Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
പ്രായം പത്തു കുറയ്ക്കും ക്യാരറ്റ് ഫേസ്പായ്ക്ക്
പ്രായം പത്തു കുറയ്ക്കും ക്യാരറ്റ് ഫേസ്പായ്ക്ക്
പ്രായക്കുറവു തോന്നിപ്പിയ്ക്കാന് ആഗ്രഹിയ്ക്കാത്തവര് ചുരുങ്ങും. ഇതിനായി പല വഴികളും നോക്കുന്നവരുണ്ട്. മുഖത്തു ക്രീമുകളില് പരീക്ഷണം നടത്തുന്നവരും ബ്യൂട്ടി പാര്ലര് വഴികള് നോക്കുന്നവരുമെല്ലാമുണ്ട്.
മുഖത്തിനു പ്രായം തോന്നുന്നതും പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നതുമെല്ലാ തന്നെ പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. പാരമ്പര്യം മുതല് കഴിയ്ക്കുന്ന ഭക്ഷണവും ചര്മ സംരക്ഷണവും സ്ട്രെസ് പോലുളള ഘടകങ്ങളും ചര്മത്തെ ബാധിയ്ക്കുന്ന ഘടകങ്ങള് തന്നെയാണ്.
ചില വീട്ടുവൈദ്യങ്ങള് ചര്മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നവയാണ്. വീട്ടില് തന്നെ ചെയ്യാവുന്ന ചിലത്. ചര്മത്തിന്റെ പ്രായം പത്തു കുറയ്ക്കുവാന് കഴിയുന്ന ഒരു ഫേസ് പായ്ക്കിനെ കുറിച്ചറിയൂ, ക്യാരറ്റ് കൊണ്ടുണ്ടാക്കുവാന് സാധിയ്ക്കുന്ന ഒന്ന്.

ക്യാരറ്റ്, പാല്പ്പാട
ക്യാരറ്റ്, പാല്പ്പാട എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്. കോണ്സ്റ്റാര്ച്ചും ഇതില് ചേര്ക്കും. പാല്പ്പാട പുളിപ്പിച്ചു വേണം, ഉപയോഗിയ്ക്കുവാന്.

ചർമ്മത്തിന്
ക്യാരറ്റ് കഴിയ്ക്കാന് മാത്രമല്ല, ചര്മസംരക്ഷണത്തിനും ഏറെ നല്ലതാണ്. ചർമ്മത്തിന് കാരറ്റിന്റെ ഗുണങ്ങൾ നിരവധിയാണ്.വൈറ്റമിന് എയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചർമ്മത്തിന്റെ പ്രശനങ്ങൾ അകറ്റുകയും ആരോഗ്യം നൽകുകയും ചെയ്യും.ആന്റി ഓക്സിഡന്റുകള് അടങ്ങിയ ഈ പച്ചക്കറി കുരുക്കൾ,മുഖക്കുരു,ചൊറിച്ചിൽ,ഡെർമാറ്റിറ്റിസ് തുടങ്ങിയ ചർമ്മ രോഗങ്ങൾക്കും വൈറ്റമിന് എ യുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ തടയാനും മികച്ചതാണ്.

പാല്പ്പാട
ക്യാരറ്റില് നിന്നും ജ്യൂസെടുക്കുക. പാല്പ്പാട പുളിപ്പിയ്ക്കണം. ഇത് ഒരു ദിവസം വച്ചാലോ ലേശം തൈരു ചേര്ത്താലോ ഇതു സാധിയ്ക്കും. ഇതിലെ ലാക്റ്റിക് ആസിഡ് ചര്മകോശങ്ങള്ക്ക് ഏറെ ഗുണകരമാണ്.ചര്മത്തിലെ ചുളിവുകള് അകറ്റാന് സഹായിക്കുന്ന കൊളാജന് സമ്പുഷ്ടവുമാണിത്.

കോണ്സ്റ്റാര്ച്ച്
ക്യാരറ്റ് ജ്യൂസ്, പുളിച്ച പാല്പ്പാട എന്നിവ ചേര്ത്തിളക്കുക. ഇതിലേയ്ക്ക് അല്പം കോണ്സ്റ്റാര്ച്ച് ചേര്ക്കണം.കോണ്സ്റ്റാര്ച്ച് ചര്മത്തിലെ കൊളാജന് ഉല്പാദനം വര്ദ്ധിപ്പിയ്ക്കും. ഇത് ചര്മകോശങ്ങള് അയയാതെ നോക്കും.

ഇവ മൂന്നും
ഇവ മൂന്നും ചേര്ത്ത് നല്ലപോലെ കലര്ത്തണം. ഇത് നല്ലൊരു പീലിംഗ് ക്രീമാണ്.മുഖത്ത് ഈ ക്രീം കട്ടിയില് പുരട്ടുക. കഴുത്തിലും പുരട്ടാം.ഇത് ഉണങ്ങിക്കഴിയുമ്പോള് ചെറുചൂടുവെള്ളം കൊണ്ടു കഴുകാം. ഇല്ലെങ്കില് പൊളിച്ചെടുക്കാം. ആഴ്ചയില് രണ്ടു തവണ ഇതു ചെയ്താല് ചെറുപ്പം തുളുമ്പും ചര്മം നിങ്ങള്ക്കും നേടാം.

ചര്മത്തിന്
ചര്മത്തിന് ചെറുപ്പത്തിനു മാത്രമല്ല, ചര്മത്തിന്റെ നിറം വര്ദ്ധിപ്പിയ്ക്കുവാനും ഇത് ഏറെ ഉത്തമമാണ്. മുഖത്തെ പാടുകള്ക്കും നല്ലൊന്നാന്തരം പ്രതിവിധിയാണ് ഈ ഫേസ്പായ്ക്ക്. ക്യാരറ്റിലെ ബീറ്റാ കരോട്ടിന് സൂര്യന്റെ അള്ട്രാവയലറ്റ് രശ്മികളില് നിന്നും ചര്മത്തെ സംരക്ഷിയ്ക്കുന്നു. ചര്മത്തിനു നിറവ്യത്യാസം വരുന്നതു തടയുവാനും ഇത് ഏറെ നല്ലതാണ്ക്യാരറ്റിലടങ്ങിയ വൈറ്റമിന് ഇ, സി, കരോട്ടോള് എന്നിവ സൂര്യപ്രകാശത്തിന്റെ ദോഷങ്ങളില് നിന്ന് ചര്മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്ത്തുകയും ചെയ്യും.



Click it and Unblock the Notifications
