For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം ക്ലിയറാവാന്‍ ഉപയോഗിക്കും മുന്‍പ് അറിയണം

|

നിങ്ങളുടെ ചര്‍മ്മത്തിന് ഹാനികരമായേക്കാവുന്ന ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കണ്ണിനും ചര്‍മ്മത്തിനും എല്ലാം പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ അവസ്ഥയില്‍ ഇത്തരം സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിപണിയില്‍ കിട്ടുന്ന പലതും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇനി മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന ഇത്തരം വസ്തുക്കള്‍ എല്ലാം തന്നെ ഇന്ന് പലരും വാങ്ങി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ഗുണവും ആരോഗ്യവും എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം എന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം പല വസ്തുക്കളും ചര്‍മ്മത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളും പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വഴിയാണ് സംഭവിക്കുന്നത്. ഇതിന് മുന്‍പ് ശ്രദ്ദിക്കേണ്ടത് എന്തെല്ലാം എന്ന് നോക്കാം.

ക്ഷണനേരം കൊണ്ട് തിളക്കം തൈരിലുണ്ട് ഒറ്റമൂലിക്ഷണനേരം കൊണ്ട് തിളക്കം തൈരിലുണ്ട് ഒറ്റമൂലി

പണ്ട് ലോകത്തിന്റെ പല കോണുകളില്‍ ഉള്ളവര്‍ കണ്ണ് മേക്കപ്പിനായി ഓക്‌സിഡൈസ്ഡ് ചെമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച പേസ്റ്റ് ഉപയോഗിച്ചിരുന്നു. അപകടകരമായ ഈ ഘടകം ക്രമേണ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും ഉറക്കമില്ലായ്മയ്ക്കും ഇടയാക്കി. പക്ഷേ സൗന്ദര്യത്തിന്റെ പേരില്‍ പലരും ഇത്തരം കാര്യങ്ങള്‍ അവഗണിക്കാന്‍ തുടങ്ങി. സൗന്ദര്യവര്‍ദ്ധക വ്യവസായം വര്‍ഷങ്ങളായി വളരെയധികം മാറിയിട്ടുണ്ടെങ്കിലും, നിങ്ങളുടെ മേക്കപ്പ് ബാഗിലെ ചില ഉല്‍പ്പന്നങ്ങള്‍ ആരോഗ്യകരമല്ലാത്ത പല അവസ്ഥകളും ഉണ്ടാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചില പ്രത്യേക സ്‌ക്രബ്ബറുകള്‍

ചില പ്രത്യേക സ്‌ക്രബ്ബറുകള്‍

പലരും സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഉപയോഗം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സ്‌ക്രബ്ബറിന്റെ ഉപയോഗം കാരണം പലപ്പോഴും ചര്‍മ്മത്തിന്റെ പുറം പാളി നീക്കം ചെയ്യുകയും പരിസ്ഥിതിയില്‍ നിന്ന് സംരക്ഷിക്കുന്ന തടസ്സത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം ചര്‍മ്മങ്ങളുടെ പുറന്തള്ളലിന് ശേഷം ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാവുന്നതാണ്. എന്നാല്‍ ചര്‍മ്മത്തില്‍ അപ്പോള്‍ എണ്ണമയം ഇല്ലാതാവുമെങ്കിലും പക്ഷേ പിന്നീട് ചര്‍മ്മത്തില്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.

മുഖക്കുരു നീക്കം ചെയ്യുമ്പോള്‍

മുഖക്കുരു നീക്കം ചെയ്യുമ്പോള്‍

മുഖക്കുരു ചികിത്സകള്‍ ചര്‍മ്മത്തെ വരണ്ടതും പ്രകോപിപ്പിക്കുന്നതുമാണ്. ഈ ലക്ഷണങ്ങള്‍ പലപ്പോഴും താല്‍ക്കാലികമാണെങ്കിലും, നിങ്ങളുടെ ചര്‍മ്മത്തില്‍ ഇത് പലപ്പോഴും ചൊറിച്ചില്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ മുഖക്കുരു മാറുന്നതിന് വേണ്ടി ഗുളികകള്‍ കഴിക്കുന്നവര്‍ ധാരാളമുണ്ട്. ഇത് കൂടുതല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. ഉദാഹരണത്തിന്, ആന്റിബയോട്ടിക്കുകള്‍ നിങ്ങള്‍ക്ക് വയറുവേദന അല്ലെങ്കില്‍ തലകറക്കം ഉണ്ടാക്കാം. അതുകൊണ്ട് നല്ലൊരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് മാത്രം ചികിത്സ നടത്തേണ്ടതാണ്.

ചര്‍മ്മത്തില്‍ കല്ലുകള്‍

ചര്‍മ്മത്തില്‍ കല്ലുകള്‍

പലരും ചര്‍മ്മത്തില്‍ മസ്സാജ് ചെയ്യുന്നതിന് വേണ്ടി പലപ്പോഴും കല്ലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെ ഗുവാഷാ കല്ലുകള്‍ എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള ഗുവാ ഷാ കല്ലുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുക, കഴുത്ത് വേദന കുറയ്ക്കുക എന്നിങ്ങനെ ധാരാളം ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ ചില അവസരങ്ങളിലെങ്കിലും ഇത്തരം ഉപകരണം ഉപയോഗിച്ച് ചര്‍മ്മത്തില്‍ തടവുന്നത് ചര്‍മ്മത്തിന്റെ ഉപരിതലത്തിനടുത്തുള്ള ചെറിയ രക്തക്കുഴലുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമാകും. ഇത് ചതവിനും ചെറിയ രക്തസ്രാവത്തിനും കാരണമാകും.

മുടിയിലെ ഉളുമ്പ് മണം മാറാന്‍ ഒറ്റമൂലിമുടിയിലെ ഉളുമ്പ് മണം മാറാന്‍ ഒറ്റമൂലി

ഡ്രൈ ബ്രഷ്

ഡ്രൈ ബ്രഷ്

ഡ്രൈ ബ്രഷിംഗ് ചര്‍മ്മത്തെ പുറംതള്ളാന്‍ മികച്ചതാണ്, പക്ഷേ ഇത് എല്ലാവര്‍ക്കും പ്രയോജനകരവും ചേരുന്നതും ആയിരിക്കില്ല എന്നുള്ളതാണ്. ഇത് സെന്‍സിറ്റീവ് ചര്‍മ്മത്തെ പ്രകോപിപ്പിക്കാം. അല്ലെങ്കില്‍ അമിതമായി ചര്‍മ്മത്തെ വരണ്ടതാക്കുന്നു. എക്സിമ, സോറിയാസിസ് എന്നിവയുള്‍പ്പെടെ ഉഷ്ണത്താല്‍ ചര്‍മ്മമുള്ള ആളുകള്‍ ഡ്രൈബ്രഷ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് അണുബാധയ്ക്ക് കാരണമാകും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത്

ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത്

പലപ്പോഴും ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും ചര്‍മ്മത്തിന് മികച്ചതാണ്. ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള പാഡുകള്‍ ഉപയോഗിച്ച് മുഖം തുടയ്ക്കുന്നത് ശുദ്ധീകരിക്കുന്നത് നല്ലതാണ്. എന്നാല്‍ വാസ്തവത്തില്‍, ഇത് ചര്‍മ്മത്തിന് വളരെയധികം ആവശ്യമുള്ള എണ്ണകളെ നീക്കംചെയ്യുകയും സെബം ഉല്‍പാദനത്തെ പ്രേരിപ്പിക്കുകയും നിങ്ങളുടെ മുഖക്കുരു വഷളാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം പാഡുകള്‍ ഉപയോഗിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കെമിക്കല്‍ എക്‌സ്‌ഫോളിയന്റുകള്‍

കെമിക്കല്‍ എക്‌സ്‌ഫോളിയന്റുകള്‍

നിങ്ങള്‍ ആഴ്ചയില്‍ ഒന്നിലധികം തവണ ഒരു കെമിക്കല്‍ എക്‌സ്‌ഫോളിയേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍, ചര്‍മ്മത്തെ മൂടുന്ന പ്രകൃതിദത്ത എണ്ണകളുടെ സംരക്ഷിത കവചത്തെ ഇത് നശിപ്പിച്ചേക്കാം. ഇത് പലപ്പോഴും ഉപയോഗിക്കുന്നത് വീക്കം, ബ്രേക്കൗട്ടുകള്‍ എന്നിവയ്ക്ക് കാരണമാകും. കെമിക്കല്‍ എക്‌സ്‌ഫോളിയന്റുകളിലെ കഠിനമായ ചേരുവകള്‍ ചര്‍മ്മത്തിന്റെ വളരെയധികം പാളികള്‍ നീക്കംചെയ്യുകയും ചുവപ്പും പ്രകോപിതവുമായ ചര്‍മ്മം നല്‍കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 ഈ 3 കൂട്ടില്‍ 3 പിടി പിടിച്ചാല്‍ മുടി തഴച്ച് വരും ഈ 3 കൂട്ടില്‍ 3 പിടി പിടിച്ചാല്‍ മുടി തഴച്ച് വരും

 പോര്‍ സ്ട്രിപ്പുകള്‍

പോര്‍ സ്ട്രിപ്പുകള്‍

ബ്ലാക്ക്‌ഹെഡ്‌സ് കളയുന്നതിന് പലപ്പോഴും പോര്‍ സ്ട്രിപ്പുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ബ്ലാക്ക്‌ഹെഡുകളേക്കാള്‍ കൂടുതല്‍ ആഴത്തിലാണ് ഇത് ചര്‍മ്മത്തെ നീക്കം ചെയ്യുന്നത്. ഇത് സെബം, ഡെഡ് സ്‌കിന്‍ കോശങ്ങള്‍ എന്നിവയുടെ സുഷിരങ്ങള്‍ മായ്ക്കുന്നു. സുഷിരങ്ങള്‍ക്കുള്ളിലെ ഈ ഘടകങ്ങള്‍ ചര്‍മ്മത്തില്‍ ആരോഗ്യകരമായ എണ്ണ ബാലന്‍സ് നിലനിര്‍ത്തുന്നതിനാണ്, അവ നീക്കംചെയ്യുമ്പോള്‍, നിങ്ങളുടെ സുഷിരങ്ങള്‍ അലോസരപ്പെടുത്തുന്ന അഴുക്കും എണ്ണയും കയറുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

Skincare Products That May Be Harm Your Skin Care Routine

Here in this article we are discussing about some skin care products that may harm your skin care routine. Take a look.
X
Desktop Bottom Promotion