For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ സൗന്ദര്യം ഇവിടെയുണ്ട്

|

സൗന്ദര്യ സംരക്ഷണത്തില്‍ പലരും ഒരു കാലം വരെ നിറത്തിന്റ പുറകേ പോയിരുന്നു. എന്നാല്‍ നിറമല്ല സൗന്ദര്യത്തിന്റെ അടിസ്ഥാനം എന്ന് നമുക്കെല്ലാം അറിയാം. പക്ഷേ സൗന്ദര്യത്തിന്റെ കാര്യത്തില്‍ നാം അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് സൗന്ദര്യ പ്രശ്‌നങ്ങളില്‍ പലതിനേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. എന്തൊക്കയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്താന്‍ ഇനി മേക്കപ് ഇടേണ്ട കാര്യമില്ല. അതിന് വേണ്ടി അല്‍പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ സൗന്ദര്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്.

ഫൗണ്ടേഷനോ ലിപ്സ്റ്റിക്കോ മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ ഇല്ലാതെ സ്വാഭാവികമായും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയന്ന് നോക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ വീട്ടില്‍ ഇരുന്ന് തന്നെ ചര്‍മ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

പുരികം ഷേപ്പ് ചെയ്യുക

പുരികം ഷേപ്പ് ചെയ്യുക

മേക്കപ്പ് ഇല്ലാത്ത മുഖത്ത്, പുരികങ്ങള്‍ ഒരു ശ്രദ്ധാകേന്ദ്രമായി മാറുന്നുണ്ട്. നിങ്ങളുടെ മുഖത്തിന്റെ ആകൃതിക്ക് അനുസരിച്ച് പുരികങ്ങള്‍ക്ക് രൂപം നല്‍കുക. ആവശ്യമെങ്കില്‍, നിങ്ങളുടെ പുരികങ്ങള്‍ക്ക് ഡൈയോ മൈലാഞ്ചിയോ ഉപയോഗിച്ച് നിറം നല്‍കാവുന്നതും ആണ്. നിറം തിരഞ്ഞെടുക്കുമ്പോള്‍, അത് നിങ്ങളുടെ മുടിയുടെ നിറവുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. കട്ടിയുള്ള പുരികങ്ങളോടെയല്ല നിങ്ങള്‍ ജനിച്ചതെങ്കില്‍, ആവണക്കെണ്ണയും വിറ്റാമിന്‍ എയും കലര്‍ത്തി ദിവസവും പുരികത്തില്‍ പുരട്ടുക. ഏതാനും ആഴ്ചകള്‍ക്കുശേഷം, നിങ്ങളുടെ പുരികങ്ങളില്‍ മാറ്റം ഉണ്ടാവുന്നുണ്ട്.

കണ്ണുകള്‍ ശ്രദ്ധിക്കുക

കണ്ണുകള്‍ ശ്രദ്ധിക്കുക

നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യവും സൗന്ദര്യവും വളരെയധികം പ്രധാനപ്പെട്ടതാണ്. കണ്‍പീലിയില്‍ വേണം ആദ്യം ശ്രദ്ധിക്കുന്നതിന്. പീലിയില്‍ സുതാര്യമായ ജെല്‍ പുരട്ടുക. നിങ്ങള്‍ക്ക് കൂടുതല്‍ മുന്നോട്ട് പോയി കണ്പീലികള്‍ വിപുലീകരിക്കാനും കഴിയും. ഇത് കൂടാതെ നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനും ശ്രദ്ധിക്കുക. അതിന് വേണ്ടി നിങ്ങളുടെ ശരീരത്തിലെ ഇരുമ്പ് അല്ലെങ്കില്‍ ബി വിറ്റാമിനുകളുടെ കുറവ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. പുതിനയോ ഗ്രീന്‍ ടീയോ ഉപയോഗിച്ച് കോള്‍ഡ് കംപ്രസ്സുകളും കണ്ണിന് താഴെ വെക്കുന്നത് നല്ലതാണ്.

പല്ലിന്റെ നിറം

പല്ലിന്റെ നിറം

പല്ലിന്റെ നിറവും സൗന്ദര്യത്തിന് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. മഞ്ഞപ്പല്ലിന് പരിഹാരം കാണുന്നതിന് വേണ്ടി വൈറ്റ്‌നിംഗ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക, പ്രത്യേകിച്ച് കാപ്പിയോ വൈനോ കുടിച്ചതിന് ശേഷം. എന്നാല്‍ അത്തരം ടൂത്ത് പേസ്റ്റ് അത് അമിതമായി ഉപയോഗിക്കരുത് എന്നതും ശ്രദ്ധിക്കുക. നിങ്ങളുടെ പല്ലുകള്‍ സ്വാഭാവികമായും ചാരനിറമോ മഞ്ഞയോ ആണെങ്കില്‍, അവയെ ഡോക്ടറെ കണ്ട് പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക.

ചുണ്ടുകള്‍ ശ്രദ്ധിക്കുക

ചുണ്ടുകള്‍ ശ്രദ്ധിക്കുക

പോഷകാഹാരം, മോയ്‌സ്ചറൈസിംഗ് എന്നിവ നിങ്ങളുടെ മുഖത്തിന് മാത്രമല്ല, ചുണ്ടുകള്‍ക്കും പ്രധാനമാണ്. ചിലപ്പോള്‍ ഒലിവ് ഓയിലോ മറ്റേതെങ്കിലും പ്രകൃതിദത്ത എണ്ണയോ ഉപയോഗിച്ച് വേണം ലിപ് ബാമുകള്‍ ഉപയോഗിക്കുന്നതിന്. ആഴ്ചയിലൊരിക്കല്‍ മൃദുവായ ടൂത്ത് ബ്രഷ് ഉപയോഗിച്ചോ വിരല്‍ത്തുമ്പ് കൊണ്ടോ നിങ്ങളുടെ ചുണ്ടുകള്‍ മസാജ് ചെയ്യുക. ഇത് ചുണ്ടിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചുണ്ടുകള്‍ ആകര്‍ഷകമാക്കുന്നതിനും സഹായിക്കുന്നുണ്ട്.

മുടി പരിപാലിക്കുക

മുടി പരിപാലിക്കുക

മങ്ങിയ മുടിയുടെ നിറവും വളരെക്കാലം മുമ്പ് ചെയ്ത ഹെയര്‍കട്ടും നിങ്ങളുടെ മുഖത്തിന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കും. ലളിതമായ ഹെയര്‍ സ്‌റ്റൈലുകളും സ്വാഭാവിക നിറങ്ങളും തിരഞ്ഞെടുക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. അതല്ല നിങ്ങള്‍ അല്‍പം സ്റ്റൈലിഷ് ആയ ഹെയര്‍കട്ട് ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് പരിപാലിച്ച് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അറ്റം പൊട്ടുന്ന മുടി പതിവായി മുറിക്കുക. സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കരുത്. നിങ്ങളുടെ മുടിക്ക് തിളക്കം കൂട്ടാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാന്‍ സാധിക്കും.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

അള്‍ട്രാവയലറ്റ് വികിരണം അകാല ചുളിവുകളുടെയും വാര്‍ദ്ധക്യത്തിന്റെ മറ്റ് അസുഖകരമായ അസ്വസ്ഥതകള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത് സ്‌കിന്‍ ക്യാന്‍സറിലേക്കും നയിച്ചേക്കാം, ഇളം ചര്‍മ്മമുള്ള ആളുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതിനാല്‍, SPF ഉള്ള ഉല്‍പ്പന്നങ്ങള്‍ വേനല്‍ക്കാലത്ത് മാത്രമല്ല വര്‍ഷം മുഴുവനും ഉപയോഗിക്കേണ്ടതാണ്. ഇത് ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നു.

ചര്‍മ്മത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

ചര്‍മ്മത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

ഒരു ദിവസം 2 തവണയില്‍ കൂടുതല്‍ മുഖം കഴുകരുതെന്ന് കോസ്‌മെറ്റോളജിസ്റ്റുകള്‍ വിശ്വസിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് മാത്രം ഇത് ചെയ്യുന്നതാണ് നല്ലത്. രാവിലെ നിങ്ങള്‍ക്ക് പാല്‍, ലോഷന്‍ അല്ലെങ്കില്‍ ഐസ് ക്യൂബ് ഉപയോഗിക്കാം. അത്തരം നടപടിക്രമങ്ങള്‍ വളരെ കഠിനമായതിനാല്‍ നിങ്ങളുടെ ചര്‍മ്മം വളരെയധികം തടവരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആഴ്ചയില്‍ ഒരിക്കല്‍ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഓരോ സമയത്തും വ്യത്യസ്ത ഫേസ്പാക്കുകള്‍ ഉപയോഗിക്കാവുന്നതാണ്.

ആവശ്യത്തിന് ഉറങ്ങുക

ആവശ്യത്തിന് ഉറങ്ങുക

ശരിയായ ഉറക്കം (കുറഞ്ഞത് 7-9 മണിക്കൂറെങ്കിലും) നിങ്ങളുടെ ചര്‍മ്മത്തെ മികച്ച അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനും പൊതുവെ നല്ല ആരോഗ്യത്തിനും അത്യാവശ്യമാണ്. രാത്രി 11 മണിക്ക് ഉറങ്ങുക, കാരണം അര്‍ദ്ധരാത്രിക്ക് ശേഷം ശരീരം പ്രധാന 'സൗന്ദര്യ ഹോര്‍മോണുകളില്‍' ഒന്നായ മെലറ്റോണിന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. അകാല ചുളിവുകളുടെ രൂപം കുറയ്ക്കാന്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുട ചര്‍മ്മത്തില്‍ വളരെയധികം ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഭക്ഷണം ശ്രദ്ധിക്കണം

ഭക്ഷണം ശ്രദ്ധിക്കണം

നമ്മുടെ ചര്‍മ്മത്തിന്റെ അവസ്ഥയും നാം കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടെന്ന് നമുക്കറിയാം. പല പഠനങ്ങളും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. എണ്ണമയമുള്ള മത്സ്യം, സസ്യ എണ്ണകള്‍, വിത്തുകള്‍, പരിപ്പ് എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍. ഫ്രീ റാഡിക്കലുകള്‍ക്കെതിരായ പോരാട്ടത്തിലെ പ്രധാന ആയുധങ്ങളായ ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, കരോട്ടിന്‍ എന്നിവയുടെ ഉറവിടമാണ് അവ. പാലുല്‍പ്പന്നങ്ങളും നിങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തണം, കാരണം അവ ആരോഗ്യകരമായ മൈക്രോഫ്‌ലോറയുടെ കലവറയാണ്. ഇതെല്ലാം ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മുഖത്തിന് മാറാതെ നില്‍ക്കുന്ന തിളക്കത്തിന് ഈ ഏഴ് മിനിറ്റ് മാത്രംമുഖത്തിന് മാറാതെ നില്‍ക്കുന്ന തിളക്കത്തിന് ഈ ഏഴ് മിനിറ്റ് മാത്രം

English summary

Simple Tips For Looking Great Without Makeup In Malayalam

Here in this article we are sharing some simple tips for looking great without makeup in malayalam. Take a look.
Story first published: Tuesday, January 11, 2022, 16:05 [IST]
X
Desktop Bottom Promotion