Just In
- 1 hr ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 2 hrs ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 14 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 1 day ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ഫൈനലില്‍ ഓസ്ട്രേലിയയോട് പൊരുതി വീണു, ഇന്ത്യക്ക് വെള്ളി മെഡല്‍
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
മുഖത്താണ് വാക്സിംഗ് എങ്കില്‍ അപകടം കൂടെയുണ്ട്
ശരീരത്തിലെ അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് വേണ്ടി പലരും വാക്സ് ചെയ്യാറുണ്ട്. എന്നാല്‍ വാക്സ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വാക്സ് ചെയ്യുന്നത് പോലെ അല്ല മുഖത്ത് ചെയ്യുമ്പോള്‍ സംഭവിക്കുന്നത്. കാരണം ഇത് ചെയ്യുമ്പോള്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല എന്നതാണ് സത്യം. നമ്മുടെ ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമായി വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു ഭാഗം തന്നെയാണ് മുഖം. എന്നാല്‍ പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളുടെ ശരീരത്തില്‍ ആദ്യം പ്രതിഫലിപ്പിക്കുന്നത് മുഖത്താണ്. എന്നാല്‍ പലരും അമിത രോമവളര്‍ച്ചയെ പ്രതിരോധിക്കുന്നതിന് വേണ്ടി മുഖത്തും വാക്സ് ചെയ്യുന്നതിന് ശ്രമിക്കുന്നുണ്ട്.
എന്നാല്‍ മുഖത്ത് നിന്ന് രോമം നീക്കം ചെയ്യുന്നതിന് വേണ്ടി വാക്സ് ചെയ്യുന്നവരാണ് എന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ് കാരണം ഇവരില്‍ പലപ്പോഴും മുഖത്ത് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ചര്‍മ്മത്തിലെ ചുണങ്ങുകള്‍, അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍, വളര്‍ന്നുവരുന്ന രോമങ്ങള്‍ എന്നിവയും ഇതിന്റെ ഫലമായി സംഭവിച്ചേക്കാം. മുഖത്തെ അനാവശ്യ രോമങ്ങള്‍ക്ക് പുറകില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഹോര്‍മോണ്‍ വ്യതിയാനം. ഇത്തരം കാര്യങ്ങള്‍ പലരും നിസ്സാരമായി കണക്കാക്കുന്നത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ വാക്സ് ചെയ്യുമ്പോള്‍ മുഖം ഒഴിവാക്കണം എന്ന് പറയുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാരണങ്ങള്‍
എന്തുകൊണ്ടാണ് മുഖം വാക്സ് ചെയ്യുമ്പോള്‍ ഒഴിവാക്കണം എന്ന് പറയുന്നതെന്ന് നോക്കാം. പലരും ഫേഷ്യല്‍ വാക്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഇത് വേദനാജനകമാണ് എന്നതാണ് അതിന്റെ പ്രധാന കാരണം. മാത്രമല്ല സെന്‍സിറ്റീവ് സ്കിന്‍ ആണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ഇതിന്റെ ഫലമായി നിങ്ങളില്‍ അലര്‍ജി, തിണര്‍പ്പ്, രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഫേഷ്യല്‍ വാക്സ് ചെയ്യുന്ന കാര്യത്തില്‍ അല്പം കൂടി ശ്രദ്ധിക്കണം.

വേദന
മുഖത്ത് വാക്സ് ചെയ്യുന്നതിന് ശ്രമിക്കുന്നവര്‍ അതിന്റെ വേദന കൂടി സഹിക്കാന്‍ തയ്യാറാവണം. കാരണം നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് രോമം നീക്കം ചെയ്യുന്നതിന് വേണ്ടി വാക്സിംഗ് സ്ട്രിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അത് അതികഠിനമായ വേദന ഉണ്ടാക്കുന്നു. എന്നാല്‍ ഇത് സഹിക്കാന്‍ സാധിക്കുന്നവര്‍ക്ക് അത് വലിയ പ്രശ്നമുണ്ടാക്കുന്നില്ല. എന്നാല്‍ ഇത് കൂടാതെ നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമാണെങ്കില്‍ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് കൂടി എത്തിക്കുന്നു. പ്രത്യേകിച്ച് കനത്ത രോമവളര്‍ച്ചയും മുഖത്തിന്റെ മേല്‍ച്ചുണ്ടിലെ സെന്‍സിറ്റീവ് ഭാഗങ്ങളിലും ചെയ്യുകയാണെങ്കില്‍ വേദന കൂടുതലായിരിക്കും.

എന്തുകൊണ്ട് ചെയ്യരുത്?
ഇനി മുഖത്തെ രോമം ഇല്ലാതാക്കിയേ പറ്റൂ എന്ന് വാശിപിടിക്കുന്നവര്‍ പലപ്പോഴും വാക്സ് ചെയ്യുന്നുണ്ട്. എന്നാല്‍ എന്താണ് ഇത്തരത്തില്‍ വാക്സ് ചെയ്യരുത് എന്ന് പറയുന്നതിന്റെ കാരണം എന്ന് നമുക്ക് നോക്കാം. ഓരോ തവണയും വാക്സ് ചെയ്യുമ്പോള്‍ ചര്‍മ്മത്തിന്റെ പാളിയില്‍ മാറ്റം വരുന്നുണ്ട്. കാരണം ഇത് ചര്‍മ്മത്തിന്റെ പാളി മുറിഞ്ഞ് പോവുന്നതിന് കാരണമാകുന്നുണ്ട്. നിങ്ങള്‍ ഓരോ തവണയും വാക്സിംഗ് ചെയ്യുന്നത് ചര്‍മ്മത്തിന്റെ ഒരു പാളിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് നിങ്ങളുടെ മുഖത്ത് കത്തുന്നത് പോലെയുള്ള സംവേദനം സംഭവിക്കുന്നു. ഇത് ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. എന്തൊക്കെയാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്ന് നോക്കാം

ചര്‍മ്മം തിണര്‍ത്ത് വരുന്നു
ചര്‍മ്മം തിണര്‍ത്ത് വരുന്നത് പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിന് കാരണം നിങ്ങള്‍ ചെയ്യുന്ന വാക്സ് കൂടിയാണ് എന്നത് മനസ്സിലാക്കണം. സാധാരണയായി, ഇത് രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കും. നിങ്ങളുടെ തിണര്‍പ്പ് കൂടുതല്‍ നേരം നിലനില്‍ക്കുകയോ കഠിനമാവുകയോ ചെയ്യുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

ചുവപ്പും വീക്കവും
വാക്സ് ചെയ്തതിന്റെ പാര്‍ശ്വഫലങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ചര്‍മ്മത്തിലുണ്ടാവുന്ന ചുവപ്പ് നിറവും വീക്കവും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൂടി അല്പം ശ്രദ്ധിക്കണം. വാക്സ് ചെയ്ത ശേഷം ഇത് അല്പ സമയം നീണ്ട് നില്ക്കാം. എന്നാല്‍ വാക്സ് ചെയ്ത ശേഷം മുഖത്ത് ഇത്തരത്തിലുള്ള അസ്വസ്ഥത ഉണ്ടെങ്കില്‍ കറ്റാര്‍വാഴ ജെല്‍ ഇതിന് മുകളില്‍ പുരട്ടുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ രാസവസ്തുക്കള്‍ അടങ്ങിയ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

അലര്‍ജികള്‍
എല്ലാ ഉല്‍പ്പന്നങ്ങളും നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായതായിരിക്കില്ല. അതുകൊണ്ട് തന്നെ വാക്സ് ചെയ്യുമ്പോള്‍ അലര്‍ജി പോലുള്ള അസ്വസ്ഥതകള്‍ക്കുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ക്ക് വാക്സ് അലര്‍ജിയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളുടെ കൈയുടെ ഒരു ചെറിയ ഭാഗത്ത് ഇത് ചെയ്ത് നോക്കുക എന്നതാണ്. എന്നാല്‍ കൈയ്യില്‍ ഉപയോഗിച്ചാലും പരമാവധി മുഖത്ത് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അലര്‍ജിയുള്ളവരില്‍ ഇത് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.
ഈ
പോഷകങ്ങളുടെ
അഭാവം
മുടി
നരക്കാന്‍
കാരണം
മുടിയില്‍
ഉപയോഗിക്കും
ചീപ്പ്
വരെ
മുടി
വളര്‍ത്തും:
വുഡന്‍
ചീപ്പിന്റെ
ഗുണങ്ങള്‍