Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
നിറം വയ്ക്കാന്‍ സ്പെഷല്‍ കരിഞ്ചീരക എണ്ണ
നിറം വയ്ക്കാന്‍ സ്പെഷന്‍ കരിഞ്ചീരക എണ്ണ
ശരീരത്തിന് നിറം ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ഉണ്ടാകില്ലെന്നു തന്നെ വേണം, പറയുവാന്‍. ആണാണെങ്കിലും പെണ്ണാണെങ്കിലും വെളുക്കാന്‍ വഴികള്‍ തിരക്കി നടക്കുന്നവരാണ് നാമെല്ലാവരും. തൊലിവെളുപ്പില് കാര്യമില്ലെന്ന് ആദര്‍ശം പറയുമ്പോഴും ഇതിനുള്ള വഴികള്‍ തിരക്കി നടക്കുന്നവര്‍.
കൃത്രിമ വഴികള്‍ ഉപയോഗിച്ചു വെളുക്കുവാന്‍ ശ്രമിയ്ക്കുന്നതിനേക്കാള്‍ എന്തു കൊണ്ടും നല്ലതാണ്, തികച്ചും സ്വഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നത്. ഇതിനുളള പല വഴികളില്‍ ഒന്നാണ് ചില എണ്ണകള്‍. ചില പ്രത്യേക എണ്ണകള്‍ ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. ഇത്തരം എണ്ണകില് ഒലീവ്, ബദാം ഓയില്‍, വെളിച്ചെണ്ണ, ആയുര്‍വേദ എണ്ണയായ കുങ്കുമാദി തൈലം, കരിഞ്ചീരക ഓയില്‍ എന്നിവയെല്ലാം പെടുന്നു.
കരിഞ്ചീരക എണ്ണ ആരോഗ്യത്തിനും ഒപ്പം സൗന്ദര്യത്തിനും മുടി വളര്‍ച്ചയ്ക്കുമെല്ലാം ഏറെ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരക എണ്ണ വീട്ടില്‍ തന്നെ പ്രത്യേക രീതിയില്‍ തയ്യാറാക്കിയാല്‍ ഇത് നല്ല നിറം നല്‍കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. തികച്ചും നാച്വറലായ ഒന്ന്. നിറത്തിനു മാത്രമല്ല, ഒരു പിടി സൗന്ദര്യ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതെങ്ങനെ തയ്യാറാക്കുമെന്നറിയൂ,

ഇതിനായി വേണ്ടത്
ഇതിനായി വേണ്ടത് 2 കപ്പ് കരിഞ്ചീരകമാണ്. ഇതില്‍ വെള്ളമൊഴിച്ച് 4 മണിക്കൂര്‍ ഇതു കുതിര്‍ത്തു വയ്ക്കുക. ഇതില്‍ ഒന്നര തേങ്ങയും ചേര്‍ക്കാം. ഇതു ചിരകിയെടുക്കുക. തേങ്ങാ കൂടിയാലും കുഴപ്പമില്ല. കൂടുതല്‍ നല്ലതാണെന്നു വേണം, പറയുവാന്‍.

കരിഞ്ചീരകം
കരിഞ്ചീരകം നല്ലപോലെ കുതിര്‍ന്ന് വെള്ളം മുഴുവന്‍ വലിച്ചെത്തു കാണും. ഇതും ചിരകി വച്ചിരിയ്ക്കുന്ന തേങ്ങയും ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. ഇതിനു ശേഷം ഈ മിശ്രിതം അരിപ്പയില്‍ ന്ല്ലതു പോലെ ഊറ്റിയെടുക്കുക. ആദ്യ തവണ ഊറ്റിയാലും തേങ്ങാപ്പാല്‍ ഇതില്‍ ബാക്കിയുണ്ടാകും. ഇതെടുക്കുവാന്‍ ലേശം വെള്ളം, ലേശം മാത്രം, ഇതിലേയ്ക്കൊഴിച്ച് വീണ്ടും അടിച്ചെടുത്ത് ഊറ്റിയെടുക്കുക. നല്ല കട്ടിയുള്ള തേങ്ങാപ്പാല്‍ മിശ്രിതം ലഭിയ്ക്കും. അതും കറുപ്പു കലര്‍ന്ന വെളുത്ത നിറത്തില്‍. കരിഞ്ചീരകമാണ് ഈ നിറത്തിനു കാരണമാകുന്നത്.

ഈ മിശ്രിതം
ഈ മിശ്രിതം രണ്ടു ദിവസം ഫ്രിഡ്ജില്‍ വയ്ക്കുക. പിന്നീട് പുറത്തെടുക്കുമ്പോള്‍ ഇതിനു മുകളില്‍ ക്രീം പോലെ കട്ടിയായി വന്നിട്ടുണ്ടാകും. ഈ ക്രീം മുഴുവന്‍ എടുക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി ഇതിലേയ്ക്ക് ഈ ക്രീം ഒഴിയ്ക്കുക. അടിയില്‍ വെള്ളം പോലെ വരുന്ന മിശ്രിതം വേണ്ട. ഇതു കുറഞ്ഞ തീയില്‍ വച്ചു ചൂടാക്കുക. എണ്ണ തെളിഞ്ഞു വരുന്നതു വരെ ചൂടാക്കാം. കട്ടിയുളള മിശ്രിതം നീങ്ങി എണ്ണ തെളിഞ്ഞു വരും. അല്പം കറുത്ത നിറത്തിലെ എണ്ണയാകും, ഇത്. ഇത് ഊറ്റിയെടുക്കാം. ഈ എണ്ണ ചൂടാറുമ്പോള്‍ കുപ്പിയില്‍ അടച്ചു സൂക്ഷിയ്ക്കാം. കൂടുതല്‍ മിശ്രിതമെടുത്താലും എണ്ണ തിളച്ചു വരുമ്പോള്‍ അല്പം ഓയിലേ ലഭിയ്ക്കൂ.

കുട്ടികള്‍ക്കു വരെ
ഈ ഓയില്‍ നിറം വയ്ക്കാന്‍ ഏറെ നല്ലതാണ്.
. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഗുണകരമാണ് ഈ ഓയില്‍. ഇതു പുരട്ടി നല്ല പോലെ മസാജ് ചെയ്യാം. 20 മിനിറ്റു കഴിഞ്ഞ ശേഷം ചെറുപയര്‍ പൊടിയോ കടലപ്പൊടിയോ ഉപയോഗിച്ചു കഴുകാം. ഇത് ദിവസവും ചെയ്യാവുന്നതാണ്. അടുപ്പിച്ച് അല്പനാള് ഉപയോഗിച്ചാല്‍ തന്നെ വ്യത്യാസം അറിയാം. നമുക്കു വീട്ടില്‍ തയ്യാറാക്കി കുട്ടികള്‍ക്കു വരെഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

മുഖത്തിന് നല്ല നിറം മാത്രമല്ല
മുഖത്തിന് നല്ല നിറം മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് ഏറെ ഉത്തമമാണ്. മുഖത്തെ പാടുകള്‍ നീക്കാനും ഏറെ ഉത്തമമാണ് ഈ പ്രത്യേക കരിഞ്ചീരക-തേങ്ങാപ്പാല്‍ എണ്ണ. മുഖത്തിന് മൃദുത്വവും തുടിപ്പുമെല്ലാം നല്കുന്ന ഒന്നാണിത്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി, കുരു പോലെയുള്ള പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. കരിഞ്ചീരകവും തേങ്ങാപ്പാലും പൊതുവേ ചര്‍മ പ്രശ്നങ്ങള്‍ക്കു നല്ലതാണ്. ചൂടുകാലത്തും ചൂടുകുരു പോലെയുളള പ്ര്ശ്നങ്ങള്ക്ക് ഇതു നല്ലൊരു പരിഹാരം തന്നെയാണ്.

ഈ പ്രത്യേക എണ്ണ
ഈ പ്രത്യേക എണ്ണ തലയില്‍ പുരട്ടാനും ഉത്തമമാണ്. മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണിത്. മുടി തഴച്ചു വളരാനും താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും ഉത്തമമാണ് ഈ പ്രത്യേക എണ്ണ. മുടിയ്ക്കു മിനുക്കവും കറുപ്പുമെല്ലാം നല്കുന്ന ഒന്നാണിത്. ഉള്ളിലേയ്ക്കു കഴിയ്ക്കാനും നല്ലൊന്നാന്തരം എണ്ണയാണിത്.



Click it and Unblock the Notifications