For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൗവ്വനത്തുടിപ്പിനും ചെറുപ്പം നിലനിർത്താനും ഈജ്യൂസ്

|

ആരോഗ്യ സംരക്ഷണവും പ്രായവും എല്ലാ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ ആണ് പലരും പലപ്പോഴും പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ അകാല വാർദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് തന്നെ വാർദ്ധക്യത്തെ ചെറുക്കുന്നതിനുള്ള മാർഗ്ഗം നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ എങ്ങനെയെന്ന് പലർക്കും അറിയുകയില്ല.

അകാല വാർദ്ധക്യം എന്ന പ്രതിസന്ധിക്ക് പകരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. ജ്യൂസിലൂടെ നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് ഉപയോഗിക്കാം.

Most read: ചർമ്മത്തിൽ ചെതുമ്പലും ചൊറിച്ചിലും ശ്രദ്ധിക്കണം

എന്നാൽ അകാല വാർദ്ധക്യം എന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിന് എങ്ങനെ നമുക്ക് ചീര കൊണ്ട് തയ്യാറാക്കിയ സ്പെഷ്യൽ ജ്യൂസ് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് പെട്ടെന്നാണ് പ്രായക്കുറവിന് കാരണമാകുന്നതും ചർമ്മത്തിന്‍റെ മറ്റ് അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതും. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

 ആവശ്യമുള്ള സാധനങ്ങൾ

ആവശ്യമുള്ള സാധനങ്ങൾ

ഈ സ്പെഷ്യൽ ജ്യൂസ് തയ്യാറാക്കുന്നതിന് വേണ്ടി ആവശ്യമുള്ള സാധനങ്ങൾ ചീര ജ്യൂസ്, ഫ്രഷ് ബ്ലൂബെറി ജ്യൂസ് എന്നിവയാണ്. ഇവക്കെല്ലാം ഉള്ള ആരോഗ്യ ഗുണങ്ങൾ പറഞ്ഞാൽ തീരുന്നവയല്ല. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിലൂടെ ലഭിക്കുന്നുണ്ട്. അകാല വാർദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഈ ജ്യൂസ് ഉപയോഗിക്കേണ്ടത്. എങ്ങനെയെന്ന് നമുക്ക് നോക്കാം.

 തയ്യാറാക്കുന്നത് ഇങ്ങനെ

തയ്യാറാക്കുന്നത് ഇങ്ങനെ

അര ഗ്ലാസ് ചീര ജ്യൂസ് അല്ലെങ്കില്‍ പാലക് ജ്യൂസ്, അര ഗ്ലാസ് ബ്ലൂബെറി ജ്യൂസ് എന്നിവ കലര്‍ത്തുക. ഇത് കലര്‍ത്തി എല്ലാ ദിവസവും രാവിലെ പ്രാതലിനു മുന്‍പായി കുടിയ്ക്കുക. ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ വെറും വയറ്റിൽ കുടിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ മാത്രമേ അത് ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഉതകുന്ന തരത്തിലേക്ക് മാറുകയുള്ളൂ.

 എത്ര ദിവസം

എത്ര ദിവസം

അകാല വാർദ്ധക്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ആദ്യം ഇത് അടുപ്പിച്ചു കുറച്ചുകാലം കുടിയ്ക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ഇത് നിങ്ങൾക്ക് ഉണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. ദിവസവും വെറും വയറ്റിൽ കുടിച്ചാൽ അത് നിങ്ങളുടെ അകാല വാർദ്ധക്യം എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചീരയില്‍ വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവയുണ്ട്. ഇത് ചര്‍മത്തിന് ആരോഗ്യം നല്‍കും. ചര്‍മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും. ബ്ലൂബെറിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ചര്‍മാരോഗ്യത്തിനു നല്ലതാണ്. ചര്‍മത്തിനു ചെറുപ്പം നല്‍കാന്‍ ഏറെ നല്ലതാണ് ബ്ലൂബെറി.

ചർമ്മകോശങ്ങള്‍ക്ക് യുവത്വം

ചർമ്മകോശങ്ങള്‍ക്ക് യുവത്വം

ചർമ്മത്തിലെ കോശങ്ങൾക്ക് യുവത്വം നൽകുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഈ പ്രത്യേക ജ്യൂസ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നശിപ്പിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തേക്കാളുപരി ചർമ്മത്തിന് യുവത്വം നൽകുന്നതിനും ഈ സ്പെഷ്യൽ ജ്യൂസ് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇതോടൊപ്പം തന്നെ പരിഹരിക്കുന്നതിന് നമുക്ക് ഈ സ്പെഷ്യൽ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.

നിറം വർദ്ധിപ്പിക്കാൻ

നിറം വർദ്ധിപ്പിക്കാൻ

ചർമ്മത്തിന്‍റെ നിറം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് ഈ ജ്യൂസ്. ചീരയും, ബ്ലൂബെറിയും എല്ലാം ചേരുമ്പോൾ നമ്മൾ വിചാരിക്കുന്നതിനേക്കാള്‍ ഗുണം ലഭിക്കുന്നുണ്ട്. നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നതാണ് ഈ ജ്യൂസ്. നിറം വര്‍ദ്ധിപ്പിക്കുക എന്ന് പറയുമ്പോൾ ചർമ്മത്തിന് തുടുപ്പും തിളക്കവും വർദ്ധിപ്പിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം നമുക്ക് ഇല്ലാതാക്കുകയും ചെയ്യാം.

 അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

ചർമ്മത്തിന് വില്ലനാവുന്ന അല്ലെങ്കിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് അകാല വാർദ്ധക്യം. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇത് അകാല വാർദ്ധക്യമെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ചർമ്മത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വാർദ്ധക്യത്തിന് പ്രതിരോധം തീര്‍ക്കുന്ന കാര്യത്തിൽ മികച്ചത് തന്നെയാണ് ഈ ജ്യൂസ്.

English summary

Special spinach juice for anti aging

Here in this article we are discussing about the special spinach juice for anti aging. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more