For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കക്ഷത്തിലെ ഇരുണ്ട നിറം മായ്ച്ച് കളയും ഒറ്റമൂലികളും അടുക്കളക്കൂട്ടുകളും

|

കക്ഷത്തിലെ ഇരുണ്ട നിറം പലര്‍ക്കും ആത്മവിശ്വാസം കെടുത്തുന്നതാണ്. ഇപ്പോള്‍ വേനലായതു കൊണ്ട് തന്നെ പലരും സ്ലീവ്‌ലെസ് വസ്ത്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ധരിക്കുമ്പോള്‍ അതിനൊരു വെല്ലുവിളി തന്നെയാണ് കക്ഷത്തിലുണ്ടാവുന്ന ഇരുണ്ട നിറം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. പലരും പല വഴികളും തേടുമെങ്കിലും അത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. എന്നാല്‍ കക്ഷത്തിലെ പിഗ്മെന്റേഷന് മാത്രം ഒരു മാറ്റവും ഉണ്ടാവുന്നില്ല. ഇത് ആരോഗ്യത്തിന് ഗുരുതരമായ അവസ്ഥയല്ലെങ്കില്‍ പോലും സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നിങ്ങളില്‍ ഇതുണ്ടാവുന്നതിനുള്ള കാരണങ്ങളില്‍ പലപ്പോഴും ഹോര്‍മോണ്‍ തകരാറുകള്‍, തെറ്റായ ഷേവിംഗ്, അമിതമായി കെമിക്കല്‍ അടങ്ങിയ ഡിയോഡറന്റുകളുടെ ഉപയോഗം, ചില ചര്‍മ്മ അവസ്ഥകള്‍ എന്നിവയെല്ലാം പ്രധാനം തന്നെയാണ്. എന്നാല്‍ എങ്ങനെ ഇവയെ ഇല്ലാതാക്കാം എന്നും നിങ്ങള്‍ക്ക് എങ്ങനെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്. പലരും ഇത് തുറന്ന് പറയാന്‍ മടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പിഗ്മെന്റേഷനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില പൊടിക്കൈകള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്നും എങ്ങനെ ഇതിനെ പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്.

എക്‌സ്‌ഫോളിയേഷന്‍

എക്‌സ്‌ഫോളിയേഷന്‍

ചര്‍മ്മത്തില്‍ പിഗ്മെന്റേഷന്‍ കുറക്കുന്നതിന് വേണ്ടി എപ്പോഴും എക്‌സ്‌ഫോളിയേറ്റ് ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചര്‍മത്തിലെ മൃതകോശങ്ങള്‍, വിയര്‍പ്പ്, ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടുന്ന അഴുക്ക് എന്നിവയെല്ലാം ശ്രദ്ധിക്കണം. എന്നിരുന്നാലും, പതിവായി എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് ചര്‍മ്മത്തിന്റെ കറുപ്പ് നിറം കുറയ്ക്കാനും കക്ഷത്തിന്റെ നിറം തിരിച്ച് കിട്ടുന്നതിനും സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നിങ്ങളുടെ കക്ഷത്തില്‍ ബോഡിസ്‌ക്രബ്ബ് പുരട്ടി ഇത് ലൂഫ ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുക. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കക്ഷത്തിന് മിനുസവും തിളക്കവും ലഭിക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഇതി ചെയ്യുന്നതിന് ശ്രദ്ധിക്കണം.

കക്ഷം വൃത്തിയായി സൂക്ഷിക്കുക

കക്ഷം വൃത്തിയായി സൂക്ഷിക്കുക

എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് നല്ലതാണെങ്കിലും അതിനെല്ലാം പുറമേ ചര്‍മ്മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. വിയര്‍പ്പും അഴുക്കും അടിഞ്ഞ് കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പതിവായി കുളിക്കുകയും, ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നിങ്ങളുടെ കക്ഷത്തിന് അടിഭാഗം നല്ലതുപോലെ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അമിതമായി വിയര്‍പ്പുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും അടിവത്രം ഉള്‍പ്പടെയുള്ളവ ഇടക്കിടെ വൈപ്പ് ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.

മോയ്‌സ്ചുറൈസിംഗ് മറക്കരുത്

മോയ്‌സ്ചുറൈസിംഗ് മറക്കരുത്

ചര്‍മ്മത്തില്‍ ഷേവ് ചെയ്യുന്നതിലൂടെ ചര്‍നമ്മം മോയ്‌സ്ചുറൈസ് ചെയ്യുന്നതിന് മറക്കേണ്ടതില്ല. കാരണം ചര്‍മ്മത്തില്‍ നിന്ന് രോമം പിഴുതെടുക്കുന്നത് പലപ്പോഴും കക്ഷങ്ങളില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയാണ് തെയ്യുന്നത്. ഇത് ചര്‍മ്മത്തെ കൂടുതല്‍ ഇരുണ്ടതാക്കുന്നു. കക്ഷത്തിലെ വീക്കത്തെ നിസ്സാരമായി കണക്കാക്കരുത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി മോയ്‌സ്ചുറൈസ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഷേവിംഗ് ചെയ്യുമ്പോള്‍ ചര്‍മ്മത്തില്‍ സോപ്പോ ഷേവിംഗ് ക്രീമോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് വാക്‌സിംഗ് ചെയ്യുന്നതും നല്ലതാണ്. ഇതെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

പെര്‍ഫ്യൂം ശരിയായത് തിരഞ്ഞെടുക്കുക

പെര്‍ഫ്യൂം ശരിയായത് തിരഞ്ഞെടുക്കുക

ചര്‍മ്മത്തില്‍ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണവും അത് നമ്മുടെ ചര്‍മ്മത്തിന് മികച്ചതാണോ അല്ലയോ എന്നും അറിഞ്ഞിരിക്കേണ്ടതാണ്. അതിന് ശേഷം മാത്രം അത് ചര്‍മ്മത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചില കെമിക്കല്‍ അധിഷ്ഠിത ഡിയോഡറന്റുകള്‍ മെലാനിന്‍ ഉത്പാദിപ്പിക്കുന്ന ചര്‍മ്മകോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ കക്ഷത്തില്‍ കറുപ്പ് വര്‍ദ്ധിപ്പിക്കുകുയം ചെയ്യുന്നുണ്ട്. ഇത് കക്ഷത്തിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ ആല്‍ക്കഹോള്‍ രഹിതമായ ഡിയോഡറന്റുകള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ചില ഒറ്റമൂലികള്‍

ചില ഒറ്റമൂലികള്‍

എന്നാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇതിലൂടെ ഒരു പരിധി വരെ നിങ്ങള്‍ക്ക് ചര്‍മ്മത്തിന്റെ കറുപ്പ് നിറത്തെ ഇല്ലാതാക്കി ചര്‍മ്മം മികച്ചതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഉരുളക്കിഴങ്ങ് ജ്യൂസ്, തക്കാളി ജ്യൂസ്, നാരങ്ങ നീര് എന്നിവ പോലുള്ള പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ചേരുവകള്‍ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ ഇല്ലാതാക്കുകയും പ്രകൃതിദത്ത നിറം ചര്‍മ്മത്തിന് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വെറും ചുരുങ്ങിയ സമയം കൊണ്ട് ഇത് ഇല്ലാതാവും എന്നൊരു ചിന്ത വേണ്ട. കാരണം സമയം എടുത്ത് മാത്രമേ ഇത്തരം പ്രതിരോധങ്ങള്‍ ഫലം നല്‍കുകയുള്ളൂ. അത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ ഇത്തരം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെളിച്ചെണ്ണ ചേരുമ്പോള്‍ മുടി മുട്ടോളമെത്തുംആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെളിച്ചെണ്ണ ചേരുമ്പോള്‍ മുടി മുട്ടോളമെത്തും

ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെളിച്ചെണ്ണ ചേരുമ്പോള്‍ മുടി മുട്ടോളമെത്തുംആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെളിച്ചെണ്ണ ചേരുമ്പോള്‍ മുടി മുട്ടോളമെത്തും

English summary

Skincare Tips To Prevent Underarm Pigmentation Easily In Malayalam

Here in this article we are sharing some skin care tips to prevent underarm pigmentation in malayalam. Take a look.
Story first published: Saturday, April 16, 2022, 22:16 [IST]
X
Desktop Bottom Promotion