For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം താനേ വരും; ഇതൊക്കെ പതിവാക്കിയാല്‍

|

മുഖസംരക്ഷണം മിക്കവര്‍ക്കും ഒരു പ്രധാന വെല്ലുവിളിയാണ്. കാലാവസ്ഥയോട് പോരാടി നിങ്ങളുടെ മുഖം കാക്കാന്‍ പല വഴികളും തേടേണ്ടി വരുന്നു. പലരും ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നു, ഒരുപാട് പണവും ചെലവാക്കുന്നു. എന്നാല്‍ ഇനി ഇതൊന്നും വേണ്ടിവരില്ല. നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ സഹായിക്കും. അതെ, കറുവപ്പട്ട, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ പോലുള്ള ചില സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണംചെയ്യും.

Most read: കുറഞ്ഞ ഉപയോഗം; മുഖത്തെ എണ്ണമയം എളുപ്പം നീക്കാംMost read: കുറഞ്ഞ ഉപയോഗം; മുഖത്തെ എണ്ണമയം എളുപ്പം നീക്കാം

വ്യത്യസ്ത സൗന്ദര്യ ഗുണങ്ങള്‍ ഉള്ള ഇവയ്ക്ക് നിങ്ങളുടെ വിവിധ ചര്‍മ്മ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടുന്നതായിരിക്കും. ആരോഗ്യകരവും മനോഹരവുമായ ചര്‍മ്മം ലഭിക്കുന്നതിന് ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ചില സുഗന്ധവ്യഞ്ജനങ്ങള്‍ ഇതാ.

ഇഞ്ചി

ഇഞ്ചി

ഔഷധഗുണങ്ങള്‍ ഏറെയുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. സൗന്ദര്യം കൂട്ടാനായി നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഇഞ്ചി. ഇതിലൂടെ ചര്‍മ്മത്തിന് ശ്രദ്ധേയമായ ഫലങ്ങള്‍ കാണാനും നിങ്ങള്‍ക്ക് സാധിക്കും. ഇഞ്ചിയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിലെ പാടുകള്‍ കുറച്ച് നിറം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇഞ്ചി പൊടി അല്ലെങ്കില്‍ ഇഞ്ചി, റോസ് വാട്ടര്‍, നാരങ്ങ എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഞ്ചി മാസ്‌ക് എളുപ്പത്തില്‍ തയാറാക്കാം. ഒരു പാത്രത്തില്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചേര്‍ത്ത് നന്നായി ഇളക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ മുഖം തിളക്കമുള്ളതായിത്തീരുന്നത് നിങ്ങള്‍ക്ക് കാണാം.

കുരുമുളക്

കുരുമുളക്

ഏറെ പ്രസിദ്ധമായ മറ്റൊരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിലൂടെ പ്രകൃതിദത്തമായി വിഷാംശം ഇല്ലാതാക്കുന്ന ഘടകമായി പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ സി, കെ എന്നിവയാല്‍ സമ്പന്നമായ കുരുമുളക് ബ്ലാക്ക്‌ഹെഡ്‌സ്, ചുളിവുകള്‍, നേര്‍ത്ത വരകള്‍, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. കുരുമുളക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്‌സ് മാസ്‌ക് തയാറാക്കാം. വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ തൈര് എടുത്ത് അതില്‍ ഒരു നുള്ള് കുരുമുളക് ചേര്‍ക്കുക. ഇത് നന്നായി കലര്‍ത്തി മുഖത്ത് പുരട്ടുക. നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങള്‍ ഒഴിവാക്കുക. അഞ്ച് മിനിറ്റിനു ശേഷം ഇത് കഴുകികളയുക.

Most read:ഈ എണ്ണയിട്ടാല്‍ ഏത് തലയിലും മുടി വളരുംMost read:ഈ എണ്ണയിട്ടാല്‍ ഏത് തലയിലും മുടി വളരും

മഞ്ഞള്‍

മഞ്ഞള്‍

ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് മഞ്ഞള്‍. മുഖത്തെ പ്രകൃതിദത്ത എണ്ണ നിയന്ത്രിക്കുന്ന ഗുണങ്ങള്‍ ഇതിനുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മഞ്ഞള്‍ മുഖക്കുരു കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും മികച്ചതാണ്. മാത്രമല്ല, പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളായ നേര്‍ത്ത വരകളും ചുളിവുകളും തടയുകയും യുവത്വമുള്ള ചര്‍മ്മം നേടാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞള്‍ ഫെയ്‌സ് മാസ്‌ക് തയാറാക്കാന്‍ മഞ്ഞള്‍, തേന്‍, പാല്‍ ക്രീം എന്നിവ ആവശ്യമാണ്. ഓരോ ചേരുവയുടെയും ഒരോ ടീസ്പൂണ്‍ കലര്‍ത്തി മുഖത്ത് മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മാസ്‌ക് കഴുകിക്കളയുക.

കറുവപ്പട്ട

കറുവപ്പട്ട

ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു മാന്ത്രിക ഘടകമാണ് ഈ സുഗന്ധവ്യഞ്ജനം. കറുവപ്പട്ടയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, മാത്രമല്ല ഇത് പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുമാണ്. മുഖക്കുരു നീക്കാന്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ കറുവപ്പട്ട പൊടി അല്ലെങ്കില്‍ കറുവാപ്പട്ട എണ്ണ ഉള്‍പ്പെടുത്താം. ഒരു കറുവപ്പട്ട ഫേസ് പായ്ക്ക് ഉണ്ടാക്കാന്‍, ഒരു ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട പൊടി രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. മുഖക്കുരു ബാധിത പ്രദേശത്ത് ഇത് പ്രയോഗിച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയുക.

Most read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടിMost read:4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടി

ജീരകം

ജീരകം

ജീരകത്തില്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്ന വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു. കൂടാതെ ജീരകത്തിന്റെ സ്വാഭാവിക ആന്റിഓക്‌സിഡന്റുകള്‍ വാര്‍ദ്ധക്യ ചര്‍മ്മത്തിലേക്ക് നയിച്ചേക്കാവുന്ന ഫ്രീ റാഡിക്കല്‍ നാശത്തിനെതിരെ പോരാടാനും സഹായിക്കുന്നു. ആന്റിബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയതാണ് ജീരകം. ഇത് ചര്‍മ്മത്തെ വിഷവസ്തുക്കളില്‍ നിന്നും അണുബാധകളില്‍ നിന്നും അകറ്റി നിര്‍ത്താനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ജീരക എണ്ണയും ആപ്പിള്‍ സിഡെര്‍ വിനെഗറും തുല്യ അനുപാതത്തില്‍ കലര്‍ത്തി ഒരു സ്‌കിന്‍ ടോണര്‍ തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു, പാടുകള്‍ എന്നിവ നീക്കാവുന്നതാണ്.

തുളസി

തുളസി

തുളസി ഒരു സസ്യമാണെങ്കിലും ഔഷധമൂല്യത്തില്‍ മറ്റുള്ളവയുമായി ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. ആന്റിഫംഗല്‍, ആന്റിബയോട്ടിക് ഗുണങ്ങളുള്ള തുളസി ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. മങ്ങിയ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന അതിശയകരമായ സ്‌കിന്‍ ടോണ്‍ ബൂസ്റ്ററാണ് ഇത്. ചര്‍മ്മകോശങ്ങളെ സുഖപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും. ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമായ തുളസി ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും അത്ഭുതകരമായ ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു.

Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്Most read:വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്

അശ്വഗന്ധ

അശ്വഗന്ധ

ആയുര്‍വേദ ഗുണങ്ങള്‍ ഏറെയുള്ളൊരു സസ്യമാണ് അശ്വഗന്ധ. ഇത് ചര്‍മ്മത്തിന് വളരെയേറെ ഗുണം ചെയ്യുന്നു. ഇരുണ്ട പാടുകള്‍, ചുളിവുകള്‍, കളങ്കങ്ങള്‍, നേര്‍ത്ത വരകള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മുറിവുകളെയും ചര്‍മ്മത്തിലെ മറ്റ് പ്രശ്‌നങ്ങള്‍ നീക്കുന്നതിനും സഹായിക്കുന്ന ആന്റിഇന്‍ഫ്‌ളമേറ്ററി, ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇതിലുണ്ട്.

English summary

Spices to Include in Your Skincare Routine For a Flawless Skin

Spices have different beauty benefits and can effectively target different skin problems. Lets see some spices that you must include in your skincare routine for a flawless skin.
Story first published: Monday, February 15, 2021, 9:40 [IST]
X
Desktop Bottom Promotion