For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം 40 കഴിഞ്ഞോ? സൗന്ദര്യത്തിന് വേണ്ടത് ഈ ശീലമാണ്

|

പ്രായത്തിനനുസരിച്ച്, നമ്മുടെ ചര്‍മ്മത്തിന് കൊളാജന്‍, പ്രകൃതിദത്ത എണ്ണകള്‍, എലാസ്റ്റിന്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ കുറവുണ്ടാകുന്നു. ഇത് കാരണം പ്രായം കൂടുംതോറും ചര്‍മ്മം വരണ്ടതാക്കുകയും നിര്‍ജീവമായി കാണപ്പെടുകയും ചെയ്യുന്നു. ചെറുപ്പത്തില്‍ത്തന്നെ നിങ്ങള്‍ വരുത്തുന്ന ചര്‍മ്മസംരക്ഷണ തെറ്റുകള്‍ 30 കളുടെ അവസാനത്തിലോ 40 കളുടെ തുടക്കത്തിലോ ദൃശ്യമാകാന്‍ തുടങ്ങുന്നു.

Most read: ഈ പഴത്തിന്റെ ഉപയോഗമെങ്കില്‍ മുഖത്തെ മാറ്റം അത്ഭുതംMost read: ഈ പഴത്തിന്റെ ഉപയോഗമെങ്കില്‍ മുഖത്തെ മാറ്റം അത്ഭുതം

ചുളിവുകള്‍, നേര്‍ത്ത വരകള്‍, പ്രായത്തിന്റെ പാടുകള്‍ എന്നിവ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. സ്ത്രീകള്‍ക്ക് 40 ന് ശേഷം, അനുയോജ്യമായ ഒരു ചര്‍മ്മസംരക്ഷണം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ചില പ്രതിരോധ നടപടികള്‍ ചെയ്യേണ്ടതായുണ്ട്. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് അവരുടെ ചര്‍മ്മം സംരക്ഷിക്കാനായി പിന്തുടരാവുന്ന കുറച്ച് സ്‌കിന്‍കെയര്‍ ടിപ്പുകള്‍ ഇതാ.

എക്‌സ്‌ഫോളിയേഷന്‍

എക്‌സ്‌ഫോളിയേഷന്‍

നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാനായി ദിനചര്യയില്‍ എക്‌സ്‌ഫോളിയേഷന്‍ ഉള്‍പ്പെടുത്തുക. ചര്‍മ്മത്തിന്റെ തരം അനുസരിച്ച് ഒരു സ്‌ക്രബ് തിരഞ്ഞെടുക്കുക, പക്ഷേ അത് അധികം പരുഷമായിരിക്കരുത്. വരണ്ട ചര്‍മ്മത്തിനായി ക്രീം അധിഷ്ഠിത സ്‌ക്രബ് ഉപയോഗിക്കുക. അത് ചര്‍മ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല ജലാംശം നിലനിര്‍ത്തുകയും ചെയ്യും. എണ്ണമയമുള്ള ചര്‍മ്മത്തിന് ജെല്‍ അധിഷ്ഠിത സ്‌ക്രബ് ഉപയോഗിക്കുക. ഇത് എണ്ണ സ്രവണം നിയന്ത്രിക്കാനും വൃത്തിയുള്ള ചര്‍മ്മം നേടാനും സഹായിക്കും.

ക്ലെന്‍സിംഗ്

ക്ലെന്‍സിംഗ്

പ്രായത്തിനനുസരിച്ച് ചര്‍മ്മത്തിന് ഈര്‍പ്പം കുറയുകയും ആരോഗ്യകരമായ ധാരാളം കൊഴുപ്പുകള്‍ നഷ്ടപ്പെടുകയും ചെയ്യും. അതിനാല്‍, ചര്‍മ്മം വരണ്ടതും കൂടുതല്‍ പ്രകോപിപ്പിക്കുന്നതും ഇലാസ്തികത കുറയുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി ഒരു സൗമ്യമായ നോണ്‍-ഫോമിംഗ് ക്ലെന്‍സര്‍ ഉപയോഗിക്കുക. അതിനുശേഷം നല്ല മോയ്സ്ചുറൈസര്‍ പ്രയോഗിക്കുക.

Most read:വരണ്ട മുടി മിനുസമാര്‍ന്നതാക്കാന്‍ ചില സൂത്രപ്പണികള്‍Most read:വരണ്ട മുടി മിനുസമാര്‍ന്നതാക്കാന്‍ ചില സൂത്രപ്പണികള്‍

പിഗ്മെന്റേഷന്‍ ചികിത്സ

പിഗ്മെന്റേഷന്‍ ചികിത്സ

മുഖക്കുരു പാടുകള്‍, പിഗ്മെന്റേഷന്‍, കളങ്കങ്ങള്‍, കറുത്ത പാടുകള്‍ എന്നിവയാണ് വാര്‍ദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങള്‍. അതിനാല്‍, ഈ പാടുകളില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ഡാര്‍ക്ക് സ്‌പോട്ട് കറക്റ്റര്‍ പതിവായി പുരട്ടുക. പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ക്രീമുകള്‍ക്കായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഒന്നാണ് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍. അതിനാല്‍, ദിവസേനയുള്ള ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി ഒരു സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക. സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. കുറഞ്ഞത് SPF 30, PA റേറ്റിംഗ് +++ എന്നിവയുള്ള സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക. ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ പുറത്തുവിടുന്ന കൃത്രിമ വെളിച്ചത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനായി സിങ്ക് ഓക്‌സൈഡ് അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ സഹായിക്കും.

Most read:വെയിലേറ്റ് മുടി കേടാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍Most read:വെയിലേറ്റ് മുടി കേടാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

നൈറ്റ് ക്രീം ഉപയോഗം

നൈറ്റ് ക്രീം ഉപയോഗം

40 കഴിഞ്ഞവര്‍ ചര്‍മ്മം സംരക്ഷിക്കാനായി ഒരു നൈറ്റ് ക്രീം ഉപയോഗിക്കുക. മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകിയ ശേഷം രാത്രി ക്രീം പുരട്ടുക. ഇത് ചര്‍മ്മത്തിന് ജലാംശം നല്‍കുകയും മൃദുത്വവും തിളക്കവും ഉണ്ടാക്കുകയും ചെയ്യും.

വെള്ളവും ഭക്ഷണവും

വെള്ളവും ഭക്ഷണവും

മികവാര്‍ന്ന ചര്‍മ്മത്തിനായി ആവശ്യത്തിന് വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചര്‍മ്മത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകള്‍ നല്‍കുന്നു. ഇതിലൂടെ ജലാംശം കൈവരികയും ചര്‍മ്മം സ്വാഭാവികമായും ചെറുപ്പവും തിളക്കവുമുള്ളതായി കാണപ്പെടുന്നു.

Most read:പേരയിലയിലുണ്ട് സൗന്ദര്യം കൂട്ടാനുള്ള കുറുക്കുവഴിMost read:പേരയിലയിലുണ്ട് സൗന്ദര്യം കൂട്ടാനുള്ള കുറുക്കുവഴി

മോയ്സ്ചുറൈസര്‍

മോയ്സ്ചുറൈസര്‍

പ്രായമാകുന്തോറും ചര്‍മ്മത്തില്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ സജീവമാകാത്തതിനാല്‍ ചര്‍മ്മം വരണ്ടതായിത്തീരുന്നു. ലൈറ്റ് ഓയില്‍ അധിഷ്ഠിത മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക, ഇത് ചര്‍മ്മത്തെ മൃദുവായി നിലനിര്‍ത്തും. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍, ശരിയായ മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കാനായി ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടുക.

കണ്ണ് സംരക്ഷണം

കണ്ണ് സംരക്ഷണം

വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് നേര്‍ത്ത വരകളും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചുളിവുകളും. നിങ്ങളുടെ കണ്ണുകളെ പോഷിപ്പിക്കാനായി ഉറങ്ങുമ്പോള്‍ നേര്‍ത്ത വരകളും ചുളിവുകളും ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു നല്ല അണ്ടര്‍ ഐ ജെല്‍ അല്ലെങ്കില്‍ ക്രീം ഉപയോഗിക്കുക.

Most read:ഒറ്റരാത്രി കൊണ്ട് മുഖം മാറ്റാം; മുഖത്ത് ക്രീം ഇങ്ങനെയെങ്കില്‍Most read:ഒറ്റരാത്രി കൊണ്ട് മുഖം മാറ്റാം; മുഖത്ത് ക്രീം ഇങ്ങനെയെങ്കില്‍

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

നിങ്ങളുടെ പ്രഭാത ദിനചര്യയില്‍ ആന്റിഓക്സിഡന്റ് അടങ്ങിയ വിറ്റാമിന്‍ സി സെറം ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ എ അടങ്ങിയ ആന്റി-ഏജിംഗ് റെറ്റിനോള്‍ സെറം ഉപയോഗിക്കുക. ഇത് ടെക്‌സ്ചര്‍ ശരിയാക്കാനും വാര്‍ദ്ധക്യത്തിന്റെ പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.

English summary

Skincare Tips For Women Above 40 in malayalam

Here are the ways to take care of your skin for women over 40. Take a look.
X
Desktop Bottom Promotion