Just In
- 56 min ago
നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ
- 2 hrs ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 4 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 5 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
Don't Miss
- Automobiles
ഒന്നു നോക്കിയാൽ സ്പ്ലെൻഡർ, വീണ്ടും നോക്കിയാൽ ഇവി; അതാണ് ADMS Boxer ഇലക്ട്രിക്
- Sports
IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം
- Movies
ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?
- News
സജി ചെറിയാൻ ചിന്തിച്ച് സംസാരിക്കണം, മന്ത്രിക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ട്; ശശി തരൂര്‍
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
ചര്‍മ്മത്തില്‍ ചെറിയ തിണര്‍പ്പോ, നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണ്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളും പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആണ് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ചര്‍മ്മത്തില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ചര്‍മ്മത്തില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴാണ് നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് എങ്കില്‍ അതൊന്ന് ശ്രദ്ധിക്കണം. ചിലരില്‍ ഇത് മുഖക്കുരുവിന്റെ ഭാവത്തിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ നമ്മള് അല്പം ശ്രദ്ധിക്കണം.
മുഖത്തുപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അല്ലാതെ തന്നെ ചില കാര്യങ്ങള്‍ നമ്മുടെ സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതില്‍ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, മലിനീകരണം എന്നിങ്ങനെ നിരവധി ജീവിതശൈലി മാറ്റങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ചിലരില്‍ ഇത് ജനിതക മാറ്റങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ നിസ്സാരമായി കണക്കാക്കരുത്. അതുകൊണ്ട് തന്നെ ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രകോപിപ്പിക്കലിന് കാരണമാകുന്നുണ്ട്. എന്നാല്‍ സെന്‍സിറ്റീവ് ആയിട്ടുള്ള ചര്‍മ്മ ത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ. ദിനചര്യകള്‍ ഇങ്ങനെയെല്ലാമായിരിക്കണം എന്നതാണ് സത്യം.

ക്ലെന്‍സര്‍ ഉപയോഗിക്കുമ്പോള്‍
നിങ്ങളുടെ ചര്‍മ്മം ക്ലീന്‍ ചെയ്യുമ്പോള്‍ അത് ക്ലെന്‍സര്‍ ഉപയോഗിച്ച് വേണം ചെയ്യുന്നതിന്. എന്നാല്‍ ക്ലെന്‍സര്‍ ഉപയോഗിക്കുമ്പോള്‍ പതുക്കെ ക്ലീന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മുഖം ക്ലീന്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ടും കൈവിരലുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ക്ലീന്‍ ചെയ്യുന്നത് അമിതമാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ക്ലെന്‍സര്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മം വളരെയധികം വരണ്ടതാക്കുന്നു. ഇത് കൂടാതെ ഉപയോഗിക്കുന്ന ക്ലെന്‍സറില്‍ രാസവസ്തുക്കളോ കൃത്രിമ സുഗന്ധങ്ങളോ ഇല്ലെന്നത് ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ തിണര്‍പ്പ് ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ടോണര്‍ ഉപയോഗിക്കാന്‍
ടോണര്‍ ഉപയോഗിക്കുന്നതിന് വേണ്ടിയും ശ്രദ്ധിക്കേണ്ടതാണ്. ക്ലെന്‍സര്‍ ഉപയോഗിച്ചതിന് ശേഷമാണ് ടോണര്‍ ഉപയോഗിക്കേണ്ടത്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളേയും ബാക്കിയുള്ള അഴുക്കിനേയും സെബത്തേയും എല്ലാം ഇല്ലാതാക്കുന്നുണ്ട്. ഇത് നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ ടോണര്‍ ഉപയോഗിക്കുമ്പോള്‍ ആല്‍ക്കഹോള്‍ ഫ്രീ ടോണറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ടോണറുകള്‍ നിങ്ങളുടെ മുഖത്തെ ചര്‍മ്മം കഠിനമാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

മോയ്സ്ചറൈസ് ചെയ്യുക
ചര്‍മ്മം മോയ്സ്ചുറൈസ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതാണ് അടുത്ത ഘട്ടം. ദിവസവും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒരു പത്ത് മിനിറ്റെങ്കിലും മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മസംരക്ഷണ ദിനചര്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് മോയ്സ്ചറൈസിംഗ്. ഇ്ത് ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും അതോടൊപ്പം ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ കനംകുറഞ്ഞ നോണ്‍-സ്റ്റിക്കി മോയ്സ്ചറൈസറുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തില്‍ മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

എക്സ്ഫോളിയേറ്റ് ചെയ്യുക
ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എക്സ്ഫോളിയേറ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. സെന്‍സിറ്റീവ് ചര്‍മ്മത്തിന് ഏറ്റവും മികച്ചതാണ് എക്സ്ഫോളിയേഷന്‍ എന്നത്. ഇത് ചര്‍മ്മത്തില്‍ നിന്ന് സെന്‍സിറ്റീവ് ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ ഇത് ചെയ്യാന്‍ പാടില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ അധികം സ്ക്രബ്ബറുകളോ മുത്തുകളോ ഇല്ലാത്ത എക്സ്ഫോളിയേറ്റ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ആണ് സെന്‍സിറ്റീവ് ചര്‍മ്മത്തെ സഹായിക്കുന്നത്.

സെറം
ഏത് ചര്‍മ്മത്തിനും സെറം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ചര്‍മ്മത്തിലെ ടോണുകള്‍ക്കും സഹായിക്കുന്നുണ്ട്. എന്നാല്‍ സെന്‍സിറ്റീവ് ചര്‍മ്മമുള്ള ആളുകള്‍ ഒരു പുതിയ സെറം പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം ഇവരില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം. സെന്‍സിറ്റീവ് ചര്‍മ്മത്തിലുള്ള ആളുകള്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും പ്രകൃതിദത്ത പദാര്‍ത്ഥങ്ങള്‍ അടങ്ങിയ സെറം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്ന് പറയുന്നത് സുഗന്ധമില്ലാത്ത ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ കഴിയുന്നത്ര ഉപയോഗിക്കാന്‍ ശ്രമിക്കുക എന്നതാണ്.
പാദത്തിന്
താഴെ
ചര്‍മ്മം
ചുക്കിച്ചുളിഞ്ഞാണോ,
അറിയണം
ഈ
പരിഹാരങ്ങള്‍
കക്ഷത്തിലെ
ഇരുണ്ട
നിറം
മായ്ച്ച്
കളയും
ഒറ്റമൂലികളും
അടുക്കളക്കൂട്ടുകളും