Just In
Don't Miss
- News
'എംവിഎ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്'; ഉദ്ധവ് സര്‍ക്കാരിനെ കുറിച്ച് എസ്.പി എംഎല്‍എ
- Movies
വിന്നറാവാന്‍ യോഗ്യന്‍ റിയാസാണ്; അവന് തന്നെ വോട്ട് കൊടുക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ ബിഗ് ബോസ് താരം ദിയ സന
- Automobiles
6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki
- Finance
2022-ലെ മള്‍ട്ടിബാഗര്‍; 54 രൂപയില്‍ നിന്നും 580-ലേക്ക്; തിരിച്ചടികള്‍ക്കിടയിലും പതറാതെ മുന്നേറ്റം
- Technology
ആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻ
- Sports
T20 World Cup: ടോപ് ത്രീയില്‍ കോലി വേണ്ട!, പകരം അവന് വരണം, സെവാഗിന്റെ മാസ്റ്റര്‍പ്ലാന്‍
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
വരണ്ട ചര്‍മ്മത്തിന് 5 മിനിറ്റില്‍ പരിഹാരം നല്‍കും ഓട്സ്പാക്ക്
സൗന്ദര്യ സംരക്ഷണം വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ പ്രതിസന്ധികളുയര്ത്തുന്ന ഒന്നാണ് പലപ്പോഴും വരണ്ട ചര്‍മ്മം. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലാവസ്ഥയില്‍ വരണ്ട ചര്‍മ്മം വളരെയധികം പ്രശ്നമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഓട്സ് ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ഓട്സ് ഫേസ്മാസ്ക് ഉപയോഗിച്ച് നമുക്ക് ചര്‍മ്മത്തെ സംരക്ഷിക്കാവുന്നതാണ്.
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി നമുക്ക് ഓട്സ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. മുഖക്കുരു, മുഖത്തെ പാടുകള്‍, വരണ്ട ചര്‍മ്മം എന്നിവയെല്ലാം നമ്മുടെ ചര്‍മ്മത്തെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഓട്സ് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന വരള്‍ച്ചയെ ഇല്ലാതാക്കുന്നുണ്ട്.

ഓട്സിന്റെ ഗുണങ്ങള്‍
ഓട്സ് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിലെ സുഷിരങ്ങളിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചര്‍മ്മത്തെ മനോഹരമായി മൃദുവാക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തെ പുറംതള്ളുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ആരോഗ്യകരവും മൃദുവും തിളങ്ങുന്നതുമായ ചര്‍മ്മത്തിനും സഹായിക്കുന്നുണ്ട്. ഇത് എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ് എന്നതാണ്. സെന്‍സിറ്റീവ് ചര്‍മ്മത്തിന് പോലും പ്രതിരോധം തീര്‍ക്കുന്നുണ്ട്.

ഓട്സിന്റെ ഗുണങ്ങള്‍
ഓട്സ് പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ വൃത്തിയാക്കാനും സുഷിരങ്ങള്‍ അണ്‍ബ്ലോക്ക് ചെയ്യാനും സഹായിക്കുന്നു, അങ്ങനെ മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവ ഫലപ്രദമായി ഇല്ലാതാക്കുന്നുണ്ട്. വരണ്ട ചര്‍മ്മത്തിന് മാത്രമല്ല, എണ്ണമയമുള്ള ചര്‍മ്മത്തിനും ഓട്സ് നന്നായി പ്രവര്‍ത്തിക്കുന്നു. ഓട്ട്മീലിന്റെ ആഗിരണം ചെയ്യുന്ന ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് അധിക എണ്ണമയത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു, അങ്ങനെ മുഖക്കുരുവുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ഓട്സിന്റെ ഗുണങ്ങള്‍
ഓട്സ് ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് മോയ്സ്ചറൈസ് ചെയ്യാനും എല്ലാ കേടുപാടുകളും പരിഹരിക്കാനും സഹായിക്കുന്നുണ്ട്. അങ്ങനെ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുന്നു. ഓട്സ്മീലിലെ പോളിസാക്രറൈഡുകള്‍ ചര്‍മ്മത്തില്‍ ഒരു സംരക്ഷിത പാളി സൃഷ്ടിക്കുകയും ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മസംരക്ഷണത്തിനും മികച്ചതാണ് ഓട്സ് ഫേസ്പാക്ക്. അത് ചര്‍മ്മത്തിലെ ഈര്‍പ്പവും നിലനിര്‍ത്തുന്നു.

ഓട്സിന്റെ ഗുണങ്ങള്‍
നമ്മുടെ മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണ് സിങ്ക്. ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ ഇത് വലിയ പങ്ക് വഹിക്കുന്നു. സിങ്കിന്റെ കുറവ് വരണ്ട ചര്‍മ്മത്തിന് കാരണമാകും. ഓട്സ്, സിങ്കിന്റെ നല്ല ഉറവിടമായതിനാല്‍ ഇത് സിങ്കിന്റെ കുറവ് നികത്താനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഓട്ട്മീലില്‍ മതിയായ അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റി ഓക്സിഡന്റാണ്. എങ്ങനെ ഓട്സ് ഫേസ്പാക്ക് ഉപയോഗിക്കണം എന്ന് നോക്കാവുന്നതാണ്.

ഓട്സ് ഫേസ്പാക്ക്
2-3 ടീസ്പൂണ്‍ മുഴുവന്‍ ഓട്സ് ഫുഡ് പ്രോസസറില്‍ ഇടുക. എടുത്ത് പൊടിച്ച ഓട്സില്‍ കുറച്ച് ചൂടുവെള്ളം ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് സാധാരണ അവസ്ഥയില്‍ ആയിക്കഴിഞ്ഞാല്‍ മുഖത്തും കഴുത്തിലും ശ്രദ്ധാപൂര്‍വ്വം പുരട്ടി കുറച്ച് മിനിറ്റ് വൃത്താകൃതിയില്‍ സൗമ്യമായി മസാജ് ചെയ്യുക. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക, ആഴ്ചയില്‍ 2-3 തവണ ആവര്‍ത്തിക്കുക. ഇത് മുഖത്തെ വരണ്ട ചര്‍മ്മത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ബദാം, ഓട്സ് ഫേസ് മാസ്ക്
വരണ്ട ചര്‍മ്മത്തിന് ബദാം, ഓട്സ് ഫേസ് മാസ്ക് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സ് ഗ്രൈന്‍ഡറിലോ ഫുഡ് പ്രൊസസറിലോ ഇട്ട് ഓട്സ് പൊടി തയ്യാറാക്കുക. 4-5 ബദാം നന്നായി ചതച്ച് ബദാം പൊടി ഓട്സ് പൊടിയില്‍ ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് പാല് ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ആകുന്നത് വരെ ഇളക്കുക. മുഖത്തും കഴുത്തിലും പുരട്ടി വിരല്‍ത്തുമ്പില്‍ മൃദുവായി മസാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് 15-20 മിനിറ്റ് വെച്ച ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ആവര്‍ത്തിക്കുക. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നു.

കറ്റാര്‍ വാഴയും ഓട്സ് ഫേസ് മാസ്ക്കും
വരണ്ട ചര്‍മ്മത്തിന് കറ്റാര്‍ വാഴയും ഓട്സ് ഫേസ് മാസ്ക്കും എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സ് ഗ്രൈന്‍ഡറിലോ ഫുഡ് പ്രോസസറിലോ ഇട്ട് ഓട്സ് പൊടി തയ്യാറാക്കുക. ഒരു പാത്രത്തില്‍ ഓട്സ് പൊടി എടുത്ത് അതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ മിക്സ് ചെയ്യുക. ഒന്നിച്ച് ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും ഇത് പുരട്ടുക, കൈകള്‍ കൊണ്ട് നല്ലതുപോലെ മൃദുവായി മസാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. 15-20 മിനിറ്റ് ശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകുക. വരണ്ട ചര്‍മ്മത്തിന് ആഴ്ചയില്‍ രണ്ടുതവണ ഈ ഓട്ട്മീല്‍ ഫെയ്സ് മാസ്ക് ഇടേണ്ടതാണ്.

തൈരും ഓട്സ് ഫേസ് മാസ്ക്കും
വരണ്ട ചര്‍മ്മത്തിന് തൈരും ഓട്സ് ഫേസ് മാസ്ക്കും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഈ ഫേസ് മാസ്കിന് ഓട്സ് പൊടിയും ആവശ്യമാണ്, ഇത് 2-3 ടീസ്പൂണ്‍ ഓട്സ് ഒരു ഗ്രൈന്‍ഡറിലോ ഫുഡ് പ്രോസസറിലോ ഇട്ട് പൊടിക്കണം. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി കുറച്ച് മിനിറ്റ് വിരല്‍ത്തുമ്പില്‍ മൃദുവായി മസാജ് ചെയ്യുക. മറ്റൊരു 15-20 മിനിറ്റ് കഴിഞ്ഞ ശേഷം ഇത് ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകേണ്ടതാണ്. ആഴ്ചയില്‍ രണ്ടുതവണ ഇത് മുഖത്ത് തേച്ച് പിടിപ്പിക്കണം.
മുഖത്തിന്
മാറാതെ
നില്ക്കുന്ന
തിളക്കത്തിന്
ഈ
ഏഴ്
മിനിറ്റ്
മാത്രം