Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
വെളുത്ത, കണ്ണാടിക്കവിളിന് പ്രത്യേക ജ്യൂസ്
കണ്ണാടി പോലെ തിളങ്ങും മുഖത്തിന് 2 ചേരുവ ജ്യൂസ്.
നല്ല മുഖം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. നല്ല നിറം, ചര്‍മം, നല്ല കണ്ണാടിക്കവിള്‍, കുട്ടികളുടേതു പോലുള്ള ചര്‍മം എന്നെല്ലാം വരും, ഇത്. ഫ്ളോലെസ് സ്കിന്‍ എന്ന് ഇംഗ്ലീഷില്‍ പറയാം. യാതൊരു പാടുകളും കുത്തുകളുമൊന്നുമില്ലാത്ത, നിറ വ്യത്യാസമില്ലാത്ത ചര്‍മം എന്നു വേണം, പറയുവാന്‍.
എന്നാല്‍ ഇത്തരത്തിലൊരു മുഖമെന്നത് വളരെ ചുരുക്കം പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യമാണ്. പല ഘടകങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഇത്തരമൊരു മുഖം ലഭിയ്ക്കൂവെന്നു പറയാം. ഇതില്‍ പാരമ്പര്യവും ചര്‍മ സംരക്ഷണവും നാം കഴിയ്ക്കുന്ന ഭക്ഷണവുമെല്ലാം പെടുന്നു.
നല്ല ചര്‍മം, നല്ല കണ്ണാടി പോലെയുള്ള മുഖം ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണ വസ്തുക്കളുണ്ട്. ഇതില്‍ ചില പ്രത്യേക ജ്യൂസുകളും പെടും. തികച്ചും പ്രകൃതിദത്തമായ ജ്യൂസ് എന്നു വേണം, പറയുവാന്‍. ഇത്തരത്തിലെ ഒരു ജ്യൂസിനെക്കുറിച്ചറിയൂ, ചര്‍മത്തിന് ചെറുപ്പം നല്കുന്ന, കണ്ണാടിത്തിളക്കമുള്ള മുഖം നല്കുന്ന ജ്യൂസ്.

ക്യാരറ്റാണ്
ക്യാരറ്റാണ് ഈ പ്രത്യേക ജ്യൂസിലെ ചേരുവ. ക്യാരറ്റിനൊപ്പം ഇഞ്ചിയും ഇതില്‍ ചേര്‍ക്കും. ഇവ രണ്ടും ആരോഗ്യത്തിനും ഒപ്പം ചര്‍മത്തിനും ഒരുപോലെ സഹായകമായ ഒന്നാണ്. ഇവ രണ്ടും ചേര്‍ത്തുള്ള ചേരുവയെങ്കില്‍ ഏറെ ഗുണങ്ങള്‍ ലഭിയ്ക്കും. ചര്‍മത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഏറെ ചേരുന്ന ജ്യൂസാണിത്.

ക്യാരറ്റ്
ക്യാരറ്റ് വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ബീറ്റാ കരോട്ടിന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ക്യാരറ്റിലെ ക്യാരറ്റിലടങ്ങിയ വിറ്റാമിന്‍ ഇ, സി, കരോട്ടോള്‍ എന്നിവ സൂര്യപ്രകാശത്തിന്റെ ദോഷങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും. ചര്‍മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവുമെല്ലാം പ്രദാനം ചെയ്യാന്‍ ഇത് ഏറെ നല്ലതുമാണ്.

ചര്‍മത്തിന് ഉള്ളില്‍ നിന്നും ആരോഗ്യം
ചര്‍മത്തിന് ഉള്ളില്‍ നിന്നും ആരോഗ്യം നല്കുന്ന ഒന്നാണ് ക്യാരറ്റ് ജ്യൂസെന്നു വേണം, പറയുവാന്‍. ഇത് ചര്‍മത്തില്‍ പുരട്ടുന്നതും ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതുമെല്ലാം ഒരുപോലെ ഗുണകരം തന്നെയാണ്. ചര്‍മത്തിന് തിളക്കവും മൃദുത്വവും നിറവുമെല്ലാം നല്കുന്ന ഇത് സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു. കരുവാളിപ്പു മാറ്റുന്നു.

ഇഞ്ചി
ഇഞ്ചിയും ചര്‍മത്തിനും ആരോഗ്യത്തിനും നല്ലതാണ്. ആന്റിഓക്സിഡന്റു ഗുണങ്ങള്‍ ഇഞ്ചിയ്ക്കുമുണ്ട്. ഇത് ശരീരത്തിലേയും ചര്‍മത്തിലേയും ടോക്സിനുകളെ പുറന്തള്ളുന്നു. ഇത് ചര്‍മത്തിനു തിളക്കം നല്‍കാനും നല്ല ചര്‍മം നല്‍കാനും മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്നങ്ങളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിച്ച് ചര്‍മത്തെ ആരോഗ്യപ്രദമാക്കുന്ന ഒന്നാണ് ഇഞ്ചിയെന്നു പറയാം.

ഒരു ക്യാരറ്റും അല്പം ഇഞ്ചിയുമാണ് വേണ്ടത്
ഇതു തയ്യാറാക്കുവാന്‍ ഒരു ക്യാരറ്റും അല്പം ഇഞ്ചിയുമാണ് വേണ്ടത്. ക്യാരറ്റ് നല്ലപോലെ കഴുകി ഇഞ്ചിയും ചേര്‍ത്തടിച്ചു ജ്യൂസാക്കുക. ഇത് അരിച്ചെടുക്കരുത്. ക്യാരറ്റിലെ ഫൈബറും നല്ലതാണ്. ഈ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ അല്പനാള് അടുപ്പിച്ചു കഴിയ്ക്കുന്നതാണ് ഗുണം ചെയ്യുക.

നല്ല തിളക്കവും മൃദുത്വവും നിറവുമുള്ള ചര്‍മം
നല്ല തിളക്കവും മൃദുത്വവും നിറവുമുള്ള ചര്‍മം ലഭിയ്ക്കുവാന്‍ ഇത് ഏറെ സഹായിക്കുന്ന ഒരു ജ്യൂസാണെന്നു വേണം, പറയുവാന്‍. ഇത് അടുപ്പിച്ച് അല്പനാള് കഴിയ്ക്കാം. നല്ല ചര്‍മം ഫലമായി ലഭിയ്ക്കും. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും എല്ലാ വിധത്തിലും ഉത്തമമായ ഒരു ജ്യൂസാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഇത് കൊളസ്ട്രോള്‍, പ്രമേഹത്തിനും പ്രതിവിധിയാണ്. ഇഞ്ചി ഇത്തരം ഗുണങ്ങള്‍ നല്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.



Click it and Unblock the Notifications