For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് വരണ്ട ചര്‍മ്മത്തിനും പെട്ടെന്ന് പരിഹാരം നല്‍കും പൊടിക്കൈ

|

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന വിള്ളല്‍. ഇത് ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ചിലരില്‍ കൈകളിലും കാലിലും ഉണ്ടാവുന്ന വിള്ളല്‍ വേദന വരെ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ്. പലരും പെട്ടെന്ന് മാറും എന്ന് വിചാരിക്കുമ്പോള്‍ പലപ്പോഴും ഇത് പെട്ടെന്ന് മാറാതെ ഇരിക്കുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് വേദന ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് പിന്നീട് എത്തുന്നു.

Skin Fissures:

എന്താണ് ഇത്തരം വിള്ളലിന് കാരണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എങ്ങനെ പരിഹാരം കാണാം എന്നുള്ളത് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. പലപ്പോഴും നിസ്സാരമായി കാണുന്ന ഈ ചര്‍മ്മ പ്രശ്‌നം പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. എങ്ങനെ ഇതിനെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്താണ് ചര്‍മ്മത്തിലെ വിള്ളലുകള്‍

എന്താണ് ചര്‍മ്മത്തിലെ വിള്ളലുകള്‍

വരണ്ട ചര്‍മ്മം എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എന്ന് പലപ്പോഴും അത് അനുഭവിച്ചവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എത്രയൊക്കെ എണ്ണയും ക്രീമും തേച്ചാലും പലപ്പോഴും ഇത് മാറാതെ നില്‍ക്കുന്നു. അതിന്റെ ഫലമായി ചര്‍മ്മത്തില്‍ മറ്റ് ചില പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. ചര്‍മ്മത്തിന്റെ പുറം തൊലിയില്‍ ഉണ്ടാവുന്ന പിളര്‍പ്പിനെയാണ് വിള്ളല്‍ എന്ന് വിളിക്കുന്നത്. പുറംതൊലിയിലെ പുറം പാളി (സ്ട്രാറ്റം കോര്‍ണിയം) തകരാറിലാകുമ്പോഴാണ് ഇത്തരത്തില്‍ വിള്ളല്‍ സംഭവിക്കുന്നത്.

എന്താണ് ചര്‍മ്മത്തിലെ വിള്ളലുകള്‍

എന്താണ് ചര്‍മ്മത്തിലെ വിള്ളലുകള്‍

ഇത് സാധാരണയായി ഉപ്പുറ്റീ, വിരലുകള്‍, കൈകള്‍ എന്നീ ഭാഗത്തെല്ലാം സംഭവിക്കുന്നു. ഇത് വിണ്ട് കീറി മുറിവ് ആവുന്നതിന് അധികം സമയം വേണ്ട എന്നുള്ളതാണ് സത്യം. ചര്‍മ്മത്തിലെ എല്ലാ വിള്ളലുകളും അത്ര ഗുരുതരമായതല്ല, ചര്‍മ്മത്തിലെ വിള്ളലുകള്‍ ഗുരുതരമാണെങ്കില്‍ അത് സാധാരണയായി ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അവയെക്കുറിച്ചും അതിനുള്ള പരിഹാരത്തെക്കുറിച്ചും നമുക്ക് വായിക്കാം

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ചര്‍മ്മത്തില്‍ വിള്ളലുണ്ടാവുമ്പോള്‍ അത് പലപ്പോഴും ചില ലക്ഷണങ്ങള്‍ ആദ്യം തന്നെ കാണിക്കുന്നു. അതില്‍ ഒന്നാണ് ചര്‍മ്മം ഉണങ്ങിയത് പോലെ കാണപ്പെടുന്നത്, ഇതൊടൊപ്പം ചര്‍മ്മം വളരെ കട്ടിയുള്ളതായും മാറുന്നു, അരിമ്പാറകള്‍, ചര്‍മ്മത്തില്‍ വരകള്‍ പോലെ കാണുന്നത്, ഇടക്കിടെ വിള്ളലില്‍ നിന്ന് രക്തസ്രാവം, പുറം തൊലിയില്‍ നിന്ന് ചര്‍മ്മം അടര്‍ന്ന് പോരുക, ചുവപ്പ്, ചൊറിച്ചില്‍, മെഴുക് പോലെ ചര്‍മ്മത്തില്‍ പറ്റിപ്പിടിക്കുക, നിറ വ്യത്യാസം എന്നിവയെല്ലാം ചര്‍മ്മത്തിലെ വിള്ളലിന്റെ ലക്ഷണങ്ങളാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

ചര്‍മ്മത്തില്‍ ഇത്തരത്തില്‍ ഉണ്ടാവുന്ന വിള്ളലിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ആരേയും ബാധിക്കാവുന്നതാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന്റെ സാധാരണ കാരണങ്ങളില്‍ ഒന്നാണ് തണുത്തതും വരണ്ടതുമായ കാലാവസ്ഥ. ചര്‍മ്മത്തില്‍ ഇടക്കിടെ ഉണ്ടാവുന്ന അണുബാധ, മിനിറ്റുകള്‍ കൂടുമ്പോള്‍ സോപ്പ് ഇട്ട് കൈ കഴുകുന്നത്, വിയര്‍പ്പ് ഗ്രന്ഥികള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തത്, അമിതവണ്ണം, സോറിയാസിസ്, എക്‌സിമ പോലുള്ള ത്വക്ക് രോഗങ്ങള്‍, പോഷകാഹാരത്തിന്റെ കുറവ്, രാസവസ്തുക്കള്‍ കൂടുതല്‍ സമയം ചര്‍മ്മത്തില്‍ ഏല്‍ക്കുന്നത് എല്ലാം ഇത്തരത്തില്‍ വിള്ളലുണ്ടാവുന്ന കാരണങ്ങളില്‍ മികച്ചതാണ്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ചര്‍മ്മത്തിലെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഗ്ലിസറിന്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം ഇല്ലാതാക്കുകയും അത് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പെട്ടെന്ന് ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ ഇതിന് സാധിക്കുന്നുണ്ട്. അതിന് വേണ്ടി അല്‍പം ഇളം ചൂട് വെള്ളം, സോപ്പ്, പ്യൂമിസ് സ്റ്റോണ്‍, ഗ്ലിസറിന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ആദ്യം നിങ്ങളുടെ പാദങ്ങളിലെ എല്ലാ അഴുക്കും കളയാന്‍ ചെറുചൂടുള്ള സോപ്പ് വെള്ളത്തില്‍ പാദങ്ങള്‍ മുക്കി വെക്കുക. ശേഷം പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാം. പാദങ്ങള്‍ ഉണങ്ങിയ ശേഷം ഗ്ലിസറിന്‍ പുരട്ടിയാല്‍ മതി. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ നമുക്ക് പ്രതിരോധിക്കുന്നതിനും വരണ്ട ചര്‍മ്മത്തിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ചര്‍മ്മത്തിലെ വിള്ളലുകളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന വരള്‍ച്ചക്കും പരിഹാരം കാണാം. പെട്രോളിയം ജെല്ലി ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മത്തിലെ മുറിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇളം ചൂട് വെള്ളം, സോപ്പ്, പ്യൂമിസ്‌റ്റോണ്‍, പെട്രോളിയം ജെല്ലി, സോക്‌സ് എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. നിങ്ങളുടെ വരണ്ട ചര്‍മ്മം എവിടെയാണ് എന്നുണ്ടെങ്കിലും ആ ഭാഗം 15 മുതല്‍ 20 മിനിറ്റ് വരെ ചെറുചൂടുള്ള സോപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കുക. ശേഷം പ്യൂമിസ്റ്റോണ്‍ ഉപയോഗിക്കുക. തുടച്ച ശേഷം ബാധിത പ്രദേശത്ത് പെട്രോളിയം ജെല്ലി പുരട്ടുക. പിന്നീട് സോക്‌സ് ധരിക്കാം.

ഇടതൂര്‍ന്ന തിളക്കമുള്ള മുടിക്ക് ടീ ട്രീ ഓയില്‍ ഉപയോഗം ഈ വിധംഇടതൂര്‍ന്ന തിളക്കമുള്ള മുടിക്ക് ടീ ട്രീ ഓയില്‍ ഉപയോഗം ഈ വിധം

മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേമുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ

English summary

Skin Fissures: Causes, Treatments, And Prevention In Malayalam

Here in this article we are sharing some causes, treatment and prevention of skin fissures in malayalam. Take a look.
Story first published: Friday, May 27, 2022, 17:45 [IST]
X
Desktop Bottom Promotion