതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. അത് എന്തുകൊണ്ടും നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളില്ലാത്ത തരത്തില്‍ ആയിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

സണ്‍സ്‌ക്രീന്‍ ഒഴിവാക്കുന്നത്

സണ്‍സ്‌ക്രീന്‍ ഒഴിവാക്കുന്നത്

പുറത്ത് പോവുമ്പോള്‍ മാത്രം പലരും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ പല അവസ്ഥയിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം കടല്‍ത്തീരത്ത് പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഇടണമെന്നത് പൊതുവായ അറിവാണ്. സണ്‍സ്‌ക്രീന്‍ ദിവസവും (വീടിനകത്ത് പോലും) ഉപയോഗിക്കണമെന്ന് നമ്മില്‍ ചിലര്‍ക്ക് അറിയാം. ഓരോ 2 മണിക്കൂറിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതാണ്. മിക്ക ഇരുണ്ട പാടുകളും സൂര്യപ്രകാശം മൂലമാണ് ഉണ്ടാകുന്നതെന്ന് കണക്കിലെടുത്ത്, രാവിലെ മുതല്‍ സണ്‍സ്‌ക്രീന്‍ ഇടാവുന്നതാണ്.

നാരങ്ങ ഉപയോഗിക്കുന്നത്

നാരങ്ങ ഉപയോഗിക്കുന്നത്

എ്ന്നാല്‍ നാരങ്ങ ഉപയോഗിക്കുന്നത് എന്തുകൊണ്ടും ചര്‍മ്മത്തിന് മികച്ചതാണ്. എന്നാല്‍ ഇതിന് വേണ്ടി നാരങ്ങ ഉപയോഗിക്കുമ്പോള്‍ സൂര്യന്റെ വികിരണവുമായി സംയോജിക്കുമ്പോള്‍ നാരങ്ങ നീര് യഥാര്‍ത്ഥത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാക്കാം എന്നുള്ളതാണ്. അല്ലെങ്കില്‍ അവയെ കൂടുതല്‍ വഷളാക്കാം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എല്ലായ്‌പ്പോഴും ചര്‍മ്മത്തില്‍ നിന്ന് നാരങ്ങ നീര് നന്നായി കഴുകുന്നതിന് ശ്രദ്ധഇക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്.

ഗര്‍ഭം

ഗര്‍ഭം

ഗര്‍ഭകാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് തികച്ചും സ്വാഭാവികമാണ്. ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ''ക്ലോസ്മാ'' അല്ലെങ്കില്‍ ''ഗര്‍ഭാവസ്ഥയുടെ മാസ്‌ക്'' എന്ന് വിളിക്കപ്പെടാം. ഭാഗ്യവശാല്‍, ഗര്‍ഭം അവസാനിച്ചുകഴിഞ്ഞാല്‍ ഈ കറുത്ത പാടുകള്‍ ഇല്ലാതാവുന്നുണ്ട്. ഇത് വഷളാകുന്നത് തടയാന്‍, എല്ലായ്‌പ്പോഴും സണ്‍സ്‌ക്രീന്‍ ധരിക്കുക. ഇനി ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാവുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്.

English summary

Things That May Cause Dark Spots On Face In Malayalam

Here in this article we are discussing about things that may cause dark spot on face. Take a look.
Story first published: Wednesday, July 7, 2021, 15:44 [IST]
X
Desktop Bottom Promotion